ചൈനയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറിന്റെ അക്കൗണ്ടിന് വിലക്ക്. കടന്നലിനെ ജീവനോടെ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടർന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ വാങ് കാന്‍ ആണ് കടന്നലിനെ ജീവനോടെ തിന്നുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
കടന്നലിനെ കഴിച്ചതിന് ശേഷമുള്ള അവസ്ഥയും വീഡിയോയും യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖം മുഴുവന്‍ നീര് വെച്ച അവസ്ഥയിലുള്ള വീഡിയോയാണ് ഇയാള്‍ പിന്നീട് പോസ്റ്റ് ചെയ്തത്. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ഇയാളെ സോഷ്യൽ മീഡിയ സൈറ്റിൽ വിലക്കിയത്. വീഡിയോയില്‍ ഇയാളുടെ മുഖവും, ചുണ്ടുകളും നീരുവെച്ച അവസ്ഥയിലായിരുന്നു.
ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ചുസമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതേത്തുടര്‍ന്നാണ് ഇയാളുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതാദ്യമായല്ല ഇത്തരം അപകടം പിടിച്ച ചലഞ്ചുകളുമായി വാങ് എത്തുന്നത്. മുമ്പും ഇതുപോലുള്ള ചലഞ്ചുമായി ഇയാള്‍ രംഗത്തെത്തിയിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ മറ്റുള്ളവരിൽ നിന്ന് സ്വന്തം കണ്ടന്റ് വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും. ഇതിനായി എന്ത് റിസ്ക് വേണമെങ്കിലും എടുക്കാൻ പലരും തയ്യാറാണ്. എന്നാൽ ഇത് പലപ്പോഴും വലിയ അപകടങ്ങൾക്കും ജീവൻ തന്നെ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്.
ചൈനയിൽ 160 അടി ഉയരത്തിലുള്ള ക്രെയിനിൽ നിന്ന് വീണ് ടിക് ടോക്ക് താരവും 23 കാരിയുമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സിയാവോ ക്യുമി മരിച്ചത് കഴിഞ്ഞ വർഷമാണ്. ദി സണ്ണിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ അപകടം സംഭവിക്കുമ്പോൾ സിയാവോ ക്യുമി വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. ക്യാമറയിൽ നോക്കി സംസാരിക്കുന്നതിനിടെയാണ് ക്യുമിൻ ക്രെയിനിൽ നിന്ന് താഴേയ്ക്ക് വീണത്. വീഡിയോയിൽ ഈ ദൃശ്യങ്ങൾ റെക്കോർഡായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.