11 കെ.വി ലൈനിൽ പാമ്പ് കയറി; സബ്സ്റ്റേഷനിലെ റിലേ സംവിധാനം ഉൾപ്പടെ കത്തിപ്പോയി

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ചുങ്കത്തറ കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ പോസ്റ്റ് വഴിയാണ് പാമ്പ് 11 കെവി ലൈനിലേക്ക് കയറിയത്

News18 Malayalam | news18-malayalam
Updated: September 7, 2020, 4:46 PM IST
11 കെ.വി ലൈനിൽ പാമ്പ് കയറി; സബ്സ്റ്റേഷനിലെ റിലേ സംവിധാനം ഉൾപ്പടെ കത്തിപ്പോയി
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: 11 കെ.വി ലൈനിൽ പാമ്പ് കയറിയതോടെ സബ് സ്റ്റേഷനിലെ റിലേ സംവിധാനം ഉൾപ്പടെ കത്തിപ്പോയി. ഇതോടെ പ്രദേശത്ത് വ്യാപകമായി വൈദ്യുതിബന്ധം തകരാറിലായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്ത് പുത്തൂർ ചുങ്കത്തറയാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ചുങ്കത്തറ കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ പോസ്റ്റ് വഴിയാണ് പാമ്പ് 11 കെവി ലൈനിലേക്ക് കയറിയത്. സബ് സ്റ്റേഷനിൽനിന്നു പുറത്തേക്കു പോകുന്ന 11 കെവി ഫീഡർ ലൈനുകളും എൽടി ന്യൂട്രൽ ലൈനുകളും ഇതുവഴിയാണ് കടന്നുപോകുന്നത്.

ലൈനുകളിൽ തട്ടി ഷോക്കേറ്റ് ചത്ത പാമ്പ് താഴെ വീഴാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി തടസമുണ്ടായതോടെ പരിശോധനയ്ക്ക് എത്തിയ ജീവനക്കാരാണ് പാമ്പ് ചത്തുക്കിടക്കുന്നത് കണ്ടത്. അതിനെ നീക്കം ചെയ്തതിനുശേഷമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചത്.

എന്നാൽ പാമ്പ് 11 കെ.വി ലൈനിൽ കയറിയതിനെ തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടിൽ വൻ നാശമാണ് ഉണ്ടായതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. സബ് സ്റ്റേഷനിലെ റിലേ സംവിധാനവും കഴിഞ്ഞ ദിവസം തന്നെ നന്നാക്കി.
You may also like:കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]ബി.ജെ.പിക്കെതിരായ പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് മടക്കം; കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ​ [NEWS] കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ [NEWS]
വ്യാപകമായ മഴയെ തുടർന്ന് പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഇത് ശരിയാക്കി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് പാമ്പ് കയറിയുള്ള തകരാർ കണ്ടെത്തിയത്.
Published by: Anuraj GR
First published: September 7, 2020, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading