• HOME
  • »
  • NEWS
  • »
  • buzz
  • »
  • National Flag | കണ്ണിനുള്ളിൽ ദേശീയപതാകയുമായി കലാകാരൻ; ആരും അനുകരിക്കരുതെന്ന് അഭ്യർഥന

National Flag | കണ്ണിനുള്ളിൽ ദേശീയപതാകയുമായി കലാകാരൻ; ആരും അനുകരിക്കരുതെന്ന് അഭ്യർഥന

ജനങ്ങൾക്കിടയിൽ ദേശീയബോധം ഉയർത്തുകയും സ്വാതന്ത്ര്യ സമരത്തിൻെറ ത്യാഗം ഓർമ്മിപ്പിക്കുകയാണ് ഇദ്ദേഹത്തിൻെറ ലക്ഷ്യം.

  • Last Updated :
  • Share this:
    അർച്ചന ആർ

    കോയമ്പത്തൂർ: രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിൻെറ ഭാഗമായി സ്വന്തം കണ്ണിനുള്ളിൽ ദേശീയപതാക വരച്ച് തമിഴ്നാട്ടുകാരനായ സോഷ്യൽ ആക്ടിവിസ്റ്റ്. വലതുകണ്ണിലെ കൃഷ്ണമണിയോട് ചേർന്നുള്ള ഭാഗത്താണ് ദേശീയപതാക വരച്ച് ചേർത്തിരിക്കുന്നത്. കണ്ണിനുള്ളിൽ ദേശീയപതാക വരച്ച് ശേഷമുള്ള വീഡിയോയും കോയമ്പത്തൂർ സ്വദേശിയായ ഈ സാമൂഹ്യ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ദേശീയബോധം ഉയർത്തുകയും സ്വാതന്ത്ര്യ സമരത്തിൻെറ ത്യാഗം ഓർമ്മിപ്പിക്കുകയാണ് ഇദ്ദേഹത്തിൻെറ ലക്ഷ്യം.

    രാജ്യസ്നേഹവും ദേശീയബോധവും ഉയർത്തിപ്പിടിക്കുന്നതിൻെറ ഭാഗമായി എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഹർ ഘർ തിരംഗ എന്ന ക്യാമ്പെയിൻെറ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യർഥന. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി തന്നെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പൗരൻമാർ ഡിസ്പ്ലേ ചിത്രമായി ദേശീയപതാക വെക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ആഗസ്ത് 2 മുതൽ 15 വരെയുള്ള സമയം ദേശീയ പതാക ഡിസ്പ്ലേ ചിത്രം ആക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

    പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശങ്ങൾ കൂടി വന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ കുനിയംമുത്തൂർ സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ യുഎംടി രാജ വ്യത്യസ്തവും വിചിത്രവുമായ തരത്തിലുള്ള നീക്കവുമായി രംഗത്തെത്തിയത്. ദേശീയപതാകയുടെ മാതൃക കണ്ണിനുള്ളിൽ വരയ്ക്കുന്ന വളരെ സാഹസികമായ പ്രവൃത്തിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇതിന് വേണ്ടി മണിക്കൂറുകളോളം ഏകാഗ്രതയോടെ അദ്ദേഹത്തിന് ഇരിക്കേണ്ടി വന്നു. ഏറെ പാടുപെട്ടാണ് കണ്ണിനുള്ളിൽ ചിത്രം വരച്ച് ചേർത്തിരിക്കുന്നത്. ഏറെ സമയമെടുത്തുവെന്നത് പോലെ തന്നെ അത്യന്തം അപകടകരമായ പ്രവൃത്തി കൂടിയായിരുന്നു ഇത്.

    read also: എന്തൊരു എളിമ! വിമാനത്തിൽ ഇക്കോണമി ക്‌ളാസിൽ യാത്ര ചെയ്യുന്ന നായകനെ മനസ്സിലായോ

    മെഴുക്, മുട്ടയുടെ വെള്ള എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചിരിക്കുന്നത്. കണ്ണാടിയിൽ നോക്കിയിരുന്ന് സ്വയമാണ് പതാക വരച്ചതെന്ന് രാജ പറഞ്ഞു. 52കാരനായ ഈ കലാകാരൻ ഈ ജോലി പൂർത്തിയാക്കാൻ മണിക്കൂറുകളാണ് എടുത്തത്. 16 തവണ ശ്രമം നടത്തിയാണ് ഒടുവിൽ പതാക കണ്ണിനുള്ളിൽ വരച്ച് പൂർത്തിയാക്കാൻ സാധിച്ചതെന്നും രാജ വ്യക്തമാക്കി. അവസാനഘട്ടത്തിൽ ചിത്രം പൂർത്തിയാക്കാനെടുത്തത് 20 മിനിറ്റാണ്.

    see also: പ്രണയം തെളിയിക്കാൻ എയ്ഡ്‌സ് രോഗബാധിതനായ കാമുകന്റെ രക്തം ശരീരത്തില്‍ കുത്തിവെച്ച് പെണ്‍കുട്ടി

    ദേശീയ പതാകയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇത് ആരും അനുകരിക്കരുതെന്നും ഈ കലാകാരൻ അഭ്യർഥിച്ചു. വളരെയധികം അപടക സാധ്യതയുള്ള പ്രവർത്തിയാണിത്. കൂടാതെ ഇങ്ങനെ ചെയ്താൽ കണ്ണിനുള്ളിൽ അലർജി ഉണ്ടാവുന്നതിനും ചൊറിച്ചിൽ ഉണ്ടാവുന്നതിനും സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കണ്ണിൽ ടാറ്റൂ ചെയ്ത ഒരു വിദ്യാർഥിക്ക് ഈയടുത്ത് കാഴ്ച നഷ്ടപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യതകളെ അവഗണിച്ചാണ് രാജ പതാകയുടെ മാതൃക കണ്ണിൽ തന്നെ വരച്ച് പൂർത്തിയാക്കിയത്.
    Published by:Amal Surendran
    First published: