• HOME
  • »
  • NEWS
  • »
  • buzz
  • »
  • Social Media Detox | മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കണോ? സോഷ്യൽ മീഡിയ ഒഴിവാക്കണമെന്ന് പഠനം

Social Media Detox | മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കണോ? സോഷ്യൽ മീഡിയ ഒഴിവാക്കണമെന്ന് പഠനം

പഠനത്തിൽ നിന്ന് മനസ്സിലായത് സോഷ്യൽ മീഡിയ ഒഴിവാക്കിയവർ വളരെ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുന്നുവെന്നാണ്. എന്നാൽ മറുഭാഗത്തുള്ളവർ...

  • Last Updated :
  • Share this:
    ഇന്നത്തെ കാലത്ത് ശാരീരിക ആരോഗ്യത്തിന് എല്ലാവരും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. ചെറിയ രോഗലക്ഷണങ്ങൾ കാണുമ്പോൾ നമ്മൾ ഡോക്ടറെ കാണുകയും ആവശ്യത്തിനുള്ള ചെക്കപ്പ് നടത്തുകയുമൊക്കെ ചെയ്യും. എന്നാൽ മാനസികാരോഗ്യത്തിന് (Mental Health) അത്രത്തോളം പ്രധാന്യം കൊടുക്കുന്നുണ്ടോ? ശരീരത്തിന് കൊടുക്കുന്ന പ്രധാന്യം മനസ്സിന് കൊടുക്കുന്നില്ലെന്നതാണ് യാഥാർഥ്യം. വിഷാദം (Depression), മാനസിക സമ്മർദ്ദം (Stress), ഉത്കണ്ഠ (Anxiety) തുടങ്ങിയ പ്രശ്നങ്ങൾ ലോകത്തെ ലക്ഷക്കണക്കിന് പേർ അനുഭവിക്കുന്നുണ്ട്. മനസ്സിൻെറ ആരോഗ്യത്തെ നാം അവഗണിക്കുകയാണെങ്കിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

    വിഷാദവും ഉത്കണ്ഠയും ഉണ്ടാവുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സോഷ്യൽ മീഡിയയുടെ (Social Media) അമിത ഉപയോഗമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ഒരു കൂട്ടം ഗവേഷകർ. ഡോ. ജെഫ് ലാമ്പെർട്ടാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. മാനസികാരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടണമെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുകയേ രക്ഷയുള്ളൂവെന്നാണ് ഗവേഷകർ പറയുന്നത്. വ്യത്യസ്ത ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. അനാവശ്യമായി സോഷ്യൽ മീഡിയയിൽ സമയം കളയുന്നത് ഒരാഴ്ച ഒഴിവാക്കി നോക്കിയാൽ തന്നെ വലിയ ഗുണം കാണുമെന്നാണ് ഗവേഷകർ പറയുന്നത്.

    എന്ത് കൊണ്ട് സോഷ്യൽ മീഡിയ ഒഴിവാക്കണം?

    ഗവേഷകരുടെ കണ്ടെത്തലുകൾ പ്രകാരം ആളുകൾ ദിവസവും മണിക്കൂറുകളോളം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. അവർ സ്വയം അറിയാതെ വീഡിയോ സ്ക്രോൾ ചെയ്ത് കണ്ട് കൊണ്ടേയിരിക്കുന്നു. ഇത് വിഷാദത്തിലേക്ക് നയിക്കുമെന്ന് പലരും മനസ്സിലാക്കുന്നേയില്ല. 154 പേരിലാണ് ഈ പഠനം നടത്തിയത്. 18 മുതൽ 72 വയസ്സ് വരെയുള്ളവർ ഇതിലുൾപ്പെടുന്നു. രണ്ട് ഗ്രൂപ്പായി ഇവരെ തിരിച്ചു. ഒരു സംഘം ആളുകളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കി. മറ്റൊരു സംഘം ആളുകൾ ആഴ്ചയിൽ കുറഞ്ഞത് എട്ട് മണിക്കൂർ വരെയെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ചെയ്തു.

    ഒരാഴ്ച ഇവരിൽ നടത്തിയ പഠനത്തിൽ നിന്ന് മനസ്സിലായത് സോഷ്യൽ മീഡിയ ഒഴിവാക്കിയവർ വളരെ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കുന്നുവെന്നാണ്. ഇവർക്ക് കാര്യമായ മാനസികാരോഗ്യ പ്രശ്നങ്ങളുമില്ല. എന്നാൽ മറുഭാഗത്തുള്ളവർ വിഷാദത്തിൻെറയും ഉത്കണ്ഠയുടെയും പലവിധ ലക്ഷണങ്ങൾ കാണിച്ചുവെന്നും പഠനം പറയുന്നു.

    ഗുണങ്ങൾ

    ശുഭാപ്തി വിശ്വാസത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ആളുകളോട് ചോദിച്ചത്. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരിൽ വിഷാദം 7.46 പോയൻറിൽ നിന്ന് 4.84 ആയി കുറഞ്ഞതായി പഠനം പറയുന്നു. ഈ പരീക്ഷണം വളരെ വിജയകരമായിരുന്നുവെന്നാണ് പഠനത്തിൽ പങ്കെടുത്ത മിക്കവാറും പേർ അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയ ഉപയോഗത്തിൻെറ ഭാഗമായി ആളുകൾക്കുണ്ടാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെല്ലാം ഈ പഠനം തുറന്ന് കാണിക്കുന്നുണ്ട്. ഡോക്ടറുടെ കൂടി നിർദ്ദേശങ്ങൾ അനുസരിച്ച് ഒരാഴ്ച സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചാൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത മാറ്റമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നാണ് പഠനം നടത്തിയ ഗവേഷകർ അവകാശപ്പെടുന്നത്.
    Published by:Sarath Mohanan
    First published: