നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | 'ഹൃദയം കീഴടക്കിയ കെട്ടിപ്പിടുത്തം'; വൈറല്‍ വീഡിയോയിലെ കുരുന്നുകളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

    Viral Video | 'ഹൃദയം കീഴടക്കിയ കെട്ടിപ്പിടുത്തം'; വൈറല്‍ വീഡിയോയിലെ കുരുന്നുകളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

    തുള്ളികളിച്ച് തന്റെ അടുത്തേക്കെത്തിയ കുട്ടിയെ കണ്ട് അമ്പരന്ന് പോയെങ്കിലും അവന്റെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു

    • Share this:
      കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍(Social Media) വൈറലായി(Viral) മാറിയ രണ്ടു കുരുന്നുകളെ അവസാനം കണ്ടെത്തിയിരിക്കുകയാണ്. ഒരു പൊതുപരിപാടി നടക്കുന്ന സ്ഥലത്ത് താരങ്ങളായി മാറിയത്. നിഷ്‌കളങ്കമായ ആ കുരുന്നുകളുടെ സ്‌നേഹം ഏവരേയും മനസുനിറയ്ക്കുന്നതായിരുന്നു. കളിപ്പാട്ടം വിറ്റു നടക്കുന്ന ഒരു സ്ത്രീയും കൂടെയുള്ള കൊച്ചു കുട്ടിയുടെ അടുത്തേക്ക് തുള്ളികളിച്ചെത്തുന്ന മറ്റൊരു കുട്ടി ഇതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍.

      ആദ്യം തുള്ളികളിച്ച് തന്റെ അടുത്തേക്കെത്തിയ കുട്ടിയെ കണ്ട് അമ്പരന്ന് പോയെങ്കിലും അവന്റെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഉടനെ മറ്റേ കുട്ടിയും അവനെ ചേര്‍ത്ത്പിടിച്ചു. ഇവരെ തിരയാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

      ഒടുവില്‍ കയിന്‍ഷ് ഡേറ്റ് എന്ന കുരുന്നാണ് ഈ വീഡിയോയില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ്. കയിന്‍ഷിന്റെ അമ്മയാണ് ഇതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയ നിഷ്‌കളങ്കരായ കുട്ടികളെ ചേര്‍ത്തു പിടിക്കുകയായിരുന്നു.




      സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്നു; തെരുവുകച്ചവടക്കാരന് ഒരു ലക്ഷം രൂപ നല്‍കി IPS ഓഫീസര്‍

      സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍(Thief) കവര്‍ന്ന്(Theft) സങ്കടത്തിലായ തെരുവുകച്ചവടക്കാരന്(Street Vendor) ഒരു ലക്ഷം രൂപ സ്വന്തം കൈയില്‍ നിന്ന് നല്‍കിയിരിക്കുകയാണ് ഐപിഎസ് ഓഫീസര്‍(IPS Officer). ജമ്മു കാശ്മീരിലെ ശ്രീനഗറിലാണ് സംഭവം. 90 കാരനായ അബ്ദുല്‍ റഹ്‌മാന്‍ എന്ന കടല വില്‍പനക്കാരനാണ് ശ്രീനഗര്‍ എസ്എസ്പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്.

      തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. നഷ്ടപ്പെട്ടാലോ എന്ന് കരുതി അബ്ദുള്‍ റഹ്‌മാന്‍ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ആയിരുന്നു.

      Also Read-Tipu Sultan's Throne | ടിപ്പു സുൽത്താന്റെ ഒറിജിനൽ സിംഹാസനത്തിന്റെ ഒരു ഭാഗം യുകെയിൽ ലേലത്തിന്; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചത്

      ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് റഹ്‌മാന്‍. സംഭവമറിഞ്ഞ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. ഒരു ലക്ഷം രൂപ റഹ്‌മാന് കൈമാറുകയും ചെയ്തു.
      സന്ദീപിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. മോഷണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      Published by:Jayesh Krishnan
      First published:
      )}