• HOME
  • »
  • NEWS
  • »
  • buzz
  • »
  • മുകുന്ദന്‍ ഉണ്ണി വന്നത് തൊണ്ണൂറുകളിലായിരുന്നെങ്കില്‍ ? മാരക കാസ്റ്റിംഗുമായി സോഷ്യല്‍മീഡിയ

മുകുന്ദന്‍ ഉണ്ണി വന്നത് തൊണ്ണൂറുകളിലായിരുന്നെങ്കില്‍ ? മാരക കാസ്റ്റിംഗുമായി സോഷ്യല്‍മീഡിയ

സിനിഫില്‍ എന്ന ഫേസ്ബുക്ക് സിനിമ ചര്‍ച്ച ഗ്രൂപ്പില്‍ കൃഷ്ണ പ്രകാശ് എന്ന വ്യക്തിയാണ് ശ്രദ്ധേയമായ കാസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

  • Share this:

    സിനിമാപ്രേമികള്‍ക്കിടയില്‍ മുകുന്ദന്‍ ഉണ്ണിയാണ് ഇപ്പോള്‍ താരം. മലയാള സിനിമാലോകത്തെ നന്മനിറഞ്ഞ നായകന്‍മാര്‍ക്കിയിലേക്ക് കടന്നുവന്ന ക്രൂരനും സൂത്രശാലിയും നിര്‍ദയനുമായ വക്കീല്‍ മുകുന്ദന്‍ ഉണ്ണിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും പല പ്രമുഖരുമെത്തി. അത്തരം ചര്‍ച്ചകള്‍ അവിടെ നടക്കട്ടെ. വിനീത് ശ്രീനിവാസന്‍,തന്‍വി റാം , ആര്‍ഷാ ചാന്ദിനി, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്ത് കുറച്ച് വര്‍ഷം മുന്‍പ് ആയിരുന്നെങ്കിലോ.. കൃത്യമായി പറഞ്ഞാല്‍ തൊണ്ണൂറുകളില്‍.

    അക്കാലത്താണ് ചിത്രം റിലീസ് ചെയ്തിരുന്നതെങ്കില്‍ പ്രധാന വേഷങ്ങളില്‍ ആരൊക്കെയാകും എത്തുക എന്ന് ചിന്തിച്ചിട്ടുണ്ടോ ?. സോഷ്യല്‍ മീഡിയയില്‍ അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ചില പെര്‍ഫെക്ട് കാസ്റ്റിങ്ങുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിഫില്‍ എന്ന ഫേസ്ബുക്ക് സിനിമ ചര്‍ച്ച ഗ്രൂപ്പില്‍ കൃഷ്ണ പ്രകാശ് എന്ന വ്യക്തിയാണ് ശ്രദ്ധേയമായ കാസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

    വിനീത് ശ്രീനിവാസന്‍‌ അവതരിപ്പിച്ച നെഗറ്റീവ് വക്കീല്‍ മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിക്കാന്‍ ശ്രീനിവാസനെയാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആർഷ ചാന്ദിനിയുടെ വേഷത്തില്‍ ഉര്‍വശിയും, തന്‍വിയുടെ വേഷത്തില്‍ പാര്‍വതിയും എത്തുമ്പോള്‍ സുധികോപ്പയുടെ വേഷത്തില്‍ ജഗദീഷിനെയാണ് കൃഷ്ണ പ്രകാശ് കാസ്റ്റ് ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ ലുക്കിലുള്ള എഡിറ്റ് ചെയ്ത താരങ്ങളുടെ ചിത്രവും ഇതോടെപ്പം പങ്കുവെച്ചിട്ടുണ്ട്.

    Also Read-‘മുകുന്ദൻ ഉണ്ണി ഫുൾ നെഗറ്റീവ്, എങ്ങനെ സെൻസറിംഗ് കിട്ടിയെന്നറിയില്ല, നായികയുടെ ഭാഷ ഉപയോഗിക്കാൻ കൊള്ളില്ല’: ഇടവേള ബാബു

    നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ഈ സിനിമയക്ക് എങ്ങനെയാണ് സെന്‍സര്‍ഷിപ്പ് കിട്ടിയത്. സിനിമ ഫുള്‍ നെഗറ്റീവാണ് പങ്കുവെക്കുന്നതെന്നും ക്ലൈമാക്സിലെ നായികയുടെ  ഡയലോഗ് പുറത്തുപറയാന്‍ പറ്റാത്തതാണെന്നുമാണ് ബാബു പറഞ്ഞത്.

    Published by:Arun krishna
    First published: