ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ഗായികയുടെ മുഖത്ത് പാമ്പുകടിയേറ്റു (Snake bites). അമേരിക്കൻ ഗായികയായ മീറ്റയുടെ (Maeta) മുഖത്താണ് മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടിയിൽ പാമ്പ് കടിച്ചത്. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗായിക തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോയുടെ ഭാഗമായി പാമ്പിനെ ഗായികയുടെ ദേഹത്ത് വെച്ചിരുന്നു. ഈ പാമ്പ് തന്നെയാണ് കടിച്ചതും. കറുത്ത വസ്ത്രം ധരിച്ച് നിലത്തു കിടക്കുന്ന ഗായികയുടെ മുകളിൽ ആദ്യം ഒരു കറുത്ത പാമ്പിനെ കാണാം.
പിന്നീട് മറ്റൊരു വെളുത്ത നിറമുള്ള പാമ്പിനെ കൂടി ദേഹത്ത് വെക്കുന്നുണ്ട്. ഇതിനിടയിൽ കറുത്ത പാമ്പ് ഗായികയുടെ മുഖത്ത് കടിക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പിനെ ഗായിക വലിച്ചു നീക്കുന്നതും കാണാം.
ആരാധകർക്കായി വീഡിയോ ചിത്രീകരിക്കാൻ താൻ എന്തൊക്കെ ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ഇരുപത്തിയൊന്നുകാരിയായ മീറ്റ വീഡിയോ പങ്കുവെച്ചത്.
വിഷമില്ലാത്ത പാമ്പായതിനാൽ വൻ അപകടമാണ് ഒഴിവായത്.
നടന്‍ സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു; ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റു. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
Also Read-
സുനാമിയും വൈറസ് ബാധയുമടക്കം ഈ മുത്തശ്ശിയുടെ പ്രവചനങ്ങൾ പലതും സംഭവിച്ചു; ഇനി കാത്തിരിക്കുന്നത് 2022 ൽ കാത്തിരിക്കുന്നത് അന്യഗ്രഹ ജീവി ആക്രമണം?പാമ്പു കടിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പന്‍വേലിലെ ഫാം ഹൗസില്‍ വിശ്രമത്തിലാണ് താരം ഇപ്പോള്‍. ഡിസംബര്‍ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സല്‍മാന്‍.
Also Read-
Viral| മയിൽ വിവാദത്തിന് വിട; ഒട്ടകത്തെ നിർത്തിച്ചുടാൻ ഫിറോസ് ഷാർജയ്ക്ക്കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാം ഹൗസിലാണ് താരം ജന്മദിനം മിക്ക വര്‍ഷങ്ങളിലും ആഘോഷിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തന്റെ പ്രിയപ്പെട്ടവരോടൊത്ത് സല്‍മാന്‍ കഴിഞ്ഞത് ഈ ഫാം ഹൗസിലാണ്.
ക്രിസ്മസ് രാത്രി സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തെ പാമ്പു കടിച്ചത്. താരത്തിന്റെ കയ്യിലാണ് കടിയേറ്റത്. കയ്യിൽ കുത്തേറ്റതോടെ സൽമാൻ ചാടി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ചുറ്റുപാടും നോക്കിയപ്പോഴാണ് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടത്. ഇതോടെ ചുറ്റുമുണ്ടായിരുന്നവർ ബഹളം വെച്ചു. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.