അഹമ്മദാബാദ്: രാഷ്ട്രീയവും അഭിനയവും മാത്രമല്ല വാൾപ്പയറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗുജറാത്തിൽ നടന്ന ഒരു സാംസ്കാരിക ചടങ്ങിൽ ഇരുകൈകളിലും വാളെടുത്ത് ചുഴറ്റുന്ന സ്മൃതിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
'തൽവാർ റാസ്' എന്നാണ് ഇതറിയപ്പെടുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും വളരെ പ്രശസ്തമായ ഒരു നാടോടി കലാരൂപമാണ് തൽവാർ റാസ്. പരിപാടിയിൽ പങ്കെടുത്ത മറ്റ് കലാകാരന്‍മാർക്ക് പിന്തുണയുമായാണ് വനിതാ-ശിശുകക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി സ്റ്റേജിലെത്തിയത്.
#WATCH Gujarat: Union Minister Smriti Irani performs ‘talwar raas’, a traditional dance form using swords, at a cultural programme in Bhavnagar. (15.11.19) pic.twitter.com/xBgZyDHG45
ഗുജറാത്തിലെ ഭവ്നഗർ ശ്രീ സ്വാമി നാരായൽ ഗുരുകുലത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക ചടങ്ങിലാണ് തൽവാർ റാസ് അരങ്ങിലെത്തിയത്. കലാകാരൻമാർക്കൊപ്പം വാളുമായി ചുവടു വയ്ക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. കേന്ദ്രമന്ത്രിയുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടാണ് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.