എഗ്ഗ് ഫ്രൈഡ്റൈസ് റെസിപ്പി പങ്കുവച്ച് സ്മൃതി ഇറാനി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'മുട്ട വിരുദ്ധത' ചോദ്യം ചെയ്ത് നെറ്റിസണ്‍സ്

എന്നാൽ ഇത് കണ്ട നെറ്റിസണ്‍സ് ബിജെപിയുടെ മുട്ട വിരുദ്ധത പോഷകാഹര കുറവുള്ള കുട്ടികളോട് മാത്രമെയുള്ളോ എന്ന് ചോദിച്ച് രംഗത്തെത്തുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇപ്പോഴും സസ്യാഹാരം തന്നെ കുട്ടികൾക്ക് നൽകുന്നതെന്തിനെന്ന ചോദ്യവും ഉയർന്നു

News18 Malayalam | news18
Updated: February 13, 2020, 3:10 PM IST
എഗ്ഗ് ഫ്രൈഡ്റൈസ് റെസിപ്പി പങ്കുവച്ച് സ്മൃതി ഇറാനി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'മുട്ട വിരുദ്ധത' ചോദ്യം ചെയ്ത് നെറ്റിസണ്‍സ്
Smriti irani
  • News18
  • Last Updated: February 13, 2020, 3:10 PM IST
  • Share this:
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം മുട്ട വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നേരത്തെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താനുള്ള മധ്യപ്രദേശ് സർക്കാർ നീക്കത്തെ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചപ്പോഴായിരുന്നു മുട്ട ഇന്ത്യയിൽ ചർച്ചാ വിഷയമായത്. മതവികാരങ്ങളെ വ്രണപ്പെടുത്തും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.

സംസ്ഥാനത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് വർധിച്ച സാഹചര്യത്തിലാണ് മുട്ട വീണ്ടും ഉച്ചഭക്ഷണത്തിലുൾപ്പെടുത്താൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ബിജെപിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മുട്ടയുടെ പോഷകഗുണത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും തന്നെ ഉച്ചഭക്ഷണത്തോടൊപ്പം മുട്ട ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇപ്പോഴും സസ്യാഹാര രീതി തന്നെയാണ് പിന്തുടരുന്നതെന്നും ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read-ഡൽഹി വിജയത്തിൽ AAP കുതിക്കുന്നു; 24 മണിക്കൂറിനിടെ പാർട്ടിയിൽ ചേർന്നത് 11 ലക്ഷം പേർ

എന്നാൽ ഇപ്പോൾ ഒരിടവേളയ്ക്കു ശേഷം മുട്ട വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഇത്തവണയും ബിജെപി തന്നെയാണ് മുട്ടയെ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നിർദോഷമായ ഒരു പോസ്റ്റ് തന്റെ ഇൻസ്റ്റയിൽ പങ്കു വച്ചിരുന്നു.

Rice Recipe


എഗ്ഗ് ഫ്രൈഡ്റൈസ് എങ്ങനെയുണ്ടാക്കാം എന്നതിന്റെ ഘട്ടം ഘട്ടമായുള്ള വിവരണമായിരുന്നു ഇത്. എന്നാൽ ഇത് കണ്ട നെറ്റിസണ്‍സ് ബിജെപിയുടെ മുട്ട വിരുദ്ധത പോഷകാഹര കുറവുള്ള കുട്ടികളോട് മാത്രമെയുള്ളോ എന്ന് ചോദിച്ച് രംഗത്തെത്തുകയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇപ്പോഴും സസ്യാഹാരം തന്നെ കുട്ടികൾക്ക് നൽകുന്നതെന്തിനെന്ന ചോദ്യവും ഉയർന്നു..

സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ ചുവടെ:

 

First published: February 13, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading