• HOME
  • »
  • NEWS
  • »
  • buzz
  • »
  • JPSC | വളക്കച്ചവടക്കാരിയുടെ മകന് ജെപിഎസ്‌സി പരീക്ഷയില്‍ 80-ാം റാങ്ക്; കഠിനാധ്വാനത്തിന്റെ ഫലമെന്ന് അമ്മ

JPSC | വളക്കച്ചവടക്കാരിയുടെ മകന് ജെപിഎസ്‌സി പരീക്ഷയില്‍ 80-ാം റാങ്ക്; കഠിനാധ്വാനത്തിന്റെ ഫലമെന്ന് അമ്മ

മക്കളുടെ വിദ്യാഭ്യാസത്തിന് അവര്‍ വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു

  • Share this:
    സാമ്പത്തിക പ്രതിസന്ധികള്‍ മറികടന്ന് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ (JPSC) 80-ാം റാങ്ക് കരസ്ഥമാക്കി വളക്കച്ചവടക്കാരിയുടെ (bangle seller) മകന്‍. ജാര്‍ഖണ്ഡിലെ രാംഗഢ് ജില്ലക്കാരനായ ഡാനിഷ് ഹുസൈനാണ് (Danish Hussain) നേട്ടം സ്വന്തമാക്കിയത്. പിതാവ് ജഹുദി അന്‍സാരിയുടെ മരണത്തെത്തുടര്‍ന്ന് ഡാനിഷിന്റെ അമ്മ സറീന ഖാത്തൂണ്‍ വളകള്‍ വിറ്റാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന് അവര്‍ വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു.

    'ജീവിത സാഹചര്യങ്ങള്‍ എത്ര പ്രയാസമുള്ളതാണെങ്കിലും, എന്തും നേടിയെടുക്കാനുള്ള അഭിനിവേശം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയം വന്നു ചേരും,'' ഡാനിഷ് പറഞ്ഞു. 2013ല്‍ ശ്രമിക് വിദ്യാലയ ടോപ പിന്ദ്രയില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ 73 ശതമാനം മാര്‍ക്കോടെയാണ് ഡാനിഷ് വിജയിച്ചത്. ഹസാരിബാഗിലെ മര്‍ക്കം കോളേജില്‍ നിന്ന് 12-ാം ക്ലാസ് പരീക്ഷയില്‍ 76 ശതമാനം മാര്‍ക്കും നേടിയിരുന്നു.

    2019ല്‍, ഡാനിഷിന് റെയില്‍വേയില്‍ (railway) ജോലി കിട്ടിയിരുന്നു. എന്നാല്‍, അദ്ദേഹം ആ ജോലി തെരഞ്ഞെടുത്തില്ല. പകരം ജെപിഎസ്സിക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും തന്റെ അമ്മയ്ക്കും സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും ഡാനിഷ് പറഞ്ഞു.

    ''അവന്‍ എന്റെ സ്വപ്നങ്ങള്‍ നിറവേറ്റി. ഞങ്ങള്‍ എല്ലാവരും ഡാനിഷിനെക്കുറിച്ച് അഭിമാനിക്കുന്നു. കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് ഡാനിഷിന്റെ വിജയം,'' ഡാനിഷിന്റെ അമ്മ പറഞ്ഞു.

    UPSC CSE 2021 ഫലങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും വനിതകളാണ് സ്വന്തമാക്കിയത്. അഞ്ച് തവണ പരാജയപ്പെട്ടതിന് ശേഷമാണ് AIR 308 അരുണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. 2009-ല്‍ അരുണയുടെ അച്ഛന്‍ തന്റെ അഞ്ച് മക്കളുടെ വിദ്യാഭ്യാസത്തിനായി ഉണ്ടാക്കിയ കടം വീട്ടാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. അരുണ അന്ന് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലക്കാരിയാണ് അരുണ.

    പൂക്കച്ചവടക്കാരന്റെ മകള്‍ക്ക് കാലിഫോര്‍ണിയ സാന്താ ബാര്‍ബറ സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രോഗ്രാമില്‍ സീറ്റ് ലഭിച്ചതും സന്തോഷകരമായ വാര്‍ത്തയായിരുന്നു. മുംബൈയിലെ പൂക്കച്ചവടക്കാരന്റെ മകളായ സരിത മാലി(28)യ്ക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സരിത.

    'Subaltern Women's Writing During The Bhakti Period.' എന്ന വിഷയത്തില്‍ ഹിന്ദിയില്‍ പിഎച്ച്എഡി ചെയ്യാനാണ് സരിതയുടെ ആഗ്രഹം. മിഡില്‍ സ്‌കൂള്‍ മുതല്‍ ബിരുദം വരെ സരിത വളര്‍ന്നത് മുംബൈയിലെ ചേരികളിലാണ്. പഠനത്തിനിടയിലും പൂമാലകള്‍ ഉണ്ടാക്കുന്നതിനായി സരിത തന്റെ പിതാവിനെ സഹായിക്കുമായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ പൂക്കള്‍ കണ്ടാണ് വളര്‍ന്നത്. കഷ്ടപ്പാടുകള്‍ ഉണ്ടായെങ്കിലും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം ഉണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചതെന്ന് സരിത പറഞ്ഞിരുന്നു.

    Summary: Son of a bangle sellers clears JPSC examination surpassing the challenges in life
    Published by:user_57
    First published: