നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവാവിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; സോഷ്യൽമീഡിയയിലൂടെ നീതി തേടി ഒരു കുടുംബം

  യുവാവിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; സോഷ്യൽമീഡിയയിലൂടെ നീതി തേടി ഒരു കുടുംബം

  സംഭവത്തെക്കുറിച്ച് സന്തോഷും ഭാര്യയും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്

  aroor attack

  aroor attack

  • Share this:
   ആലപ്പുഴ: സ്വകാര്യ ചാനൽ ജീവനക്കാരനായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. അരൂരർ ചന്ദ്രിരൂരാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റെസിഡന്‍റ് അസോസിയേഷൻ സെക്രട്ടറി ബിനുവിനെതിരെ അരൂരർ പൊലീസിൽ പരാതി നൽകി. സ്വകാര്യ ചാനൽ ജീവനക്കാരനായ സന്തോഷ് സൈമൺ എന്നയാളെയാണ് കഴിഞ്ഞ ദിവസം അരൂരിൽ ദേശീയ പാതയ്ക്ക് സമീപത്തുവെച്ച് ബിനുവും സംഘവും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ സന്തോഷ് സൈമൺ തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

   ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമെന്ന് സന്തോഷ് ന്യൂസ് 18നോട് പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ തന്നെ ബൈക്ക് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ ബിനു, താക്കോൽ ഊരിയെടുത്തശേഷം മർദ്ദിക്കുകയായിരുന്നു. ബിനുവിന്‍റെ ജ്യേഷ്ഠൻ, ജ്യേഷ്ഠന്‍റെ മകൻ അപ്പു എന്നിവരും ചേർന്നായിരുന്നു മർദ്ദനം. ഇതിനിടയിൽ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട് മരണവേദനയിൽ പിടഞ്ഞ തന്നെ സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടാണ് രക്ഷപെടുത്തിയതെന്നും സന്തോഷ് പറയുന്നു.

   ഏറെക്കാലമായി ബിനുവും സന്തോഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. റെസിഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ബിനു പലതവണ സന്തോഷിനെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുമായിരുന്നു. മറ്റ് സ്ഥലങ്ങളിൽനിന്ന് വന്ന് താമസിക്കുന്നവരായിരുന്നു സന്തോഷും മറ്റുള്ളവരും. പ്രദേശവാസിയെന്ന നിലയിലായിരുന്നു ബിനുവിന്‍റെ ഭീഷണിയെന്ന് പറയപ്പെടുന്നു. പൊലീസിലും രാഷ്ട്രീയപാർട്ടിയിലുമുള്ള സ്വാധീനം ഉപയോഗിച്ചായിരുന്നു ഭീഷണി. ഇതിനിടയിൽ ഒരു തവണ ബിനുവും അപ്പുവും ചേർന്ന് പുലർച്ചെ രണ്ടുമണിക്ക് സന്തോഷിന്‍റെ വീട് അതിക്രമിച്ചുകയറാൻ ശ്രമിച്ചു. ഈ സംഭവം പൊലീസ് കേസായെങ്കിലും പിന്നീട് ഇരുകൂട്ടരും ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. അന്നുമുതൽ സന്തോഷിനെ ആക്രമിക്കുമെന്ന് ബിനു ഭീഷണി മുഴക്കിയിരുന്നു.

   വില്ലകൾ നിൽക്കുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ടുതന്നെ അവിടെവെച്ച് ആക്രമിക്കില്ലെന്നും, പുറത്തുവെച്ച് കൈകാര്യം ചെയ്യുമെന്നും ബിനു ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തന്‍റെ സുഹൃത്തിനെ വിളിച്ച് ബിനു ഭീഷണി മുഴക്കിയിരുന്നതായി സന്തോഷ് പറയുന്നു. എന്നാൽ ഇത് സ്ഥിരമായതിനാൽ കാര്യമായി എടുത്തില്ലെന്നും സന്തോഷ് പറയുന്നു. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ തന്നെ ദേശീയപാതയിൽനിന്ന് വില്ലയിലേക്ക് തിരിയുന്ന സ്ഥലത്തുവെച്ചാണ് ആക്രമണമുണ്ടായത്.

   സംഭവത്തെക്കുറിച്ച് സന്തോഷും ഭാര്യയും ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. നിരവധിപ്പേർ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം ചവറ സ്വദേശിയായ സന്തോഷ് സൈമൺ ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പമാണ് അരൂരിൽ താമസിക്കുന്നത്.
   Published by:Anuraj GR
   First published:
   )}