HOME /NEWS /Buzz / ഒരു സിംഹം അലയുന്ന വീട്; സിംഹത്തെ വളർത്തിയതിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഒരു സിംഹം അലയുന്ന വീട്; സിംഹത്തെ വളർത്തിയതിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ജന്മദിന ആഘോഷത്തിനായി സിംഹത്തെ ഉപയോഗിച്ച പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ താരത്തിന്റെ നടപടി അടുത്തിടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ജന്മദിന ആഘോഷത്തിനായി സിംഹത്തെ ഉപയോഗിച്ച പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ താരത്തിന്റെ നടപടി അടുത്തിടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ജന്മദിന ആഘോഷത്തിനായി സിംഹത്തെ ഉപയോഗിച്ച പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ താരത്തിന്റെ നടപടി അടുത്തിടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

  • Share this:

    കംബോഡിയന്‍ തെരുവുകളിലൂടെ നടക്കുന്ന സിംഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിംഹം തെരുവുകളിലൂടെ അലഞ്ഞു തിരിയുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ മാക്‌ഗ്രെഗര്‍ മാര്‍ഷല്‍ സിംഹത്തിന്റെ ഫോട്ടോകള്‍ ട്വീറ്റ് ചെയ്തിരുന്നു. ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്തതിനെ തുടര്‍ന്ന് ഒരു വില്ലയില്‍ നിന്ന് കംബോഡിയന്‍ പോലീസ് പിടികൂടിയ അതേ സിംഹമാണ് ഇതെന്ന് മാര്‍ഷല്‍ തന്റെ ട്വീറ്റുകളില്‍ ഫോളോവേഴ്‌സിനെ ഓര്‍മ്മിപ്പിച്ചു. നോം പെന്നിലെ ഒരു വില്ലയില്‍ നിനാണ് പൊലീസ് സിംഹത്തെ പിടികൂടിയത്. ജൂണ്‍ 27ന് 70 കിലോഗ്രാമുള്ള സിംഹത്തെ പിടികൂടി ഒരു രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു.

    'പണക്കാരനായ ചൈനീസ് ബിസിനസുകാരനായ ക്വി സിയാവോനോം പെനിലെ വസതിയില്‍ സിംഹത്തെ വളര്‍ത്തുമൃഗമായി പരിപാലിക്കുകയായിരുന്നു. ഇവ പുറത്ത് തെരുവില്‍ അലഞ്ഞുനടക്കും, ഈ ഭ്രാന്തും ക്രൂരതയും എത്രകാലം തുടരാന്‍ അനുവദിക്കും? ' എന്ന് മാര്‍ഷല്‍ ട്വീറ്റ് ചെയ്തു.

    തുടര്‍ന്നുള്ള ട്വീറ്റില്‍, തെരുവിലൂടെ നടക്കുന്ന സിംഹത്തിന്റെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ഷലിന്റെ ട്വീറ്റുകള്‍ അനുസരിച്ച്, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വന്യജീവി ഉദ്യോഗസ്ഥര്‍ സിംഹത്തെ വില്ലയില്‍ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ സമ്പന്നരായ ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന കംബോഡിയയിലെ സമ്പന്നരായ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത് പ്രതിഷേധത്തിന് കാരണമായി.

    സിംഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ''ഭയാനകം'' ആണെന്നും മാര്‍ഷല്‍ തന്റെ ട്വീറ്റില്‍ വ്യക്തമാക്കി. ഈ സാഹചര്യങ്ങളില്‍ ജീവിക്കുന്നത് സിംഹത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്.

    'നിയമപ്രകാരം, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ ആളുകള്‍ക്ക് അവകാശമില്ല, പ്രത്യേകിച്ച് വംശനാശഭീഷണി നേരിടുന്ന ജീവികളെ,' ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സിംഹത്തെ ഉടമയ്ക്ക് തിരികെ നല്‍കിയെങ്കിലും ഈ സംഭവം ഇന്റര്‍നെറ്റില്‍ മൃഗങ്ങളുടെ ക്രൂരതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. കാട്ടുമൃഗത്തെ വീട്ടില്‍ തടഞ്ഞു വച്ച് വളര്‍ത്തിയതിന് പലരും ഉടമയെ വിമര്‍ശിച്ചു.

    ജന്മദിന ആഘോഷത്തിനായി സിംഹത്തെ ഉപയോഗിച്ച പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ താരത്തിന്റെ നടപടി അടുത്തിടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സൂസന്‍ ഖാന്‍ എന്ന സോഷ്യല്‍ മീഡിയ താരമാണ് പാതിമയക്കിയ പെണ്‍ സിംഹത്തെ ജന്മദിന ആഘോഷത്തിനായി ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

    ലാഹോറില്‍ നടന്ന ജന്മദിന ആഘോഷത്തിനിടെയാണ് പാതി മയക്കത്തിലാക്കിയുള്ള പെണ്‍ സിംഹത്തെ ഉപയോഗിച്ചത്. ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സോഫയില്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച രീതിയിലാണ് സിംഹത്തെ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ചില അതിഥികള്‍ സിംഹത്തെ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

    ഞായറാഴ്ച്ച ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ അതിവേഗം വൈറലായി. പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനവും താരത്തിനെതിരെ ഉയര്‍ന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് സിംഹം ഉള്‍പ്പെട്ട ജന്മദിന ആഘോഷ ദൃശ്യങ്ങള്‍ അക്കൗണ്ടില്‍ നിന്നും സൂസന്‍ ഖാന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

    First published:

    Tags: Lion, Twitter, Viral video