പ്രേക്ഷകരുടെ പ്രിയ ‘മണ്ഡോദരി’ സ്നേഹ ശ്രീകുമാർ (Sneha Sreekumar) കടിഞ്ഞൂൽ കൺമണിയെ വരവേൽക്കാൻ തയാറെടുത്തു നിൽപ്പാണ്. മാറിമയത്തിലെ പ്രിയ താരം ഗർഭകാല ഫോട്ടോഷൂട്ടും വിശേഷങ്ങളുമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഗർഭിണിയായപ്പോഴും സ്നേഹ അഭിനയജീവിതം മാറ്റി വച്ചില്ല. പിന്തുണയുമായി ഭർത്താവ് ശ്രീകുമാർ സ്‌നേഹയ്‌ക്കൊപ്പമുണ്ട്. ‘വിശേഷം ഒന്നുമായില്ലേ’ എന്ന ചോദ്യം മുൻനിർത്തിയാണ് സ്നേഹ ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയത്.
Also read: Sneha Sreekumar | സ്നേഹ ശ്രീകുമാറിന് ബേബി ഷവർ ഒരുക്കി കൂട്ടുകാരും ഭർത്താവും
കുറച്ചു വർഷങ്ങളായി ഗർഭകാലത്ത് സ്ത്രീകൾ നൃത്തം ചെയ്യുന്ന വീഡിയോസ് പുറത്തുവരാറുണ്ട്. പേളി മാണി, സൗഭാഗ്യ വെങ്കിടേഷ് തുടങ്ങിയവർ ഈ ട്രെന്റിന് തുടക്കമിട്ടവരാണ്. ചിലർ വളരെ ലളിതമായ സ്റ്റെപ്പുകൾ തീർത്താണ് ഗർഭകാലത്ത് നൃത്തം ചെയ്തത് എങ്കിൽ സ്നേഹ വ്യത്യസ്തയാണ്. പാട്ട് പ്ലേ ചെയ്ത് നല്ല അസൽ ക്ലാസിക്കൽ ഡാൻസ് ആണ് സ്നേഹ ആടിത്തീർത്തത്. ഇതിന്റെ വീഡിയോസ് സ്നേഹ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തു. സ്നേഹ ശ്രീകുമാറിന്റെ നൃത്ത വീഡിയോ ചുവടെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാണാം.
View this post on Instagram
View this post on Instagram
2019 ഡിസംബർ മാസത്തിലായിരുന്നു സ്നേഹ, ശ്രീകുമാർ വിവാഹം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. മറിമായം സീരിയലിലെ തന്നെ ലോലിതൻ എന്ന വേഷം ചെയ്താണ് ശ്രീകുമാറും ശ്രദ്ധേയനായത്.
Summary: Actor Sneha Sreekumar is expecting her first baby with actor husband Sreekumar. Sneha recently received a lovely baby shower from her close friends and those pictures appeared on her Instagram page as well. Now Sneha has decided to brush up her dancing skills and posted a few videos of her performing classical dance at 9th month of pregnancy
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.