നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഒളിമ്പ്യൻ നീരജ് ചോപ്രയോട് 'സെക്സ് ലൈഫിനെ' കുറിച്ച് ചോദ്യം; അഭിമുഖത്തിനെതിരെ വ്യാപക പ്രതിഷേധം

    ഒളിമ്പ്യൻ നീരജ് ചോപ്രയോട് 'സെക്സ് ലൈഫിനെ' കുറിച്ച് ചോദ്യം; അഭിമുഖത്തിനെതിരെ വ്യാപക പ്രതിഷേധം

    നീരജ് ചോപ്രയോട് ഉന്നയിച്ച ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം

    നീരജ് ചോപ്ര

    നീരജ് ചോപ്ര

    • Share this:
      2021 ഓഗസ്റ്റിൽ ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി നീരജ് ചോപ്ര ചരിത്രമെഴുതി. അദ്ദേഹത്തിന്റെ വിജയം മിക്ക ഇന്ത്യക്കാരും സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വീകരിച്ചപ്പോൾ, ചില സാഹചര്യങ്ങളിൽ, അദ്ദേഹത്തോട് ഉന്നയിച്ച ചോദ്യങ്ങൾ വിമർശനത്തിന് പാത്രമായി.

      ടോക്കിയോ ഒളിമ്പിക്സ് 2020 ൽ സ്വർണം നേടിയ ഒരേയൊരു ഇന്ത്യക്കാരനാണ് ചോപ്ര. ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തിൽ നിന്നുള്ള കർഷകന്റെ മകനായ 23 കാരൻ അത്ലറ്റിക്സ് ലോകത്തെ അമ്പരപ്പിക്കാനും ഫൈനലിൽ രണ്ടാമത്തെ ത്രോയിൽ 87.58 മീറ്റർ ചരിത്രം കുറിക്കുകയും ചെയ്തു. ഒളിമ്പിക്സിൽ ഒരു ട്രാക്ക് ആൻഡ് ഫീൽഡ് മെഡലിനായി വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായത്.

      ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ ആദ്യ പ്രകടനമായിരുന്നു ഇത്, പക്ഷേ ഒളിമ്പിക് ബെർത്ത് നേടാനുള്ള അദ്ദേഹത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല, ചില പരിക്കുകളും തിരിച്ചടികളും അദ്ദേഹത്തിന്റെ ലക്ഷ്യത്തെ തടസ്സപ്പെടുത്തി.

      തുടർന്നുള്ള അഭിമുഖങ്ങളിൽ, ചോപ്രയെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ വിവിധ കാര്യങ്ങളെക്കുറിച്ച് ഇന്ത്യൻ മാധ്യമങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്, എന്നാൽ ചില ചോദ്യങ്ങൾ കടന്നുകയറുന്നതായിരുന്നു. കലാചരിത്രകാരനായ രാജീവ് സേഥി നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവിനോട് അദ്ദേഹം ഉന്നയിച്ച ചോദ്യം വിവാദമായിരിക്കുകയാണ്.

      വൈറലായ ക്ലിപ്പിൽ രാജീവ് സേഥി ചോപ്രയോട് “നിങ്ങളുടെ ലൈംഗിക ജീവിതവും അത്ലറ്റിക് പരിശീലനവും തമ്മിൽ എങ്ങനെ സന്തുലിതാവസ്ഥ നിലനിർത്തുന്നു" എന്നൊരു വിചിത്രമായ ചോദ്യമാണ് ചോദിച്ചത്. ഇതൊരു 'വിചിത്രമായ ചോദ്യം' ആയിരിക്കുമ്പോഴും അതൊരു 'ഗൗരവതരമായ ചോദ്യം' കൂടിയാണെന്നും സേഥി പറയുന്നു.



      വീഡിയോയിലെ ചോദ്യത്തിൽ വ്യക്തമായി അലോസരം പ്രകടിപ്പിച്ച ചോപ്ര, "ക്ഷമിക്കണം, സർ," എന്ന് പറയുന്നത് കേൾക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. വീഡിയോയിൽ, സേഥി അപ്പോഴും ചോദ്യം തുടരുന്നതായി കാണാം. ചോപ്ര അത് രണ്ടാം വട്ടവും നിരസിക്കുന്നു. "അത് ചോദിച്ചതിന് എന്നോട് ക്ഷമിക്കൂ ..." എന്ന് പിന്നീട് ചോദ്യകർത്താവ് പറയുന്നുമുണ്ട്.



      ചോപ്രയുമായുള്ള ഒരു അഭിമുഖം അപമര്യാദയുടെ പേരിൽ വിമർശിക്കപ്പെടുന്നത് ഇതാദ്യമായല്ല. ആഗസ്റ്റിൽ, ആർജെ മലിഷ്ക മെൻഡോൻസ വീഡിയോകോളിനിടെ നടത്തിയ നീക്കങ്ങൾ അനുചിതമായി കണക്കാക്കപ്പെട്ടിരുന്നു. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മെൻഡോൻസയും അവരുടെ സഹപ്രവർത്തകരും ബോളിവുഡ് സിനിമയായ നയാ ദൗറിലെ 'ഉദേൻ ജബ് ജബ് ജുൽഫീൻ തെരീ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം. ക്ലിപ്പിൽ, മെൻഡോസ ഒരു പുഷ്പം ചോപ്രയ്ക്ക് നേരെ നീട്ടുന്നതും കാണാമായിരുന്നു.
      Published by:user_57
      First published:
      )}