വിക്കിപീഡിയയുടെ പുരുഷന്റെ പ്രതിരൂപമായ മലയാളി ആരെന്നറിയാൻ സോഷ്യൽ മീഡിയ

Social media frantically on the look out for the Malayali in Wikipedia page 'Man' | വിക്കിപീഡിയയിൽ കയറി മാൻ (man) എന്ന് സെർച്ച് ചെയ്യുമ്പോൾ തെളിയുന്നത് മലയാളിയുടെ മുഖം

News18 Malayalam | news18-malayalam
Updated: November 11, 2019, 11:46 AM IST
വിക്കിപീഡിയയുടെ പുരുഷന്റെ പ്രതിരൂപമായ മലയാളി ആരെന്നറിയാൻ സോഷ്യൽ മീഡിയ
Social media frantically on the look out for the Malayali in Wikipedia page 'Man' | വിക്കിപീഡിയയിൽ കയറി മാൻ (man) എന്ന് സെർച്ച് ചെയ്യുമ്പോൾ തെളിയുന്നത് മലയാളിയുടെ മുഖം
  • Share this:
വിക്കിപീഡിയയിൽ ആരോ ഒരാൾ കയറി മാൻ (man) എന്ന് സെർച്ച് ചെയ്തപ്പോൾ കണ്ടത് വിവരങ്ങൾക്കൊപ്പം ഒരു മുഖം. ആ മുഖം ഒരു മലയാളിയുടേതായതു കൊണ്ട് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച അരങ്ങേറാൻ തുടങ്ങി.

അമ്മയിൽ നിന്നും X ക്രോമസോമും അച്ഛനിൽ നിന്നും Y ക്രോമസോമും പൈതൃകമായി ലഭിച്ച മറ്റേതു സസ്തനിയെയും പോലെ മനുഷ്യ ഗണത്തിലെ ആൺ വിഭാഗത്തെയാണ് മാൻ എന്ന് പറയുന്നതെന്ന് വിക്കിപീഡിയ നൽകുന്ന വിശേഷണം.

Goodfreephotos.com എന്ന വെബ്‌സൈറ്റിൽ നിന്നുമാണ് ഈ ഫോട്ടോ കണ്ടെത്തിയിരിക്കുന്നത്.

തീർത്തും മലയാളിയുടെ രൂപവും മുഖഛായയുമാണ് ചിത്രത്തെ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. ഒടുവിൽ ജോവിസ് ജോസഫ് എന്ന ട്വിറ്റർ യൂസർ ഇയാൾ മോഡലായ അഭി പുത്തന്‍പുരക്കൽ എന്ന യുവാവാണെന്നു കണ്ടെത്തിയിരിക്കുകയാണ്.First published: November 11, 2019, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading