രോഗികൾക്ക് വെന്റിലേറ്റർ, ഒപ്പം ലോക്ക്ഡൗൺ കാലത്ത് 2000 കുടുംബങ്ങൾക്ക് സഹായവുമായി സോഹൻ റോയിയും സംഘവും

Sohan Roy led Aries Group offers huge aid during the lock-down period | സഹായ പദ്ധതികളുമായി സംവിധായകൻ സോഹൻ റോയിയും സംഘവും

News18 Malayalam | news18-malayalam
Updated: March 26, 2020, 5:04 PM IST
രോഗികൾക്ക് വെന്റിലേറ്റർ, ഒപ്പം ലോക്ക്ഡൗൺ കാലത്ത് 2000 കുടുംബങ്ങൾക്ക് സഹായവുമായി സോഹൻ റോയിയും സംഘവും
സോഹൻ റോയ്
  • Share this:
കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് വെന്റിലേറ്ററുകൾ നൽകുമെന്ന് സോഹൻ റോയ്. കോവിഡ് 19 ഭീഷണിയെത്തുടർന്ന് രാജ്യം മുഴുവൻ 'ലോക്ക്ഡൗൺ ' ആയി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് സോഹൻ റോയ് നയിക്കുന്ന ഏരീസ് ഗ്രൂപ്പ്‌.

പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുവായി ചെയ്യാറുള്ള സാമൂഹ്യ ക്ഷേമപദ്ധതി എന്നതിനപ്പുറം ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ മേഖലയ്‌ക്ക് കരുത്ത് പകരാനുള്ള പദ്ധതിയുമായാണ് യു.എ.ഇ. ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി.ഇ.ഒ.യും ചലച്ചിത്ര സംവിധായകനുമായ സോഹൻ റോയ് രംഗത്ത് വന്നിരിക്കുന്നത്. ലോക്ക് ഡൗണിൽ പെട്ട് പോയവർക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാൾ ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് വെന്റിലേറ്ററുകൾ സംഭാവന നൽകുക എന്നതിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു.

"കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യർഹമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിലും വെന്റിലേറ്ററുകൾ ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ ആരോഗ്യരംഗം നിശ്ചലമാകും. രോഗികളുടെ എണ്ണം അഭൂതപൂർവ്വമായി വർധിക്കുന്ന സാഹചര്യം സംജാതമായാൽ വെന്റിലെറ്ററുകൾക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകൾക്ക് ഓരോ വെന്റിലേറ്ററുകൾ വീതം സംഭാവന നൽകാൻ ഏരീസ് ഗ്രൂപ്പ്‌ തീരുമാനിക്കുന്നു. മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടർന്ന് നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും അഭ്യർത്ഥിക്കുകയാണ്." സോഹൻ റോയ് പറഞ്ഞു.

ഇതോടൊപ്പം, രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ക്ഡൗൺ കാലത്ത് ഏറ്റെടുക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോടും സോഹൻ റോയ് ആവശ്യപ്പെട്ടു. ഇത്പ്രകാരം സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി സംരക്ഷിക്കുകയും അവരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യാവുന്നതാണ്. ദിവസവേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്ന തൊഴിലാളികൾക്ക് ഈ സമ്പൂർണ്ണ 'ലോക്ക് ഡൗൺ ' വരുത്തിവയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്കും അദ്ദേഹം രൂപം നൽകിയത്.

പ്രകൃതിദത്തമോ മനുഷ്യ നിർമ്മിതമോ എന്ന് നോക്കാതെ ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏരീസ് ഗ്രൂപ്പ്‌ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 2015ലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ്‌ മുൻകൈ എടുത്തിരുന്നു. കേരളത്തിൽ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഏകദേശം അൻപതോളം വീടുകളും ഏരീസ് ഗ്രൂപ്പ്‌ നിർമ്മിച്ചു നൽകിയിട്ടുണ്ട്.

First published: March 26, 2020, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading