നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉറക്കം മാറാതെ പല്ലുതേച്ച യുവാവ് വിഴുങ്ങിയ ടൂത്ത്ബ്രഷ് പുറത്തെടുത്തത് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ

  ഉറക്കം മാറാതെ പല്ലുതേച്ച യുവാവ് വിഴുങ്ങിയ ടൂത്ത്ബ്രഷ് പുറത്തെടുത്തത് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ

  മൃദുവും മിനുസമുള്ളതുമായ പ്ലാസ്റ്റിക് പിടിയായിരുന്നതിനാല്‍ ശസ്ത്രക്രിയയുടെ സമയത്തും ടൂത്ത്ബ്രഷ് പുറത്തെടുക്കാന്‍ ഡോക്റ്റര്‍മാര്‍ക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാത്രിയില്‍ മതിയായത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ പ്രഭാത കൃത്യങ്ങളെയെല്ലാം സാരമായി ബാധിച്ചേക്കാം. എന്നാല്‍ ഉറക്കച്ചടവില്‍ ടൂത്ത്ബ്രഷ് വിഴുങ്ങിപ്പോയ ആളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? സമാനമായ ഒരു സംഭവം ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉറക്കച്ചടവില്‍ പല്ല് തേക്കവേ ചൈനക്കാരനായ ഈ വ്യക്തി അബദ്ധവശാല്‍ ടൂത്ത്ബ്രഷ് വിഴുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ആ ടൂത്ത്ബ്രഷ് നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നതെന്ന് ഓഡിറ്റി സെന്‍ട്രല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   പതിവ് പോലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പല്ല് തേക്കവെയാണ് ഈ സംഭവം ഉണ്ടായതെന്ന് അമളി പിണഞ്ഞ, ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്സൗ സ്വദേശിയായ വ്യക്തി പറഞ്ഞു. എന്നാല്‍, അന്ന് വല്ലാതെ ഉറക്കച്ചടവ് ഉണ്ടായിരുന്നതിനാല്‍ പല്ല് തേക്കുന്നതിനിടയില്‍ ടൂത്ത്ബ്രഷ് പിടിക്കുന്നതിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതോടെ 15 സെന്റീമീറ്ററോളം നീളമുള്ള ബ്രഷ് കൈയില്‍ നിന്ന് വഴുതി തൊണ്ടയിലേക്ക് ഇറങ്ങിപ്പോയി.

   ഉടന്‍ തന്നെ ആ ടൂത്ത്ബ്രഷ് പുറത്തേക്കെടുക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് കൂടുതല്‍ ഉള്ളിലേക്ക് പോവുകയാണ് ചെയ്തത്. ഭാഗ്യവശാല്‍, മറ്റു പൊടിക്കൈകള്‍ ചെയ്ത് ബ്രഷ് എടുക്കാന്‍ ശ്രമിക്കാതെ അദ്ദേഹം പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി.

   തായ്സൗ ഫോര്‍ത്ത് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ അദ്ദേഹത്തിന്റെ എക്‌സ് റേ എടുത്തു നോക്കുകയും ടൂത്ത്ബ്രഷിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുകയും ചെയ്തു. തുടര്‍ന്ന് അടിയന്തിരമായി ഒരു ഗ്യാസ്ട്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്റ്റര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. വളരെ മൃദുവും മിനുസമുള്ളതുമായ പ്ലാസ്റ്റിക് പിടിയായിരുന്നതിനാല്‍ ശസ്ത്രക്രിയയുടെ സമയത്തും ടൂത്ത്ബ്രഷ് പുറത്തെടുക്കാന്‍ ഡോക്റ്റര്‍മാര്‍ക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു.

   ഒടുവില്‍ ശസ്ത്രക്രിയ നടത്തിയ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോക്റ്റര്‍മാര്‍ ടൂത്ത്ബ്രഷിനെ അവര്‍ക്ക് സൗകര്യപ്രദമായ ഒരു സ്ഥാനത്ത് എത്തിക്കുകയും അവിടെ നിന്ന് ഒരു ഉപകരണം ഉപയോഗിച്ച് അത് വലിച്ച് പുറത്തേക്ക് എടുക്കുകയും ചെയ്തു. ഡോക്റ്റര്‍മാര്‍ വിജയകരമായി ടൂത്ത്ബ്രഷ് പുറത്തെടുത്തെങ്കിലും, ഒരു മുഴുവന്‍ ടൂത്ത്ബ്രഷ് വിഴുങ്ങാന്‍ കാരണമാകുന്ന വിധത്തില്‍ ഒരാള്‍ക്ക് ഉറക്കച്ചടവ് ഉണ്ടാകുമെന്ന് അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് അവര്‍ ഇതുവരെ മുക്തരായിട്ടില്ല എന്നതാണ് വസ്തുത!

   ഈ സംഭവത്തില്‍ ഞെട്ടലും അത്ഭുതവും പ്രകടിപ്പിച്ച, ആ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തലവന്‍ വാങ് ജിയാന്റോങ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന വ്യക്തിയുടെ മനഃസാന്നിധ്യത്തെ അഭിനന്ദിക്കാനും മറന്നില്ല. ടൂത്ത്ബ്രഷ് പുറത്തെടുക്കാന്‍ അശാസ്ത്രീയമായ മാര്‍ഗങ്ങളൊന്നും പരീക്ഷിക്കാന്‍ തയ്യാറാകാതെ ആശുപത്രിയിലെത്താന്‍ തീരുമാനിച്ചത് കൊണ്ടാണ് മറ്റ് അപകടങ്ങളൊന്നും കൂടാതെ ബ്രഷ് പുറത്തെടുക്കാന്‍ കഴിഞ്ഞത് എന്ന് ഡോക്റ്റര്‍ പറഞ്ഞു. അശാസ്ത്രീയവും പരമ്പരാഗതവുമായ എന്തെങ്കിലും മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അദ്ദേഹത്തിന്റെ അന്നനാളത്തില്‍ വലിയ കേടുപാടുകള്‍ ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Sarath Mohanan
   First published:
   )}