ഫുഡ് ടേക്ക് എവേ പാക്കേജുകളില്‍ പേരുകള്‍ എഴുതുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍, അടുത്തിടെ ഒരു യുവതി ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് ഓര്‍ഡറിന് മുകളില്‍ Bitch എന്ന് എഴുതിയത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. ഇത് കണ്ടാല്‍ ആരായാലും ദേഷ്യപ്പെട്ടുപോകും. അത് തന്നെയാണ് യുവതിയും ചെയ്തത്. അവള് ഉടന്‍ തന്നെ റസ്റ്റോറന്റിലെ മാനേജരെ കാര്യം അറിയിച്ചു. ഇത് കണ്ട മാനേജര്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്നാല്‍ എന്താണ് ഇങ്ങനെ എഴുതേണ്ടതിന്റെ ആവശ്യമെന്ന് ചോദിച്ച യുവതിക്ക് വളരെ രസകരമായ മറുപടിയാണ് മാനേജര്‍ നല്‍കിയത്. നിങ്ങളൊരു ബിഎല്‍ടി ചീസ് (BLT with cheese) അല്ലേ ഓര്‍ഡര്‍ ചെയ്തത് എന്നായിരുന്നു മാനേജരുടെ ചോദ്യം. യുവതി ഈ രസകരമായ സംഭവം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതിനുപിന്നാലെ, മറ്റ് ട്വിറ്റര്‍ ഉപയോക്താക്കള്‍ സമാനമായ തങ്ങളുടെ അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ തുടങ്ങി. ഒരിക്കല്‍ Thank you jesus എന്ന് എഴുതിയിരുന്ന ഒരു രസീത് ബാങ്കില്‍ നിന്ന് ലഭിച്ചെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. എന്നാല്‍ അത് ബാങ്ക് മാനേജരുടെ പേരായിരുന്നുവത്രേ.
ഒരു കഫേയില്‍ ജോലി ചെയ്തിരുന്ന ഉപയോക്താവും തന്റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. കഫേയിലെത്തിയ ഒരു ഉപയോക്താവ് ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് ടാപ്പ് വാട്ടര്‍ കൂടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ഓര്‍ഡറില്‍ അയാള്‍ ചുരുക്കിയെഴുതിയത് ‘T. Wat’ എന്നായിരുന്നു.
ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പിസ വൈകിയതിന് യുവാവ് പൊലീസില്‍ വിളിച്ച് പരാതി പറഞ്ഞതും വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ടിലാണ് സംഭവം. എസെക്സ് പോലീസിന്റെ സഹായം തേടിയാണ് 999 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് ഇയാള്‍ വിളിച്ചത്. അരമണിക്കൂറോളം ഭക്ഷണത്തിനായി കാത്തിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്ന് യുവാവ് പരാതിപ്പെട്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
I took my sandwich out of the bag and I saw THIS! I went back and spoke with the manager an demanded an explanation. He looked confused, so I pointed at the writing and asked why someone felt the need to write it. He answered, “because you ordered a BLT with cheese?”🙈 pic.twitter.com/JlVGQUw85a
— Festive Irish Lady 🎅💚🤍🧡🎄 (@SpookyIrishLady) November 20, 2022
എന്നാല്‍, പൊലീസില്‍ വിളിച്ച് ഇത്തരം പരാതികളല്ല പറയേണ്ടതെന്നാണ് ഉദ്യോഗസ്ഥര്‍ ഇതിനു മറുപടി പറഞ്ഞത്. ഇത്തരത്തില്‍ നിസാരമായ കാര്യങ്ങള്‍ പറയാന്‍ ചിലര്‍ ഈ എമര്‍ജന്‍സി നമ്പറില്‍ വിളിക്കാറുണ്ടെന്നും സമയം ചോദിക്കാന്‍ മാത്രം വിളിക്കുന്ന ഒരാള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ആവശ്യമുള്ളപ്പോള്‍ മാത്രം എമര്‍ജന്‍സി നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എന്തിനാണ് എമര്‍ജന്‍സി നമ്പര്‍ നല്‍കിയിരിക്കുന്നത് എന്ന് മനസിലാക്കി അത്തരം പരാതികള്‍ പറയാന്‍ മാത്രം വിളിക്കുന്നത് കോള്‍ കൈകാര്യം ചെയ്യുന്നവരുടെ സമയം ലാഭിക്കുമെന്നും 999 എന്ന നമ്പറിലൂടെ ലഭിക്കുന്ന യഥാര്‍ത്ഥ പരാതികളോടും അടിയന്തര സാഹചര്യങ്ങളോടും പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും എസെക്സ് പോലീസിന്റെ കോണ്ടാക്റ്റ് മാനേജ്മെന്റ് ചീഫ് സൂപ്രണ്ട് സ്റ്റുവര്‍ട്ട് ഹൂപ്പര്‍ പറഞ്ഞിരുന്നു. 999 എന്ന എമര്‍ജന്‍സി നമ്പര്‍ അവസാനത്തെ ആശ്രയം മാത്രമായിരിക്കണമെന്നും അടിയന്തര പോലീസ് ഇടപെടല്‍ ആവശ്യമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം ആളുകള്‍ അത് ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.