• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുട്ട തിരിച്ചേല്‍പ്പിച്ച് 'നൈസായി' മുങ്ങാന്‍ ശ്രമിച്ച കള്ളന്‍ ചാക്കിലായി

News18 Malayalam
Updated: April 14, 2018, 11:09 PM IST
മുട്ട തിരിച്ചേല്‍പ്പിച്ച് 'നൈസായി' മുങ്ങാന്‍ ശ്രമിച്ച കള്ളന്‍ ചാക്കിലായി
News18 Malayalam
Updated: April 14, 2018, 11:09 PM IST
വയനാട്: മോഷണമുതല്‍ മടക്കി നല്‍കി കള്ളന്‍ മാതൃകയായി എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. ഇത് ശരിക്കും ഇപ്പോള്‍ വയനാട്ടില്‍ സംഭവിച്ചിരിക്കുകയാണ്. വലിയ വിലപിടിപ്പുള്ളതൊന്നുമല്ല നമ്മുടെ കഥാനായകനായ കള്ളന്‍ മോഷിടിച്ചത്. വെറും ഏഴു മുട്ടകള്‍ മാത്രം! പിടിയിലായതോടെയാണ് നൈസിന് മുട്ട തിരിച്ചേല്‍പ്പിച്ച് മുങ്ങാന്‍ ശ്രമം നടത്തിയെങ്കിലും കള്ളനെ ചാക്കിലാക്കി.

കോഴിക്കൂട്ടില്‍ അതിക്രമിച്ചു കയറി കോഴികളെ കൊന്നൊടുക്കുകയും മുട്ട വിഴുങ്ങുകയും ചെയ്ത മൂര്‍ഖനാണ് കഥാനായകന്‍. മാനന്തവാടി തലപ്പുഴ കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് മൂര്‍ഖന്‍ കയറിയത്. കോഴിക്കൂട്ടില്‍ അടയിരുന്ന കോഴിയെ വകവരുത്തുകയും വിരിയാറായ ഏഴു മുട്ടകള്‍ മൂര്‍ഖന്‍ അകത്താക്കുകയും ചെയ്തിരുന്നു. പാമ്പിനെ കണ്ടു ഭയന്ന ഗിരീഷ് പാമ്പുപിടുത്ത വിദഗ്ധനായ സുജിത് വിപിയെ വിളിച്ചു വരുത്തുകയായിരുന്നു.

സുജിത് വീട്ടിലെത്തുമ്പോള്‍ മുട്ടകള്‍ വിഴുങ്ങിയ പാമ്പ് കോഴിക്കൂടിന്റെ മുകളില്‍ സുഖശയനത്തിലായിരുന്നു. ആദ്യം വാലില്‍ തൂക്ക് കള്ളനെ പുറത്തെടുത്തു. തുടര്‍ന്ന് മുറ്റത്തേക്ക് ഇട്ടയുടന്‍ വിഴുങ്ങിയ ഏവു മുട്ടകളും പുറത്തേക്കിടുകയായിരുന്നു. പിന്നീട് ഒന്നുമറിയാത്തപോലെ തിരിഞ്ഞ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്കും പോയെങ്കിലും കള്ളനെ കയ്യേടെ പിടികൂടി ചാക്കിലാക്കി.

First published: April 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...