• HOME
 • »
 • NEWS
 • »
 • buzz
 • »
 • പത്താംക്ലാസിൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ പോൺസൈറ്റിൽ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് സോന

പത്താംക്ലാസിൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ പോൺസൈറ്റിൽ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് സോന

ഇപ്പോൾ താൻ ചെയ്യുന്നത് ഒരു തരത്തിലുള്ള സെൽഫ് മോട്ടിവേഷനാണെന്നും ഇത്രയും കാലം തുറന്നു പറയാൻ ധൈര്യമില്ലായിരുന്നെന്നും അവർ തുറന്നു പറഞ്ഞു.

Sona M Abraham

Sona M Abraham

 • Last Updated :
 • Share this:
  കൊച്ചി: പതിനാല് വയസുള്ള സമയത്ത് താൻ അഭിനയിച്ച മലാളസിനിമയിലെ രംഗങ്ങൾ പോൺസൈറ്റിൽ പ്രത്യക്ഷപ്പെപട്ടതിനെക്കുറിച്ച് പരാതി നൽകിയിട്ട് ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്ന് നടിയും വിദ്യാർത്ഥിയുമായ സോന എം എബ്രഹാം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോന തന്റെ ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്നത്.

  പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് താൻ അഭിനയിച്ച മലയാളസിനിമയിലെ ദൃശ്യങ്ങൾ ചോർത്തി പോൺസൈറ്റുകളിൽ ഉൾപ്പെടെ എത്തിച്ചവരെക്കുറിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി കാലം ഇത്രയയായിട്ടും ഒരു നടപടി പോലും അതിൻമേൽ ഉണ്ടായില്ല. സിനിമയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇടവേള ബാബുവിനെപ്പോലുള്ളവർ ആണെന്നും സോന പറയുന്നു. പതിനാലാം വയസിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് 'ഫോർ സെയിൽ' എന്ന സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെ ഡി ജി പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി നൽകി അഞ്ചു വർഷമായിട്ടും നടപടിയില്ലെന്നും സോന ആരോപിക്കുന്നു.

  You may also like:'വിളിച്ചുവരുത്തി കരണത്തടിക്കുന്നതല്ല എസ്.ഐയുടെ ജോലി'; പൊലീസിന്റെ മുഖത്തുനോക്കി കടുപ്പിച്ച് ഹൈക്കോടതി [NEWS]ന്യൂസിലൻഡിൽ അധികാരത്തിൽ തിരിച്ചത്തിയ പ്രധാനമന്ത്രി ജസിന്ത ആർഡന് മന്ത്രി ശൈലജടീച്ചറിന്റെ അഭിനന്ദനം [NEWS] ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് അമേരിക്ക; അതും നീണ്ട 67 വർഷങ്ങൾക്കു ശേഷം [NEWS]

  അതേസമയം, പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് താൻ അഭിനയിച്ച സിനിമ അങ്ങേയറ്റം സ്ത്രീവിരുദ്ധം ആയിരുന്നെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു സി സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'റെഫ്യൂസ് ദ അബ്യൂസ്' എന്ന കാമ്പയിനിന്റെ ഭാഗമായിട്ട് ആയിരുന്നു സോനയുടെ വെളിപ്പെടുത്തൽ. മുകേഷ്, കാതൽ സന്ധ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഫോർ സെയിൽ എന്ന സിനിമ സംവിധാനം ചെയ്തത് സതീഷ് അനന്തപുരി ആയിരുന്നു. ആന്റോ കടവേലി ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്.

  "നമസ്കാരം. എന്റെ പേര് സോന. ഞാൻ ഒരു അഞ്ചാം വർഷ നിയമവിദ്യാർത്ഥിനിയാണ്.' - എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് പതിനാലു വയസുള്ളപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയിൽ അഭിനയിച്ചു. ആ സിനിമയുടെ പേര് ഫോർ സെയിൽ എന്നായിരുന്നു. അതേസമയം, ഇന്ന് ആലോചിക്കുമ്പോൾ താൻ അന്ന് അഭിനയിച്ചത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സിനിമയിൽ ആയിരുന്നെന്നത് ഭീതിയുളവാക്കുന്നതാണെന്നും സോന പറയുന്നു. സ്വന്തം സഹോദരി നശിപ്പിക്കപ്പെടുന്നത് കണ്ട് മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന നായിക കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിക്കുന്നത്. കാതൽ സന്ധ്യ ആയിരുന്നു അതിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. നിർഭാഗ്യവശാൽ അതിലെ അനുജത്തി താനായിരുന്നെന്നും സോന പറയുന്നു.

