• HOME
  • »
  • NEWS
  • »
  • buzz
  • »
  • Nithya Menen| 'ഇനി പിന്നാലെ വന്നാലും നിത്യയെ കല്യാണം കഴിക്കില്ല'; ഫെയ്സ്ബുക്ക് പോസ്റ്റുമായി സന്തോഷ് വർക്കി

Nithya Menen| 'ഇനി പിന്നാലെ വന്നാലും നിത്യയെ കല്യാണം കഴിക്കില്ല'; ഫെയ്സ്ബുക്ക് പോസ്റ്റുമായി സന്തോഷ് വർക്കി

തന്റെ യഥാർത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കൽ അതാലോചിച്ച് പശ്ചാതപിക്കുമെന്നും വൈറൽ താരം

  • Last Updated :
  • Share this:
    അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. കടുത്ത മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കി ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെയാണ് ട്രോളന്മാരുടെ പ്രിയങ്കരനായത്. ഇപ്പോൾ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

    നടി നിത്യ മേനെനെ കുറിച്ചാണ് വർക്കിയുടെ പുതിയ പോസ്റ്റ്. നിത്യ മേനെനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടില്‍ വരെ പോയി കല്യാണം ആലോചിച്ചിട്ടുണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു.

    എന്നാൽ പുതിയ പോസ്റ്റിൽ, നിത്യ മേനെനെ ഇനി വിവാഹം കഴിക്കില്ലെന്നാണ് ഇയാൾ പറയുന്നത്. നിത്യ മെനെൻ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താൻ തീരുമാനിച്ചു. അവർ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഫോൺ നമ്പരെങ്കിലും തന്നേനെയെന്നൊക്കെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വർക്കി പറയുന്നത്.
    ‌Also Read-വൈറല്‍ ആരാധകന്‍റെ വൈറല്‍ കമന്‍റ് റീമിക്സ് രൂപത്തില്‍; ഇന്‍സ്റ്റഗ്രാമില്‍ 'ആറാടുകയാണ്' സന്തോഷ് വര്‍ക്കി



    നിത്യ മേനെനെ വിവാഹം കഴിക്കാൻ ഇപ്പോൾ തനിക്ക് താത്പര്യമില്ല. വെറുതെ താൻ അതിനു വേണ്ടി സമയവും ഊർജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണെന്നും അവിടെ ചതികൾ ഒരുപാട് നടക്കുന്നുവെന്നുമാണ് വർക്കിയുടെ പോസ്റ്റ്.

    Also Read-'ആറാടുകയാണ്'; ഭീഷ്മപര്‍വ്വം കാണാന്‍ വന്നതാണ്, ടിക്കറ്റ് കിട്ടിയില്ല; നിരാശയുണ്ട്: വൈറല്‍ താരം

    തന്റെ യഥാർത്ഥ സ്നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കൽ അതാലോചിച്ച് ഖേദിക്കും. അവർ തന്നെ അർഹിക്കുന്നില്ലെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    ട്രോൾ പേജുകളിൽ സജീവമായതോടെ സന്തോഷ് വർക്കിയുടെ പുതിയ ഓരോ പോസ്റ്റുകൾക്കും നിരവധി പേരാണ് കമന്റും ഷെയറും നൽകുന്നത്.
    Published by:Naseeba TC
    First published: