ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികള്‍ വരെ പൊലീസ് സ്റ്റേഷനില്‍ (Police Station) പരാതി നല്കാന് എത്താറുണ്ട്. സ്കൂള്‍ ടീച്ചര്‍ അടിച്ചതിനും മാതാപിതാക്കള്‍ ശകാരിച്ചതിനുമെല്ലാം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ കുട്ടികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍ (Andhra Pradesh) നിന്നുള്ള ഒരു ആറ് വയസുകാരന് തന്റെ സ്കൂളിന് സമീപത്തുള്ള ഗാതഗതക്കുരുക്കിനെക്കുറിച്ച് പൊലീസിൽ പരാതി (Complaint) നൽകിയിരിക്കുകയാണ്. ചിറ്റൂര്‍ ജില്ലയിലെ ഒരു പ്രാദേശിക പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് യുകെജി വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് തന്റെ പരാതിയുമായി എത്തിയത്.
റോഡുകളിലെ കുഴികളെക്കുറിച്ചും ഗതാഗതം തടസപ്പെടുത്തുന്ന ട്രാക്ടറുകളെക്കുറിച്ചും കാര്‍ത്തിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ഭാസ്കറിനോട് പരാതി ഉന്നയിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സ്ഥലം സന്ദര്‍ശിക്കാനും കാര്‍ത്തിക് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൊച്ചുകുട്ടിയുടെ പരാതി പൊലീസുകാര്‍ക്കിടയില്‍ വളരെയധികം മതിപ്പുളവാക്കുകയാണ് ചെയ്തത്. പരാതി സസൂക്ഷ്മം കേട്ട പോലീസ് ഉദ്യോഗസ്ഥർ ആ കൊച്ചുമിടുക്കന് മധുര പലഹാരങ്ങള്‍ നല്‍കുകയും പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് ഉറപ്പ് നല്കി സമാധാനത്തോടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
കാര്‍ത്തിക്കിന്റെ സ്കൂളിന് സമീപമുള്ള റോഡിൽ ഡ്രെയിനേജ് സംബന്ധമായ ജോലികള്‍ നടക്കുന്നതിനാല്‍ ധാരാളം കുഴികൾ എടുത്തിട്ടുണ്ട്. ഇതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. ഇതാണ് ആറ് വയസ്സുകാരനെ രോഷാകുലനാക്കിയത്. പരാതി കേട്ട ഇന്‍സ്പെക്ടര്‍ എന്‍ ഭാസ്കര്‍ തന്റെ ഫോണ്‍ നമ്പര്‍ കുട്ടിക്ക് നല്‍കുകയും സ്കൂളില്‍ പോകുന്നതിനിടയില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോഴെല്ലാം തന്നെ വിളിച്ച് അറിയിക്കണമെന്ന് പറയുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് സമാനമായ സംഭവം നടന്നിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഒരു മൂന്നാം ക്ലാസുകാരന് തന്റെ പെന്സിലുകള് മോഷ്ടിച്ചതിന് തന്റെ സുഹൃത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരനായ ഹന്മന്തുവാണ് പോലീസ് സ്റ്റേഷനിലെത്തി തന്റെ സുഹൃത്തിനെതിരെ മോഷണത്തിന് കേസ് ചാർജ് ചെയ്യാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടത്. കുര്‍ണൂല്‍ ജില്ലയിലെ പെഡകടബൂരിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹന്‍മന്തു. സുഹൃത്ത് തന്റെ പെന്സിലുകള് സ്ഥിരമായി മോഷ്ടിക്കുന്നുണ്ടെന്നും ചിലപ്പോള്‍ പണവും മോഷ്ടിക്കാറുണ്ടെന്നുമായിരുന്നു കുട്ടിയുടെ ആരോപണം. തന്റെ സുഹൃത്തിനെ കയ്യോടെ പിടികൂടിയാണ് ഹന്‍മന്തു പോലീസ് സ്റ്റേഷനിലേക്ക് പോയത്.
അവിടെ വെച്ച് തന്റെ പെന്സിലുകള് നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് അവന് കോണ്‍സ്റ്റബിളിനോട് വിശദീകരിക്കുകയും നീതി വേണമെന്ന് പറയുകയും ചെയ്തു. ഈ പരാതി കേട്ടപ്പോൾ പോലീസ് ഉദ്യോഗസ്ഥര്‍ പൊട്ടിച്ചിരിച്ചുവെങ്കിലും കുറ്റാരോപിതനെതിരെ കേസെടുത്തു. പ്രതിയെ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നും മാതാപിതാക്കളോട് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
നേരത്തെ, കണക്ക് അധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ആവശ്യം. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.