നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Fact Check| ഡീഗോ മറഡോണയ്ക്ക് പകരം സോഷ്യൽമീഡിയ ആദരാഞ്ജലി അർപ്പിച്ചത് ഏത് 'മഡോണ'യ്ക്ക് ?

  Fact Check| ഡീഗോ മറഡോണയ്ക്ക് പകരം സോഷ്യൽമീഡിയ ആദരാഞ്ജലി അർപ്പിച്ചത് ഏത് 'മഡോണ'യ്ക്ക് ?

  മറഡോണയുടെ മരണത്തിന് ശേഷം ട്വിറ്ററില്‍ ട്രെന്‍ഡിംഗായത് 'RIP Madonna' എന്ന ഹാഷ്ടാഗാണ്.

  Maradona

  Maradona

  • Share this:
   ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാര്‍ത്ത കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തി. എന്നാല്‍ മറഡോണയുടെ മരണത്തിന് ശേഷം ട്വിറ്ററില്‍ ട്രെന്‍ഡിംഗായത് 'RIP Madonna' ആണ്. യഥാർത്ഥത്തിൽ സോഷ്യൽമീഡിയ തെറ്റിദ്ധരിച്ചത് പോപ്പ് സ്റ്റാർ മഡോണ മരിച്ചുവെന്നാണ്. ഇതേ തുടർന്ന് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ മഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയത്. എന്നാൽ, മലയാളികൾ ഒരുപടി കൂടി കടന്ന് മലയാളി നടി മഡോണ സെബാസ്റ്റ്യന് 'ആദരാഞ്ജലി' നേർന്നു.

   Also Read- ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്; തത്സമയം TV ONLINE എവിടെ കാണാം?

   പോപ്പ് ഗായിക മഡോണയുടെ പഴയകാല സ്റ്റേജ് ഷോകളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് RIP Madonna ഹാഷ്ടാഗോടെ ട്വിറ്ററിൽ ആദരാഞ്ജലി സന്ദേശങ്ങൾക്കും തലങ്ങും വിലങ്ങും പ്രചരിക്കപ്പെട്ടത്. ഇതിന് പിന്നാലെ നടി മഡോണയുടെ പേജിൽ ആരോ ആദരാഞ്ജലികൾ കമന്റ് ചെയ്തതിന്റെ ചുവടുപിടിച്ചാണ് ട്രോളുകൾ സജീവമായത്. മഡോണയുടെ ചിത്രം വെച്ച് ആദരാഞ്ജലികൾ അർപ്പിച്ചുള്ള വാട്സാപ്പ് സ്റ്റാറ്റസുകളും പ്രചരിച്ചു. ആളുകളുടെ ക്രൂരമായ തമാശയ്ക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തമാശയെന്ന പേരിൽ കാണിച്ചുകൂട്ടുന്ന ഇത്തരം വൃത്തികേടുകൾക്ക് തടയിടണമെന്ന ആവശ്യമാണ് ഉയരുന്നത്.

   ബുധനാഴ്ച രാത്രിയായിരുന്നു മറഡോണയുടെ മരണം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഈ മാസം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേനാക്കിയ അദ്ദേഹത്തിന് വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസും ഉണ്ടായിരുന്നു. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നുറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെയ്‌ക്കൊപ്പം പങ്കുവെയ്ക്കുന്ന താരമാണ് മറഡോണ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}