പാമ്പുകള്‍ പൊതുവെ അപകടകാരികളാണ്. എന്നാല്‍, അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോയാണ് കാഴ്ചക്കാരെ രസിപ്പിക്കുന്നത്. ഇഴഞ്ഞുനീങ്ങുന്നതിനിടെ, പാമ്പ് ഒരു ചെരിപ്പ് കാണുന്നു. പിന്നീട് അതും എടുത്ത് കൊണ്ട് പോകുന്ന പാമ്പിനെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണുന്നത്. ആദ്യം ചെരിപ്പിന്റെ ഭാരം കൊണ്ട് പാമ്പിന് നീങ്ങാന്‍ പറ്റിയിരുന്നില്ലെങ്കിലും, പിന്നീട് വളരെ കൂളായി ചെരിപ്പ് വായില്‍ പിടിച്ച് പാമ്പ് ഇഴയുന്നതും വീഡിയോയില്‍ കാണാം.
പാമ്പ് ഇരയെ പിടികൂടിയതാണോ എന്നാണ് വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആദ്യം സംശയിച്ചത്. പാമ്പിന്റെ പല്ലുകള്‍ അതില്‍ കുടുങ്ങിയിട്ടുണ്ടാകരുതേ എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഈ വീഡിയോ കണ്ടപ്പോള്‍ ആദ്യം ഒന്ന് അലറിയെന്നും എന്റെ സഹപ്രവര്‍ത്തകരോട് അതിന്റെ കാരണം വിശദീകരിക്കേണ്ടി വന്നെന്ന് മറ്റൊരു ഉപയോക്താവും കമന്റ് ചെയ്തു. അവരെ ചിരിപ്പിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല, പാമ്പുകളുടെ ഇത്തരത്തിലുള്ള വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. ആക്രമിക്കുന്നതിനു മുമ്പ് ഇരയെ ഹിപ്നോട്ടൈസ് ചെയ്യാന്‍ തന്റെ ശരീര ചലനങ്ങള്‍ മാര്‍ഗ്ഗമാക്കിയ പാമ്പിന്റെ വീഡിയോയും ഒരു ട്വിറ്റര്‍ ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു. തല അനക്കാതെ പിടിച്ച് ശരീരം മാത്രം ചലിപ്പിക്കുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇരയുടെ ശ്രദ്ധ പാമ്പിന്റെ ചലനത്തിലേക്ക് ആകര്‍ഷിക്കുമ്പോള്‍ പാമ്പ് പെട്ടെന്ന് ആക്രമിക്കാന്‍ തുടങ്ങും. ഇതൊരു ഹോഗ് സ്നേക്ക് ആണെന്നാണ് ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഹോഗ് സ്നേക്കുകള്‍ ഇങ്ങനെ ചെയ്യില്ലെന്നാണ് ഒരു ഉപയോക്താവ് വ്യക്തമാക്കിയത്. വിഷമില്ലാത്ത, മുട്ട തിന്നുന്ന ഒരു പാമ്പായിരുന്നു അത്.
ഒരു യുവതിയുടെ ചെവിയില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രചരിക്കുന്ന വീഡിയോയില്‍ ഡോക്ടര്‍ യുവതിയുടെ ചെവിയില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ പുറത്തെടുക്കുമോ എന്ന് കാണിക്കാതെ വീഡിയോ അവസാനിക്കുകയാണ്.
She’s going to beat her kid with it..🩴😅 pic.twitter.com/nd5h6JLwUy
— 𝕐o̴g̴ (@Yoda4ever) November 24, 2022
ഈ വീഡിയോ എവിടെ നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നതാണ് സോഷ്യല്‍ മീഡിയ തെരഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ചിലര്‍ ഇത് വ്യാജ വിഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാര്‍ത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഒഡീഷയില്‍ വിവാഹ ഘോഷയാത്രക്കിടെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം സംഘടിപ്പിച്ച കേസില്‍ അഞ്ചു പേര് അറസ്റ്റിലായതും വലിയ വാര്‍ത്തയായിരുന്നു. പാമ്പാട്ടി മകുടി ഊതുന്ന താളത്തിലും ഉച്ചത്തില്‍ വച്ച പാട്ടിന് ചുവടുവച്ചുമായിരുന്നു വരന്റെ ആളുകള്‍ തെരുവില്‍ നൃത്തം ചെയ്തിരുന്നത്. വരന്റെ ആളുകളാണ് തെരുവില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നാഗനൃത്തം നടത്തിയത്. പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ലോകത്തെ ഏറ്റവും വിഷാംശമുള്ള ജീവിയാണ് പാമ്പ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 81,000 മുതല്‍ 1,38,000 പേരാണ് ഓരോ വര്‍ഷവും പാമ്പ് കടിയേറ്റത് മൂലം മരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.