നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജയിലിലായിരുന്ന അച്ഛനെ 11 വർഷത്തിനു ശേഷം കാണുന്ന മകൻ, വീഡിയോ വൈറൽ

  ജയിലിലായിരുന്ന അച്ഛനെ 11 വർഷത്തിനു ശേഷം കാണുന്ന മകൻ, വീഡിയോ വൈറൽ

  11 വര്‍ഷത്തിനുശേഷമാണ് 13-കാരനായ ജാഹ്വോണ്‍ തന്റെ പിതാവിനെ കാണുന്നത്.

  • Share this:
   ഒരു പതിറ്റാണ്ടിലേറെ ജയിലില്‍ ചെലവഴിച്ചതിന് ശേഷം അച്ഛന്‍ തന്റെ മകനെ കണ്ടുമുട്ടിയപ്പോള്‍ ചുറ്റുമുള്ളവര്‍ക്കും സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കും അത് ഒരു വൈകാരികമായ കാഴ്ചയായിരുന്നു. അച്ഛന്റെയും മകന്റെയും ഹൃദയസ്പര്‍ശിയായ ഒത്തുചേരലിന്റെ അമേരിക്കയില്‍ നിന്നുള്ള വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ക്ക് ലോകത്തെമ്പാടു നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ കഴിഞ്ഞ വാരാന്ത്യത്തില്‍ ഗുഡ് ന്യൂസ് കറസ്പോണ്ടന്റ് ട്വിറ്ററില്‍ പങ്കുവെച്ചതോടെ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

   കഴിഞ്ഞ 11 വര്‍ഷമായി തടവിലായിരുന്ന ജോണി ജാസ്മിന്‍, ഒരു റസ്റ്റോറന്റില്‍ ഇരിക്കുന്ന തന്റെ മകന്‍ ജാഹ്വോണിന് മുമ്പില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് ആശ്ചര്യപ്പെടുത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. സുഹൃത്തുക്കളോടും ബന്ധക്കളോടുമൊപ്പം ഭക്ഷണ പാര്‍ട്ടിയ്ക്ക് റസ്റ്റോറന്റില്‍ എത്തിയ ജാഹ്വോണിന് അരികിലുള്ള കസേരയില്‍ ജോണി ഇരുന്നു. പതിയെ ജോണി തന്റെ മാസ്‌ക്ക് അഴിച്ചുമാറ്റിയപ്പോള്‍, ജാഹ്വോണ്‍ ആ മനുഷ്യനെ ഒന്ന് തറച്ചു നോക്കി. ഒടുവില്‍ ജയിലില്‍ നിന്ന് തിരിച്ചെത്തിയ തന്റെ അച്ഛനാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുപ്പോയി. പിന്നെ ഇരുവരും സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെയും പരസ്പരം ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളോടെ വീഡിയോ അവസാനിക്കുന്നു.

   11 വര്‍ഷത്തിനുശേഷമാണ് 13-കാരനായ ജാഹ്വോണ്‍ തന്റെ പിതാവിനെ കാണുന്നത്. എന്‍ബിസി റിപ്പോര്‍ട്ട് പ്രകാരം, ജോണി ഫ്‌ലോറിഡയില്‍ ജയിലില്‍ കഴിയവെ ജാഹ്വോണ്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് അദ്ദേഹത്തെ കണ്ടത്. ജാഹ്വോണിന് 2 വയസ്സുള്ളപ്പോള്‍ മുതല്‍ വീട്ടില്‍ നിന്നോ പുറത്തു വെച്ചോ അവനെ കണ്ടിട്ടില്ലെന്ന് ജോണി വീഡിയോയില്‍ പറയുന്നുമുണ്ട്.

   ഒക്ടോബര്‍ ഒന്‍പതിന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ പത്തു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. വൈകാരികരായ ഈ ദൃശ്യങ്ങള്‍ കണ്ട് ഒട്ടേറെപേര്‍ ട്വീറ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നു. ''അവന്റെ അച്ഛന്‍ തിരിച്ചെത്തിയതില്‍ സന്തോഷം. ചെറിയ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കൗമാരപ്രായക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനിയൊരിക്കലും അവര്‍ക്ക് അകന്നു നില്‍ക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്.

   മറ്റൊരു ഉപയോക്താവ് ജയില്‍ സംവിധാനത്തെക്കുറിച്ചും ചിലപ്പോഴെങ്കിലും നല്ല മനുഷ്യര്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍പ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുന്നതിനെക്കുറിച്ചുമുള്ള തന്റെ അഭിപ്രായം പങ്കുവെച്ചു.

   ''ഓരോ ഒത്തുചേരലുകളും എന്നെ ആകര്‍ഷിക്കുന്നു. ആദ്യം എന്താണ് ചെയ്യേണ്ടതെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ, ഒടുവില്‍ സ്‌നേഹം തന്നെ വിജയിക്കും.'' എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.

   പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആ അച്ഛന്റെയും മകന്റെയും കുടുംബത്തിന് ആശംസകള്‍ അറിയക്കുകയും അവര്‍ ഒരുമിച്ച് സന്തോഷകരമായ ജീവിതം നയിക്കട്ടെയെന്ന പ്രത്യാശ പങ്കുവെയ്ക്കുകയും ചെയ്തു. ഒരു ഉപയോക്താവ് കമന്റ് ചെയ്തു, ''വളരെ മധുരതരം. ഈ കുടുംബത്തിന് നന്മയല്ലാതെ മറ്റൊന്നും ആശംസിക്കുന്നില്ല.''. ഇതേ മട്ടിലുള്ള നിരവധി പ്രതികരണങ്ങളാണ് ഇപ്പോഴും വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
   Published by:Jayashankar AV
   First published:
   )}