• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video |അച്ഛന്‍ സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി; സന്തോഷം കൊണ്ട് തുള്ളിച്ചാടി മകന്‍; വീഡിയോ

Viral Video |അച്ഛന്‍ സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി; സന്തോഷം കൊണ്ട് തുള്ളിച്ചാടി മകന്‍; വീഡിയോ

തന്റെ അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന മുതിര്‍ന്നവരുടെ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കണ്ടപ്പോഴാണ് അവന്റെ സന്തോഷം അണപൊട്ടിയത്.

  • Share this:
    പണത്തിനും ആഡംബര ജീവിതത്തിനും പലപ്പോഴും സന്തോഷം എന്നത് നേടിത്തരാന്‍ കഴിഞ്ഞെന്ന് വരില്ല. മറിച്ച് ജീവിതം നമുക്ക് വാഗ്ദാനം ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക എന്നതിലാണ് കാര്യം. അതിന് ഉത്തമ ഉദാഹരണമായി കാണിക്കാവുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

    'കൊച്ച് കൊച്ച് സന്തോഷങ്ങള്‍' എന്ന് പറയാം വീഡിയോ കാണുമ്പോള്‍. അത്രമാത്രം ഹൃദയം കവരുന്നതാണ് വീഡിയോയിലെ കുട്ടിയുടെ സന്തോഷം. തന്റെ അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന മുതിര്‍ന്നവരുടെ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കണ്ടപ്പോഴാണ് അവന്റെ സന്തോഷം അണപൊട്ടിയത്.

    ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് കുട്ടിയുടെ സന്തോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. 'ഇതൊരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവര്‍ ഒരു പുതിയ മെഴ്സിഡസ് ബെന്‍സ് വാങ്ങിയ ഭാവമാണ്...' അദ്ദേഹം കുറിച്ചു.


    അച്ഛന്‍ സൈക്കിളില്‍ മാലയിട്ട് പൂജിക്കുമ്പോള്‍ അവന്‍ തുള്ളിച്ചാടുകയാണ്. പിന്നീട് സൈക്കിളിനെ തൊട്ടുതൊഴുതു. ഒരുപക്ഷേ ആ കുടുംബത്തിലെ ആദ്യ വാഹനമാകും ഇതെന്ന് വീഡിയോ കണ്ടവര്‍ കുറിക്കുന്നു.

    Blade | എല്ലാ ബ്ലേഡുകള്‍ക്കും ഒരേ ഡിസൈന്‍; ഇതിന് പിന്നിലെ കാരണം എന്ത്?

    നമ്മള്‍ ദിവസവും ധാരാളം ഉല്‍പ്പന്നങ്ങളും വീട്ടുപകരണങ്ങളും ഉപയോഗിക്കുന്നവരാണ്. അവയില്‍ പലതും പ്രത്യേകം പ്രത്യേകം ഡിസൈനുകളിലായിരിക്കും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാൽ ബ്ലേഡുകൾക്ക് എല്ലായിടത്തും ഒരേ ഡിസൈനാണുള്ളത്. ബ്ലേഡിന്റെ മധ്യഭാഗത്ത് (middle) പ്രത്യേക ഡിസൈനിലുള്ള ദ്വാരങ്ങൾ കാണാം. ഇന്ത്യയിലായാലും വിദേശത്തായാലും ബ്ലേഡിന് ഒരേ ഡിസൈന്‍ തന്നെയായിരിക്കും. ഇതിനു പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ ബ്ലേഡിന്റെ ചരിത്രം കൂടി അറിഞ്ഞിരിക്കണം.

    1901-ല്‍ വില്യം നിക്കേഴ്‌സന്റെ സഹായത്തോടെ ഗില്ലറ്റ് കമ്പനിയുടെ സ്ഥാപകനായ കിംഗ് ക്യാമ്പ് ഗില്ലറ്റാണ് ആദ്യമായി ബ്ലേഡ് നിര്‍മ്മിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം ബ്ലേഡിന് പേറ്റന്റ് നേടി. 1904-ല്‍ ബ്ലേഡിന്റെ ഉത്പാദനം ആരംഭിക്കുകയും ചെയ്തു. ആ വര്‍ഷം ഏകദേശം 165 ബ്ലേഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. ആ കാലഘട്ടത്തില്‍, ബ്ലേഡ് അവതരിപ്പിച്ചത് പ്രധാനമായും ഷേവ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു. 3 ദ്വാരങ്ങള്‍ ആവശ്യമുള്ള റേസറിലേക്ക് യോജിക്കുന്ന തരത്തിലാണ് ബ്ലേഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അക്കാലത്ത് ഷേവിംഗ് റേസര്‍ ഉണ്ടാക്കിയിരുന്നത് ഗില്ലറ്റ് മാത്രമായിരുന്നു. ഇക്കാരണത്താല്‍, ഈ പ്രത്യേക പാറ്റേണിലാണ് ഗില്ലറ്റ് അതിന്റെ ബ്ലേഡുകള്‍ രൂപകല്‍പ്പന ചെയ്തത്.

    എന്നാൽ, പിന്നീട്, മറ്റ് പല കമ്പനികളും ബ്ലേഡ് നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ഗില്ലറ്റ് റേസറുകളുടെ ഏക നിര്‍മ്മാതാവായി തുടര്‍ന്നു. ഇത് മറ്റെല്ലാ കമ്പനികളെയും അവരുടെ ബ്ലേഡുകള്‍ക്ക് ഒരേ ഡിസൈന്‍ ഉണ്ടാക്കാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ, കാലം മാറി, ബ്ലേഡുകള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ അതിന്റെ ഡിസൈന്‍ പഴയതുപോലെ തന്നെ നിലനിന്നു. ഇന്ന് പ്രതിദിനം ഏകദേശം 1 മില്യണ്‍ ബ്ലേഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അവയ്ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണുള്ളത്.
    Published by:Sarath Mohanan
    First published: