• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സെക്സ് ആറു ദിവസത്തിനിടെ ആറു തവണ'; നവദമ്പതികളായ ജീവനക്കാർക്ക് ആലിബാബ മുതലാളിയുടെ പുതിയ പാഠം!

'സെക്സ് ആറു ദിവസത്തിനിടെ ആറു തവണ'; നവദമ്പതികളായ ജീവനക്കാർക്ക് ആലിബാബ മുതലാളിയുടെ പുതിയ പാഠം!

ജീവനക്കാരോടായി 669 സെക്സ് തീയറി പരീക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശം. എല്ലാ ജീവനക്കാരോടുമല്ല, പുതിയതായി വിവാഹിതരാകുന്ന ജീവനക്കാരോടാണ് അദ്ദേഹം ഇത് പറഞ്ഞത്

jack_Alibaba

jack_Alibaba

  • Last Updated :
  • Share this:
    വിവാദപരമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംനേടുന്നയാളാണ് ആലിബാബ സ്ഥാപകൻ ജാക്ക് മാ. '996 വർക്ക് കൾച്ചർ' എന്ന ജാക്ക് മായുടെ പരാമർശം വിവാദമായത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ, ജീവനക്കാരോടായി 669 സെക്സ് തീയറി പരീക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശം. എല്ലാ ജീവനക്കാരോടുമല്ല, പുതിയതായി വിവാഹിതരാകുന്ന ജീവനക്കാരോടാണ് അദ്ദേഹം ഇത് പറഞ്ഞത്. അതായത് ആഴ്ചയില്‍ ആറുദിവസത്തിനിടെ ആറുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് ജീവനക്കാരോട് ജാക്ക് മാ പറഞ്ഞിരിക്കുന്നത്.

    ഇത് വ്യക്തിഗത ജീവിതവും ഔദ്യോഗിക ജീവിതവും നന്നായി കൊണ്ടുപോകാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. എല്ലാ വർഷവും മെയ് പത്തിന് കമ്പനി ജീവനക്കാർക്കായി നടത്തിവരുന്ന ആലി ഡേയുടെ ഭാഗമായുള്ള സമൂഹവിവാഹ ചടങ്ങിനിടെയാണ് ജാക്ക് മാ പുതിയ തീയറി മുന്നോട്ടുവെച്ചത്.



    നേരത്തെ വർക്ക് കൾച്ചറുമായി ബന്ധപ്പെട്ടുള്ള ജാക്ക് മായുടെ 996 തീയറി വിവാദമായിരുന്നു. രാവിലെ ഒമ്പത് മണിമുതൽ രാത്രി ഒമ്പത് മണി വരെ ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യണമെന്നാണ് ജീവനക്കാരോട് അദ്ദേഹം കഴിഞ്ഞ മാസം ആവശ്യപ്പെട്ടത്. സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർ ഈ തീയറി പിന്തുടർന്നാൽ ജോലിയിൽ ഏറെ മുന്നേറാനാകുമെന്നായിരുന്നു ജാക്ക് മാ വിശദീകരിച്ചത്. 996, 669 തീയറികളും പിന്തുടരുന്നതിലൂടെ ജോലിയിലും ദാമ്പത്യരംഗത്തും ശോഭിക്കാനാകുമെന്നാണ് ജാക്ക് മാ പറയുന്നത്. പ്രവർത്തനക്ഷമത കൂട്ടാനും ജോലിയും ജീവിതവും ഒരുപോലെ കൊണ്ടുപോകാനും ഇത് സഹായിക്കും. ചൈനീസ് സോഷ്യൽമീഡിയയായ വെയ്ബോയിലെ ഔദ്യോഗിക പേജിലും ജാക്ക് മാ ഇത് ആവർത്തിച്ചിട്ടുണ്ട്. ജാക്ക് മായുടെ പുതിയ പ്രസ്താവനയും ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
    First published: