കഞ്ചാവ് മൂക്കിൽ ഒളിപ്പിച്ചത് 18 വർഷത്തോളം ; ഒടുവിൽ പുറത്തെടുത്തത് ശസ്ത്രക്രിയയിൽ

ജയിലിൽ കഴിഞ്ഞിരുന്നകാലത്താണ് യുവാവ് മൂക്കിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: November 3, 2019, 12:06 PM IST
കഞ്ചാവ് മൂക്കിൽ ഒളിപ്പിച്ചത് 18 വർഷത്തോളം ; ഒടുവിൽ പുറത്തെടുത്തത് ശസ്ത്രക്രിയയിൽ
cannabis
  • Share this:
ക‍ഞ്ചാവ് കടത്താൻ നിരവധി മാർ​ഗങ്ങളാണ് കള്ളക്കടത്തുകാരും ഡീലർമാരുമെല്ലാം ദിനംപ്രതി പരീക്ഷിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്തുകയാണ് സാധാരണ ചെയ്യുന്നത്. അത്തരത്തിലൊരു വാർത്തയാണ് ഓസ്ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്.

also read:നീന്തൽ:ഏഴുവയസുകാരിയെ തോൽപ്പിച്ച് എഴുപത്തിരണ്ടുകാരി

പതിനെട്ട് വർഷത്തോളം മൂക്കിൽ ഒളിപ്പിച്ച കഞ്ചാവ് പൊതി ശസ്ത്രക്രിയയിലൂടെ യുവാവിന്റെ മൂക്കിൽ നിന്ന് പുറത്തെടുത്തെന്നാണ് വാർത്ത. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ കേസിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിലിൽ കഴിഞ്ഞിരുന്നകാലത്താണ് യുവാവ് മൂക്കിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചത്. ആരും കാണാതെ ആവശ്യാനുസരണം ഉപയോഗിക്കാനാണ് യുവാവ് ഇത് ചെയ്തത്.

നിർഭാഗ്യവശാൽ യുവാവിന്റെ പദ്ധതി വിജയിച്ചില്ല. മൂക്കിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പൊതി കുടുങ്ങിപ്പോവുകയായിരുന്നു. അദ്ദേഹത്തിന് ഇത് ഉപയോഗിക്കാനേ കഴിഞ്ഞില്ല. ഒടുവിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവ് ഇത് പുറത്തെടുക്കാൻ ആശുപത്രിയിലെത്തിയത്.

ജയിലിൽ കഴിയുന്ന സമയത്ത് കാണാനെത്തിയ കാമുകിയാണ് റബർ ബലൂണിനുള്ളിൽ ചെറിയ അളവിൽ കഞ്ചാവ് ഒളിപ്പിച്ച് യുവാവിന് നൽകിയത്. 2007ൽ ജേണൽ നടത്തിയ പഠനത്തിൽ 21 വയസുള്ള യുവാവിന്റെ മൂക്കിൽ നിന്ന് നൈലോണിൽ പൊതിഞ്ഞ ഓപ്പിയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

First published: November 3, 2019, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading