നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മറ്റൊരു ബയോപിക്? മീരാബായ് ചാനുവിന്റെ ഐതിഹസിക വിജയത്തിന് ശേഷം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍

    മറ്റൊരു ബയോപിക്? മീരാബായ് ചാനുവിന്റെ ഐതിഹസിക വിജയത്തിന് ശേഷം സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍

    രാജ്യത്തിന്റെ ആദ്യ മെഡലിനു ശേഷം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത് മീരാബായ് ചാനുവിന്റെ ജീവചരിത്രം സിനിമയാവുമോ എന്നതാണ്

    മീരാബായ് ചാനു

    മീരാബായ് ചാനു

    • Share this:
      ട്വീറ്റുകളും ട്രോളുകളും എന്നും സജീവമാണ്, പ്രത്യേകിച്ച് വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍. രാജ്യത്തിന്റെ ആദ്യ മെഡലിനു ശേഷം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത് മീരാബായ് ചാനുവിന്റെ ജീവചരിത്രം സിനിമയാവുമോ എന്നതാണ്. മേരി കോം ആയി തിളങ്ങിയ പ്രിയങ്ക ചോപ്ര ജോനസ്സ് മുതല്‍ ബോളിവുഡ് തരംഗം അനുഷ്‌ക ശര്‍മ്മ വരെ ആരാധകരുടെ പട്ടികയിലുണ്ട്.

      2020 ടോക്യോ ഒളിംബിക്‌സില്‍ രാജ്യത്തിന്റെ ആദ്യ മെഡല്‍ കരസ്ഥമാക്കിയ മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സിനിമാതാരങ്ങള്‍ തുടങ്ങി രാജ്യം മുഴുവന്‍ അഭിനന്ദന പ്രവാഹം കൊണ്ട് മൂടിയ സാഹചര്യത്തിലാണ് ജീവചരിത്രം സിനിമയാക്കുന്ന ചര്‍ച്ചകള്‍ ഉടലെടുത്തത്.

      നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ കോപ്പി റൈറ്റിനായി ശ്രമം തുടങ്ങിയോ, അക്ഷയ് കുമാറാണോ മീരാബായുടെ കോച്ചായി എത്തുന്നത്, എന്നാണ് ആരംഭിക്കുന്നത് തുടങ്ങി ജീവചരിത്രം സിനിമയാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാവുമ്പോള്‍ ഒരു പറ്റം ആളുകള്‍ പ്രതികൂലിച്ചും രംഗത്തിണ്ടായിരുന്നു. മറ്റൊരു പക്ഷത്തിനു പറയാനുണ്ടായിരുന്നത് ജീവചരിത്രം സിനിമയാക്കുകയാണെങ്കില്‍ മണിപ്പൂരില്‍ നിന്നു തന്നെ അഭിനേതാക്കളെ തിരഞ്ഞെടുക്കണമെന്നായിരുന്നു.













      ഈ സമയങ്ങളില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ മീരാബായ് ചാനുവിന്റെ കുടുംബത്തിന്റെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോയും മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
      'ഞങ്ങള്‍ അവളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു. അവള്‍ സ്വര്‍ണം നേടുമെന്ന് ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു, പക്ഷേ വെള്ളിയും മികച്ചതാണ്. മണിപ്പൂരില്‍ നിന്നുള്ള ആദ്യ വെള്ളിയും ഈ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലുമാണിത് എന്നായിരുന്നു മീരാബായ് ചാനുവിന്റെ സഹോദരന്റെ പ്രതികരണം.
      Published by:Karthika M
      First published: