നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Corpse Plant | ശവം ചീഞ്ഞഴുകിയ നാറ്റം, ഭീമന്‍ പുഷ്പത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അസഹനീയം; കാണാനെത്തുന്നത് വൻ ജനക്കൂട്ടം

  Corpse Plant | ശവം ചീഞ്ഞഴുകിയ നാറ്റം, ഭീമന്‍ പുഷ്പത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം അസഹനീയം; കാണാനെത്തുന്നത് വൻ ജനക്കൂട്ടം

  ചൊവ്വാഴ്ച വൈകുന്നേരത്തോടെ 5,000 ത്തിലധികം ആളുകളാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്.'ശവ സസ്യ'ത്തിന്റെ പൂവിന് 48 മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ.

  corpse plant (Photo: AP)

  corpse plant (Photo: AP)

  • Share this:
   ദുര്‍ഗന്ധം വമിപ്പിക്കുന്ന ഈ ഭീമന്‍ സുമാത്രന്‍ പൂവിനെ 'ശവ പുഷ്പം' (Corpse Plant) എന്നാണ് വിളിക്കുന്നത്. കാരണം ചീഞ്ഞഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധമാണ് ഈ പൂവിനുള്ളത്. അമോഫോഫല്ലസ് ടൈറ്റാനിയം (Amorphophallus titanum) എന്നു ശാസ്ത്രീയനാമമുള്ള ഈ സസ്യത്തിന്റെ പേര് ടൈറ്റന്‍ അറം (Titan Arum) എന്നാണ്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഈ സസ്യം പുഷ്പിച്ചതോടെ ഇപ്പോള്‍ വന്‍ ജനക്കൂട്ടമാണ് അത് കാണാനായി എത്തുന്നത്. എന്‍സിനിറ്റാസിലുള്ള സാന്‍ ഡിയാഗോ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അമോര്‍ഫോഫാലസ് ടൈറ്റാനം പ്ലാന്റിന്റെ പൂവ് വിടര്‍ന്നത്. പാര്‍ക്ക് അധികൃതര്‍ സംഭവം പുറത്തുവിട്ടത്തോടെ പിറ്റേന്ന് തന്നെ പാര്‍ക്കിലേക്കുള്ള എന്‍ട്രി ടിക്കറ്റുകള്‍ എല്ലാം വിറ്റുതീര്‍ന്നുവെന്ന് അമേരിക്കന്‍ മാധ്യമമായ സാന്‍ ഡിയാഗോ യൂണിയന്‍-ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

   ചൊവ്വാഴ്ച വൈകുന്നേരത്തോടെ 5,000 ത്തിലധികം ആളുകളാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്.'ശവ സസ്യ'ത്തിന്റെ പൂവിന് 48 മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂ. പുഷ്പിക്കുന്ന സമയത്ത് അത് അഴുകിയ ശവത്തിന്റെ ദുര്‍ഗന്ധം പുറപ്പെടുവിക്കുകയും അതിന്റെ പരാഗണ പ്രക്രിയയെ സഹായിക്കുന്നതിനായി പ്രാണികളെയും, ഈച്ചകളെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. വിരിയുന്ന പുഷ്പം ''ശവത്തിന്റെ അതിരൂക്ഷവും ഗാഢവുമായ ഗന്ധം ചുറ്റും പരത്തും'' എന്ന് സാന്‍ ഡിയാഗോ ബൊട്ടാണിക് ഗാര്‍ഡന്‍സിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ മാനേജര്‍ ജോണ്‍ കോണേഴ്‌സ് പറഞ്ഞു.

   Also Read- Proud Moment | അഭിമാന നിമിഷം; ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്യുന്ന ഡിഎസ്പിയായ മകള്‍

   സമാനമായ ഒരു സംഭവത്തില്‍, വംശനാശഭീഷണി നേരിടുന്ന സുമാത്രന്‍ ടൈറ്റന്‍ ആറത്തിന്റെ പുഷ്പം - പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്‍സോയിലെ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കും ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. ദുര്‍ഗന്ധവും ജനത്തിരക്കും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാര്‍സോ യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള തത്സമയ വീഡിയോയിലൂടെ ഈ പുഷ്പം കാണാം. ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെ വരെയും പുഷ്പം കാണാനും ചിത്രമെടുക്കാനും വേണ്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ എത്തിയത്.

   Also Read- Bear steals KFC | വിശപ്പ് സഹിക്കാതെ കരടി അടുക്കളയിൽ അതിക്രമിച്ച് കയറി കെഎഫ്സി ചിക്കൻ കട്ടു തിന്നു

   അമോഫോഫല്ലസ് ടൈറ്റാനിയം എന്ന ഈ ചെടിയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ ശാഖകളില്ലാത്ത പൂങ്കുലയാണുള്ളത്. അത് 3 മീറ്റര്‍ (10 അടി) വരെ ഉയരമുള്ളതാണ്. വലിയ ദളങ്ങളും, പുറത്ത് പച്ചയും ഉള്ളില്‍ ചുവപ്പും നിറമാണ് പൂവിനുള്ളത്. ഇത് പുഷ്പിക്കുന്നത് വളരെ അപൂര്‍വമായാണ്. സസ്യത്തിന്റെ പുഷ്പകാലം പ്രവചനാതീതവുമാണ്. 40 വര്‍ഷം ആയുസ്സുള്ള ശവ പുഷ്പം, പരാമവധി മൂന്നോ നാലോ തവണ മാത്രമേ പുഷ്പിക്കുകയുള്ളു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അത് വാടുകയും ചെയ്യും.

   സുമാത്രയിലെ മഴക്കാടുകളില്‍ മാത്രമേ ഈ ചെടി വളരുകയുള്ളൂ. പക്ഷേ വനനശീകരണം കാരണം ഈ ചെടി വംശനാശ ഭീഷണിയിലാണ്.
   Published by:Rajesh V
   First published:
   )}