പാമ്പ് വണ്ടിക്കിടയിലും വസ്ത്രങ്ങൾക്കുള്ളിലും കുടുങ്ങിയതായും ഒളിച്ചിരുന്നതായും ഉള്ള നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഒരാളുടെ ചെവിയിൽ പാമ്പ് കയറിയാലോ. ഇത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു യുവതിയുടെ ചെവിയിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയിൽ ഡോക്ടർ യുവതിയുടെ ചെവിയിൽ നിന്ന് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ പുറത്തെടുക്കുമോ എന്ന് കാണിക്കാതെ വീഡിയോ അവസാനിക്കുകയാണ്. ചിലർ ഇത് വ്യാജ വീഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാർത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഈ വീഡിയോ എവിടെ നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നതാണ് സോഷ്യൽ മീഡിയ തെരഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ചിലർ ഇത് വ്യാജ വിഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വിഡിയോയുടെ യാഥാർത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Also Read-ഗതാഗതക്കുരുക്കിൽ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് മൂന്ന് കിലോമീറ്റർ
ലോകത്തെ ഏറ്റവും വിഷാംശമുള്ള ജീവിയാണ് പാമ്പ്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 81,000 മുതൽ 1,38,000 പേരാണ് ഓരോ വർഷവും പാമ്പ് കടിയേറ്റത് മൂലം മരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Snake, Viral video