• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sonam Kapoor | മേക്കപ്പിടുന്ന തിരക്കിലും 'വായു'വിനെ മുലയൂട്ടുന്ന സോനം; വീഡിയോ ശ്രദ്ധ നേടുന്നു

Sonam Kapoor | മേക്കപ്പിടുന്ന തിരക്കിലും 'വായു'വിനെ മുലയൂട്ടുന്ന സോനം; വീഡിയോ ശ്രദ്ധ നേടുന്നു

സോനത്തിനെ പിന്തുണച്ച് ഭർത്താവ് ആനന്ദ് അഹൂജയും

സോനം കപൂറിന്റെ വീഡിയോയിൽ നിന്നും

സോനം കപൂറിന്റെ വീഡിയോയിൽ നിന്നും

  • Share this:
ഉത്തരേന്ത്യയിലെ ഉത്സവമായ കർവ ചൗത്തിൽ ബോളിവുഡ് താരങ്ങൾ നിറ സാന്നിധ്യമാണ്. നടിമാരാണ് കുടുംബത്തിന്റെ ഐശ്വര്യത്തിനായി വ്രതം നോറ്റ് ഈ ചടങ്ങ് ആചരിക്കുന്നത്. കൂട്ടത്തിൽ നടി സോനം കപൂറും (Sonam Kapoor) പങ്കെടുത്തിരുന്നു. കർവ ചൗത്തിനായി മേക്കപ്പിടുന്ന തിരക്കിലാണ് സോനം ഒരു വീഡിയോയിൽ. ഇതിനിടെ തന്റെ മകൻ വായുവിനെ മുലയൂട്ടാൻ താരം സമയം കണ്ടെത്തിയതിനെ അഭിനന്ദിച്ചു കൊണ്ട് ആരാധകരും രംഗത്തെത്തി. സോനത്തിനെ ഭർത്താവ് ആനന്ദ് അഹൂജയും പരസ്യമായി പിന്തുണച്ച് പോസ്റ്റിനൊപ്പം എത്തിച്ചേർന്നു.

നീളൻ ലെഹങ്കയും സ്വർണ്ണാഭരണങ്ങളും ധരിച്ചാണ് സോനം കർവ ചൗത്ത് ആചരിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് താൻ കർവ ചൗത്തിനായി തയാറായ കാര്യം സോനം പ്രേക്ഷകരെയും അറിയിച്ചത്.

മജന്ത-പിങ്ക് ലെഹങ്കക്കൊപ്പം പച്ച നിറമുള്ള നീളൻ ടോപ്പും അതിനു മാച്ച് ചെയ്യുന്ന പിങ്ക് ദുപ്പട്ടയുമാണ് സോനം ധരിച്ചത്. റാണിയെ പോലെ തോന്നിക്കുന്ന സോനം വളരെവേഗം തന്നെ ആരാധകരുടെ കണ്ണിലുമുടക്കി. ഒരു സംഘം മേക്കപ്പ് വിദഗ്ധർ സോനത്തിനെ അണിയിച്ചൊരുക്കുമ്പോൾ, കുഞ്ഞ് വായു അമ്മയുടെ മടിയിൽ അമ്മിഞ്ഞ നുണഞ്ഞുള്ള ഇരിപ്പിലാണ്.




താരമെന്ന നിലയിൽ തന്റെ തിരക്കുകളിൽ മുഴുകുമ്പോഴും കുഞ്ഞിനെ പരിപാലിക്കാൻ മറക്കാത്ത അമ്മയെ പലരും കണ്ടെത്താൻ അധികം വൈകിയില്ല. തന്നെ സുന്ദരിയാക്കി മാറ്റിയ 'ഗേൾ ഗാങിനെയും' സോനം പരിചയപ്പെടുത്തി. ശേഷം കുറച്ചു ചിത്രങ്ങൾക്കായി സോനം പോസ് ചെയ്തു.

ഈ വർഷം സെപ്റ്റംബർ മാസത്തിലാണ് സോനവും ഭർത്താവും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. ഗർഭിണിയായ വിവരവും താനും ഭർത്താവും കുഞ്ഞിനെ കാത്തിരിക്കുന്ന മനോഹര നിമിഷങ്ങളും മറ്റും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സോനം ആരാധകരെ അറിയിച്ചിരുന്നു.

നടൻ അനിൽ കപൂറിന്റെ മകളാണ് സോനം.

Summary: Sonam Kapoor is lauded by her fans for being a doting mother amid being busy with her Karva Chauth preparations. She is seen breastfeeding her one-month-old son Vayu in a video posted by the actor herself. 'It’s so nice to get back to the real world with my team, get dressed up and meet people.. love being back in my home ground. Love you #Mumbai with all your scars and cracks you’re magic.,' she captioned the video
Published by:user_57
First published: