നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്' ആരാധികയോട് തട്ടിക്കയറി രാണു മൊണ്ടാൽ; വിമർശനവുമായി സോഷ്യൽ മീഡിയ

  'എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്' ആരാധികയോട് തട്ടിക്കയറി രാണു മൊണ്ടാൽ; വിമർശനവുമായി സോഷ്യൽ മീഡിയ

  സെൽഫി എടുക്കാൻ സമീപിച്ച ആരാധികയോട് രാണു മൊണ്ടാൽ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

  ranu mondal

  ranu mondal

  • Share this:
   പേരും പ്രശസ്തിയും ആളുകളുടെ സ്വഭാവം തന്നെ മാറ്റുമെന്ന് പറയാറുണ്ട്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് രാണു മൊണ്ടാൽ. റെയിൽവെ പ്ലാറ്റ്ഫോമിൽ ലതാമങ്കേഷ്കർക്ക് സമാനമായ സ്വരവുമായി പാട്ടുപാടിയ രാണു മൊണ്ടാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അവരുടെ തലവര തന്നെ മാറിയത്.

   ബോളിവുഡിൽ പാട്ടുപാടുന്നതിന് രാണു മൊണ്ടാലിന് ക്ഷണം ലഭിക്കുകയായിരുന്നു. ബോളിവുഡ് സംഗീത സംവിധായകൻ ഹിമേഷ് റേഷാമിയയ്ക്കൊപ്പം മൂന്നു ഗാനങ്ങളാണ് രാണു മൊണ്ടാൽ ഇതിനോടകം പൂർത്തിയാക്കിയിരിക്കുന്നത്.

   also read:മലയാള സിനിമയിൽ മോഹൻലാലിന് 41-ാം പിറന്നാൾ; ആഘോഷം ദുബായിയിൽ

   എന്നാൽ സെലിബ്രിറ്റിയായതോടെ രാണു മൊണ്ടാൽ പഴയകാര്യങ്ങൾ മറന്നു. സെൽഫി എടുക്കാൻ സമീപിച്ച ആരാധികയോട് രാണു മൊണ്ടാൽ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു പരിപാടിക്കിടെ രാണു മൊണ്ടാലിനെ സമീപിച്ച ആരാധിക അവരെ പിന്നിൽ തട്ടി വിളിക്കുകയായിരുന്നു. എന്നാൽ രാണുവിൽ നിന്ന് ഉണ്ടായത് നല്ല പ്രതികരണമായിരുന്നില്ല.

   തട്ടിവിളിച്ചതിന് രാണു മൊണ്ടാൽ ആരാധികയോട് തട്ടിക്കയറി. താൻ സെലിബ്രിറ്റിയാണെന്നും തന്നെ സ്പർശിക്കരുതെന്നുമായിരുന്നു രാണു പറഞ്ഞത്. ആരാധികയുടെ ശരീരത്തില്‍ തട്ടിക്കൊണ്ട് എന്താണിതെന്നും രാണു ചോദിക്കുന്നത് വീഡിയോയിൽ കാണാം.

   അതേസമയം രാണുവിന്റെ ഈ മാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾ പിന്തുണച്ച് പ്രശസ്തയായ രാണുവിന്‍റെ സ്വഭാവത്തിൽ ഇങ്ങനെയൊരു മാറ്റം വന്നതിൽ വളരെ വിഷമമുണ്ടെന്ന് ഒരാൾ പ്രതികരിച്ചു. വിദ്വേഷ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ആളുകൾ സ്പർശിക്കുന്നതിൽ രാണു മൊണ്ടാലാണ് സന്തോഷിക്കേണ്ടതെന്നാണ് ഒരു പ്രതികരണം.


   First published:
   )}