ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയയാളെ കണക്കറ്റ് ശകാരിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. വനിതാ പ്രീമിയര്‍ ലീഗ് ആരംഭിച്ച ഘട്ടത്തിലാണ് ഈ വിവാദ പ്രസ്താവന.
വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ലാഭമുണ്ടാക്കുന്നില്ലെന്നും ഒരു വിനോദോപാധിയല്ലെന്നുമായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അണിനിരന്നത്.
അറിയപ്പെടുന്ന താരങ്ങളുടെ കുറവ്, ആക്രമണോത്സുകത, ലോവര്‍ ഇന്റന്‍സിറ്റി, എന്നി കാരണത്താല്‍ വനിതാ ക്രിക്കറ്റ് ടീം എപ്പോഴും പുരുഷ ക്രിക്കറ്റ് ടീമിനെക്കാള്‍ താഴെയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. വനിതാ താരങ്ങളെ ഹീറോകളാക്കണമെന്ന് ആളുകളെ നിര്‍ബന്ധിക്കാനാകില്ലെന്നും ഇദ്ദേഹം പറഞ്ഞു.
”ബിസിസിഐയും ഐസിസിയും എത്ര ശ്രമിച്ചാലും വനിതാ ക്രിക്കറ്റ് ടീം പുരുഷ ക്രിക്കറ്റ് ടീം പോലെ രസകരവും ലാഭകരവുമാകില്ല,’ എന്നായിരുന്നു വിവാദ ട്വീറ്റ്.
no matter how hard the bcci/icc tries.. Women cricket will never be as entertaining/profitable as Men’s Cricket..
Reason: intensity, aggression, heat of the game! and too many heroic faces. and you cant force people to choose their hero 🌝
Thankyou!— Lakshay Chaudhary (@lakshayhere) March 7, 2023
ഈ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് നിരവധി പേര് രംഗത്തെത്തിയത്. ഒരു മികച്ച കായിക ഇനമായി സ്വയം സ്ഥാപിക്കപ്പെടാന്‍ വനിതാ ക്രിക്കറ്റ് ടീമിന് സമയവും പിന്തുണയുമാണ് വേണ്ടതെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറഞ്ഞു.
സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് ഇതെന്നും ചിലര്‍ കമന്റ് ചെയ്തു. കായിക മേഖലയില്‍ സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ട് എന്നും ചിലര്‍ പറഞ്ഞു. പുരുഷ ക്രിക്കറ്റിനെയും വനിതാ ക്രിക്കറ്റിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് നല്ലതല്ല.
Just like we dont compare fifa revenue with cricket ,
Similar women vs men is not comparison.
Women cricket too will find audience … every show has its own. They’ll spend accordingly in future. Initiative has to be applauded.
— Ishaan Meet (@ishaanmeet) March 8, 2023
‘വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ആരാധകരുണ്ട്. എല്ലാ പരിപാടികള്‍ക്കും അതിന്റേതായ കാണികളുണ്ട്. അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്,’ മറ്റൊരാൾ കമന്റ് ചെയ്തു.
ഭാവിയില്‍ വളരെയധികം ജനപ്രീതി നേടുന്ന കായിക ഇനമായി വനിതാ ക്രിക്കറ്റ് മാറുമെന്ന പ്രത്യാശയും ചിലര്‍ പങ്കുവെച്ചു.
” സ്ത്രീവിരുദ്ധത കണ്ടെത്തണോ? പുതിയ ഹീറോയെ കണ്ടെത്താന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ല സഹോദരാ. വനിതാ ക്രിക്കറ്റ് ടീം ഭാവിയില്‍ വലിയ ജനപ്രീതി കൈവരിക്കും. കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്യുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഈ വാക്കുകള്‍ ഓര്‍ത്ത് വയ്ക്കുക.,’ ഒരാള്‍ കമന്റ് ചെയ്തു.
” പുരുഷ ക്രിക്കറ്റും വിരസമായി തുടങ്ങിയിരിക്കുന്നു. ശൂന്യമായ സ്റ്റേഡിയങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ആളുകളെ തിരികെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
കായിക രംഗത്തെ ലിംഗ സമത്വത്തിന് വേണ്ടി നടക്കുന്ന പോരാട്ടങ്ങളെയും സ്ത്രീകള്‍ക്ക് കായിക രംഗത്ത് കൂടുതല്‍ പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമാണ് ഈ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സമീപ വര്‍ഷങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം മനോഭാവങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന സൂചനയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.