  എന്നാൽ, സ്വന്തം ജീവിതത്തിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടത് താനായിരുന്നെന്നും എന്നാൽ താൻ ആത്മഹത്യ ചെയ്തില്ലെന്നും സോന പറഞ്ഞു. സ്വന്തം സഹോദരി മറ്റൊരാളാൽ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ചേച്ചി ആത്മഹത്യ ചെയ്തതാണ് പ്രമേയമെന്നതിനാൽ അത്തരത്തിൽ രംഗം ഷൂട്ട് ചെയ്യണമെന്ന് സിനിമയുടെ സംവിധായകനും അണിയറപ്രവർത്തകരും ആവശ്യപ്പെട്ടു. സംവിധായകന്റെ കലൂരിലുള്ള വീട്ടിൽ വച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. മാതാപിതാക്കളും കുറച്ച് അണിയറപ്രവർത്തകരും മാത്രമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ, താൻ പതിനൊന്നാം ക്ലാസിൽ എത്തിയ സമയത്ത് ആ സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത രംഗം പല പല പേരുകളിൽ യു ട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിക്കാൻ തുടങ്ങി. പൊതുവിടങ്ങളിൽ അത്തരത്തിലൊരു വീഡിയോ ദുരപയോഗം ചെയ്യപ്പെട്ടപ്പോൾ തനിക്കും കുടുംബത്തിനു ഉണ്ടായ ആഘാതം മനസിലാക്കാൻ കഴിയുമെന്നും സോന പറഞ്ഞു.  അതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും തന്നെ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്നും സോന പറഞ്ഞു. താൻ ഇപ്പോഴും റോഡിലൂടെ നടന്നു പോകുമ്പോൾ നീ ഇപ്പോഴും ജീവനോടെ ഉണ്ടോയെന്നും എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നതെന്ന രീതിയിലാണ് ആളുകൾ തന്നോട് പെരുമാറുന്നതെന്നും സോന പറയുന്നു. തനിക്ക് എന്തെങ്കിലും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്നും എന്നാൽ ഇത് കാണുന്നവർക്കാണ് തന്നേക്കാൾ ദുഃഖമെന്നും സോന പറയുന്നു. പരാതി നൽകിയിട്ടും നിയമസ്ഥാപനങ്ങൾ കയറിയിറങ്ങിയിട്ടുമ ഫലമുണ്ടായില്ല. ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും എഡിറ്ററിനും മാത്രം ആക്സസുള്ള വീഡിയോ പബ്ലിക് പ്ലാറ്റ്ഫോമിൽ എങ്ങനെ ലീക്ക് ആയി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയിൽ ഇപ്പോഴും ഒരു ഹർജിയുണ്ടെന്നും എന്നാൽ അതിന് ഒരു പ്രതികരണവുമില്ലെന്നും താനിപ്പോൾ ഈ അവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ ശീലിച്ചെന്നും സോന പറയുന്നു. അമ്മയിൽ നിന്ന് രാജിവച്ച പാർവതിയോട് ബഹുമാനമുണ്ടെന്നും ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമയക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നതെന്നും സ്ത്രീകൾ ഒരു കച്ചവട വസ്തുവാണെന്ന ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണെന്നും സോന പറയുന്നു. കഴിഞ്ഞ ആറേഴു വർഷങ്ങളായി ഓൺലൈനിൽ അബ്യൂസ് നേരിടുന്ന ഒരു വ്യക്തിയാണ് താനെന്നും അത് എത്രത്തോളം തന്നെ തളർത്തിയോ അത്രത്തോളം വ്യക്തിയെന്ന ശക്തിപ്പെടുത്തിയെന്നും സോന പറയുന്നു.

  ഇപ്പോൾ താൻ ചെയ്യുന്നത് ഒരു തരത്തിലുള്ള സെൽഫ് മോട്ടിവേഷനാണെന്നും ഇത്രയും കാലം തുറന്നു പറയാൻ ധൈര്യമില്ലായിരുന്നെന്നും അവർ തുറന്നു പറഞ്ഞു.
  Published by:Joys Joy
  First published: