• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Viral Photo: ഫോട്ടോയെടുത്തത് പാമ്പിന് ഇഷ്ടമായില്ല; കാമറയ്ക്കുനേരെ ചീറിയടുത്തു

ഉഗ്രവിഷമുള്ള ബ്രൌൺ സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇത്തരത്തിൽ ചീറിയടുക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 25, 2019, 1:39 PM IST
Viral Photo: ഫോട്ടോയെടുത്തത് പാമ്പിന് ഇഷ്ടമായില്ല; കാമറയ്ക്കുനേരെ ചീറിയടുത്തു
snake photo
  • Share this:
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത് ക്യാമറയ്ക്കുനേരെ ചീറിയടുക്കുന്ന ഒരു പാമ്പിന്‍റെ ചിത്രമാണ്. ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കടുത്തുനിന്നാണ് ഈ ചിത്രമെടുത്തിട്ടുള്ളത്. ഉഗ്രവിഷമുള്ള ബ്രൌൺ സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇത്തരത്തിൽ ചീറിയടുക്കുന്നത്.

നമ്മുടെ നാട്ടിലെ രാജവെമ്പാലയുമായി സാമ്യത തോന്നുന്ന പാമ്പാണിത്. ഓസ്ട്രേലിയയിലെ സ്നേക്ക് കാച്ചേഴ്സ് വിക്ടോറിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം ആദ്യമായി വന്നത്. സ്നേക്ക് കാച്ചേഴ്സ് സംഘാംഗം കൂടിയായ കോറിയാണ് ചിത്രം പകർത്തിയത്. സംഘത്തിലെ മറ്റൊരാൾ പാമ്പിനെ പിടികൂടാൻ ശ്രമിക്കവെയാണ് കോറി ഫോട്ടോ എടുത്തത്.

ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ഒരു സന്ദേശവും സ്നേക്ക് കാച്ചേഴ്സ് മുന്നോട്ടുവെക്കുന്നുണ്ട്. പാമ്പിനെ കണ്ടെത്തിയാൽ അതിനെ പിടിക്കാൻ പരിചയസമ്പന്നരായ പാമ്പുപിടുത്തക്കാരെ ഏൽപ്പിക്കണമെന്നും, ഇതേക്കുറിച്ച് അറിവില്ലാത്തവർ പാമ്പിന്‍റെയടുത്തുനിന്ന് ദൂരേക്ക് മാറണമെന്നും അവർ പറയുന്നു. ചിത്രത്തിന് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ് ലഭിച്ചത്. ആയിരകണക്കിന് ആളുകൾ ലൈക്കും ഷെയറും ചെയ്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