നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബസ് കുത്തിമറിക്കാൻ നോക്കുന്ന ഒറ്റയാന്റെ മുന്നിൽ ഡ്രൈവറുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

  ബസ് കുത്തിമറിക്കാൻ നോക്കുന്ന ഒറ്റയാന്റെ മുന്നിൽ ഡ്രൈവറുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

  പ്രകോപിതനായ ആന ബസിനു നേരെ പാഞ്ഞടുക്കുന്നതും ബസിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

  • Share this:
   ആനകളുടെ പെരുമാറ്റം ചിലപ്പോള്‍ പ്രവചനാതീതമാണ്. അതുകൊണ്ട് ആനകളെ ഭയപ്പെടുക തന്നെ വേണം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ നീലഗിരിയില്‍ സര്‍ക്കാര്‍ ബസിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുന്ന വീഡിയോ നിരവധി മൈക്രോബ്ലോഗിംഗ് സൈറ്റുകളില്‍ വൈറലായിട്ടുണ്ട്. തമിഴ്‌നാട്ടിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുപ്രിയ സാഹു ആണ് ഈ വൈറല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രകോപിതനായ ആന ബസിനു നേരെ പാഞ്ഞടുക്കുന്നതും ബസിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

   വീഡിയോ ബസിനുള്ളില്‍ നിന്ന് യാത്രക്കാരില്‍ ആരോ എടുത്തതാണ്. ബസിന് നേരെ ആന പാഞ്ഞടുക്കുന്നതും ഗ്ലാസ് തകര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ആക്രമണം തടയാന്‍ ഡ്രൈവര്‍ റിവേഴ്‌സ് ഗിയര്‍ ഇടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഡ്രൈവര്‍ക്ക് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാറേണ്ടി വന്നു. കാരണം ആന ഡ്രൈവറുടെ നേര്‍ക്കാണ് പാഞ്ഞടുത്തത്.

   വീഡിയോ ഇതുവരെ 70,000ഓളം പേര്‍ കണ്ടു. തന്റെ യാത്രക്കാരെ ധൈര്യപൂര്‍വ്വം രക്ഷിച്ചതിന് ബസ് ഡ്രൈവറെ 'കൂള്‍-ഹെഡ്' എന്ന് നെറ്റിസണ്‍മാര്‍ പ്രശംസിച്ചു. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് വീഡിയോ സെപ്റ്റംബര്‍ 25നാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ ഇതാ:   സമാനമായ ഒരു സംഭവം ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദ അടുത്തിടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കാടിനുള്ളില്‍ ഒരു സഫാരി വണ്ടി പിന്തുടരുന്ന ആനയെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ജംബോ വണ്ടിയുടെ പിന്നാലെ ഓടുന്ന ആനയെ വീഡിയോയില്‍ കാണാം. വന്യജീവികളെ കാണുന്നത് എപ്പോഴും സന്തോഷകരമല്ല. അല്‍പ്പം ഭയാനകമായ അനുഭവമാണ് ഈ വീഡിയോയില്‍ കാണുന്നത്. സഫാരികള്‍ ആകര്‍ഷകമാണെങ്കിലും ദയവായി ഇത്തരം അപകടകരമായ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാത്തിനോടും സുരക്ഷിതമായ അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഏത് നിമിഷവും കാട്ടുമൃഗം വന്യമായി പെരുമാറിയെന്ന് വരാം.

   കേരളത്തില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ആനയുടെ ചവിട്ടേറ്റ് ഇരിട്ടി സ്വദേശി ജസ്റ്റിന്‍ മരിച്ചു. ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

   ബൈക്ക് ആക്രമിച്ച ശേഷം സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പിറും ബൈക്കും ആന മറിച്ചിട്ടു. ചിട്ടി കമ്പനി ജീവനക്കാരനാണ് ജസ്റ്റിന്‍. മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്പ് തകര്‍ന്നിട്ടുണ്ട്.
   മൂന്നാറിലും കഴിഞ്ഞ ദിവസം ബൈക്ക് യാത്രികര്‍ക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചിരുന്നു. മൂന്നാര്‍ സ്വദേശി വിജി ആണ് മരിച്ചത്.
   Published by:Jayashankar AV
   First published:
   )}