നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉപയോഗിച്ച ഗർഭനിരോധന ഉറയിൽ കുടുങ്ങി പാമ്പിന്‍റെ തല; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി

  ഉപയോഗിച്ച ഗർഭനിരോധന ഉറയിൽ കുടുങ്ങി പാമ്പിന്‍റെ തല; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി

  ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ രക്ഷപെടുത്താനായത്. പാമ്പിന്‍റെ തലയിൽ കുടുങ്ങിയിരുന്ന കോണ്ടം നീക്കം ചെയ്യുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: ഉപയോഗിച്ച ഗർഭനിരോധന ഉറയിൽ തല കുരുങ്ങിയ പാമ്പിനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. മുംബൈ കണ്ടിവാലിയിൽ (കിഴക്ക്) ശനിയാഴ്ചയാണ് ഗ്രീൻ മെഡോ ഹൌസിങ് സൊസൈറ്റിൽ ഒരു പാമ്പ് ഉപയോഗിച്ച ഗർഭനിരോധന ഉറയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

   ഒടുവിൽ മൃഗസ്നേഹികളുടെ സംഘടന ഇടപെട്ട് പാമ്പുപിടുത്തക്കാരനായ മിത മാൽവങ്കറെ സ്ഥലത്തെത്തിക്കുകയും പാമ്പിനെ സുരക്ഷിതമായി പിടികൂടി ഒരു വെറ്റിനറി ഡോക്ടറുടെ അടുത്തെത്തിക്കുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ രക്ഷപെടുത്താനായത്. പാമ്പിന്‍റെ തലയിൽ കുടുങ്ങിയിരുന്ന കോണ്ടം നീക്കം ചെയ്യുകയായിരുന്നു.

   Also Read- ബോഡി മസാജിന് പെരുമ്പാമ്പുകൾ; ശരീര വേദനയ്ക്ക് 'ബെസ്റ്റ്' എന്ന് അനുഭവസ്ഥർ

   പരിശീലനം സിദ്ധിച്ച പാമ്പു പിടുത്തക്കാരായിരിക്കും ഇത്തരമൊരു ക്രൂരത ചെയ്തതെന്നാണ് ഡോക്ടർ പറയുന്നത്. പാമ്പിനെ പിടികൂടിയ മിത മാൽവങ്കറെയും ഇക്കാര്യം സമ്മതിക്കുന്നു. പാമ്പിനോട് ഇത്തരം ക്രൂരത ചെയ്യുന്നവർ പാമ്പുപിടുത്തക്കാർക്കിടയിൽ ഉണ്ടെന്ന് അവർ പറഞ്ഞു. ഇത്തരത്തിൽ ഉപയോഗിച്ച കോണ്ടത്തിൽ പാമ്പിന്‍റെ തല കുടുങ്ങുന്നത്, ശ്വാസം മുട്ടി ചത്തുപോകാൻ ഇടയാക്കും.

   സംഭവത്തിൽ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രക്ഷപെടുത്തിയ പാമ്പിനെ മുംബൈയിലെ ബോറിവാലിയിലെ സഞ്ജയ് ഗാന്ധി ദേശീയ പാർക്കിൽ കൊണ്ടുവിട്ടു. നാഷണൽ പാർക്കിലെ ഒരു വെറ്റിനറി ഓഫീസർ പാമ്പിനെ പരിശോധിച്ച ശേഷമാണ് തുറന്നുവിട്ടത്.
   Published by:Anuraj GR
   First published:
   )}