• HOME
  • »
  • NEWS
  • »
  • buzz
  • »
  • Smriti Irani | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിപ്പൂർ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്യുന്ന സ്മൃതി ഇറാനി; വീഡിയോ വൈറൽ

Smriti Irani | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിപ്പൂർ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്യുന്ന സ്മൃതി ഇറാനി; വീഡിയോ വൈറൽ

മണിപ്പൂരിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ BJP-ക്ക് വേണ്ടി പ്രചാരണത്തിനായി പര്യടനം നടത്തവെയാണ് സ്‌മൃതി ഇറാനി നർത്തകിമാർക്കൊപ്പം മണിപ്പൂർ നൃത്തം ചെയ്തത്.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

  • Share this:
    തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പരമ്പരാഗത മണിപ്പൂർ നൃത്തത്തിനൊപ്പം (traditional folk dance in Manipur) ചുവടുവച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി (Smriti Irani). മണിപ്പൂരിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിക്ക് (BJP) വേണ്ടി പ്രചാരണത്തിനായി പര്യടനം നടത്തവെയാണ് സ്‌മൃതി ഇറാനി നർത്തകിമാർക്കൊപ്പം മണിപ്പൂർ നൃത്തം ചെയ്തത്. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയായ (Union Minister for Women and Child Development ) സ്മൃതി ഇറാനി മണിപ്പൂരിൽ പരമ്പരാഗത നാടോടി നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാരോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ (social media platforms) വൈറൽ (viral) ആവുകയും ചെയ്തു.

    മണിപ്പൂരി നിർത്തകിമാർ ഒരേപോലെ നൃത്തം ചെയ്യുന്ന സമയത്ത് സ്റ്റേജിൽ നിന്നിറങ്ങി വന്ന സ്‌മൃതി ഇറാനി നർത്തകിമാർക്കൊപ്പം ചേർന്നത്. അവരോടൊപ്പം നൃത്തം ചെയ്യുന്നതിന് മുമ്പ് ഏതാനും നിമിഷം നർത്തകിമാരുടെ ചുവടുകൾ നിരീക്ഷിക്കുകയും അതിന് ശേഷം അവരോടൊപ്പം നൃത്തത്തിൽ പങ്കു ചേരുകയുമായിരുന്നു. നൃത്തകിമാരോടൊപ്പം മനോഹരമായി ചുവടുവയ്ക്കുന്ന സ്‌മൃതി ഇറാനിയുടെ നൃത്തച്ചുവടുകൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. ബി.ജെ.പി മണിപ്പൂരിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലും ക്ലിപ്പ് പങ്കിട്ടു. ഒരു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ട്വീറ്റ് ഇതുവരെ 2000ലധികം പേരാണ് കണ്ടത്. ഇറാനിയുടെ നൃത്ത വീഡിയോ കണ്ട പലരും കമെന്റിലൂടെ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. "ഇതാണ് നമ്മുടെ സംസ്കാരത്തോടുള്ള അടുപ്പം. കൂടുതൽ ഒന്നും പറയാനില്ല" എന്ന് ഒരാൾ കമെന്റ് ചെയ്തു "വളരെ നല്ല നൃത്തം." ഇറാനി ആത്മാർത്ഥതയും അർപ്പണബോധവും കഠിനാധ്വാനവുമുള്ള ആളാണെന്ന് മറ്റൊരാൾ കുറിച്ചു.


    അർഹരായ വനിതാ കോളേജ് വിദ്യാർത്ഥികൾക്ക് ഇരുചക്ര വാഹനങ്ങൾ, മുതിർന്നവർക്ക് 1,000 രൂപ പ്രതിമാസ പെൻഷൻ വർധനവ്, 100 കോടി രൂപയുടെ സ്റ്റാർട്ട് അപ്പ് ഫണ്ട് എന്നിവ വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ, റാണി ഗൈഡിൻലിയു നുപി മഹീറോയ് സിംഗി സ്കീമിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് 25,000 രൂപ നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തു.

    നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, ലോക് ജനശക്തി പാർട്ടി, കൂടാതെ ഒരു സ്വതന്ത്ര എം എൽ എ എന്നീ മൂന്ന് പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സംസ്ഥാന സർക്കാർ രൂപീകരിച്ചത്. 21 സീറ്റുകൾക്ക് മാത്രമാണ് ബി.ജെ.പി വിജയിച്ചത്. 2016 ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന എൻ ബിരൻ സിംഗ് മണിപ്പൂരിന്റെ 12-ാമത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
    Published by:Naveen
    First published: