• HOME
 • »
 • NEWS
 • »
 • buzz
 • »
 • സോനു സൂദിനെ കാണാൻ നഗ്നപാദനായി ആരാധകൻ നടന്നത് 700 കിലോമീറ്റർ; ചിത്രം പങ്കുവച്ച് താരം

സോനു സൂദിനെ കാണാൻ നഗ്നപാദനായി ആരാധകൻ നടന്നത് 700 കിലോമീറ്റർ; ചിത്രം പങ്കുവച്ച് താരം

സോഷ്യൽ മീഡിയയിലൂടെ സോനു സൂദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെങ്കിടേഷിനൊത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. വെങ്കിടേഷിന് യാത്രാ സൗകര്യം ഒരുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് തയ്യാറാകാതെ നടന്ന് വരികയായിരുന്നെന്ന് സോനു സൂദ് പോസ്റ്റിൽ പറയുന്നു.

News18

News18

 • Share this:
  ധാരാളം ആരാധകരുള്ള ബോളിവുഡ് താരമാണ് സോനു സൂദ്. താരത്തെ നേരിട്ടു കണ്ട് സ്നേഹം പ്രകടിപ്പിക്കാൻ നിരവധി പേർ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ ഇതിനായി വ്യത്യസ്ഥമായ വഴി തേടിയിരിക്കുകയാണ് വെങ്കിടേഷ് എന്ന ചെറുപ്പക്കാരൻ. ഹൈദരാബാദിൽ നിന്നും മുംബൈ വരെയുള്ള ഏതാണ്ട് 700 കിലോ മീറ്റർ ദൂരം നഗ്നപാദനായി നടന്നാണ് വെങ്കിടേഷ് തൻ്റെ പ്രിയ താരത്തെ നേരിൽ കണ്ടത്.

  സോഷ്യൽ മീഡിയയിലൂടെ സോനു സൂദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വെങ്കിടേഷിനൊത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. വെങ്കിടേഷിന് യാത്രാ സൗകര്യം ഒരുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് തയ്യാറാകാതെ നടന്ന് വരികയായിരുന്നു എന്ന് സോനു സൂദ് പോസ്റ്റിൽ പറയുന്നു.

  Also Read 'മതം മാറ്റിയിട്ടില്ല'; സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്ന് റഹ്മാന്‍

  “തന്നെ കാണുന്നതിനായി ഹൈദരാബാദിൽ നിന്നും മുംബൈ വരെ നഗ്നപാദനായി വെങ്കിടേഷ് നടന്നു. യാത്ര സൗകര്യം നൽകാൻ ശ്രമിച്ചിരുന്നു എങ്കിലും അതിന് തയ്യാറായില്ല. വെങ്കിടേഷ് ശരിക്കും എനിക്ക് പ്രചോദനമാണ്. എന്നെ കീഴ്‌പ്പെടുത്തി കളഞ്ഞു” സോനു സൂദ് ട്വിറ്ററിൽ കുറിച്ചു. അതേ സമയം തന്നെ കാണുന്നതിനായി ഇത്തരം രീതികൾ പിൻതുടരുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും താരം പോസ്റ്റിൻ്റെ അവസാന ഭാഗത്തായി കൂട്ടിച്ചേർത്തു.


  ട്വിറ്ററിൽ മാത്രം 41,000 ലൈക്കുകളാണ് താരത്തിൻ്റെ പോസ്റ്റിന് ലഭിച്ചത്. 2500 ൽ അധികം പേർ റീ ട്വീറ്റ് ചെയ്യുകയും ആയിരത്തോളം പേർ കമൻ്റ് ചെയ്യുകയും ചെയ്തു.

  Also Read ആധാർ സേവനങ്ങൾ സ്മാർട്ട് ഫോണിലും; എം ആധാർ ആപ്പിലൂടെ ഇനി വീട്ടിലിരുന്ന് ചെയ്യാം ഈ 35 സേവനങ്ങൾ

  കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധിയാളുകൾക്ക് സഹായം എത്തിച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സോനു സൂദ്. കോവിഡ് ആദ്യ തരംഗത്തിൽ നിരവധി അതിഥി തൊഴിലാളികൾക്കാണ് സോനു സൂദ് സഹായമായത്. സാധാരണക്കാരായ ആളുകൾക്ക് പുറമേ സമൂഹത്തിലെ ഉന്നത നിലയിൽ നിൽക്കുന്നവർക്കും കോവിഡ് കാലത്ത് താരം സഹായം എത്തിച്ചിരുന്നു. ട്വിറ്ററിലൂടെ റെംഡിസിവർ മരുന്ന് ആവശ്യപ്പെട്ട ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന് സോനു സൂദാണ് മരുന്ന് എത്തിച്ച് നൽകിയത്.

  Also Read 'മമതാ ബാനർജി'യെ വിവാഹം കഴിക്കുന്ന തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ വിശേഷങ്ങൾ

  താരത്തിൻ്റെ സഹായ പ്രവർത്തനങ്ങൾക്കും ആരാധകർ നന്ദിയും സ്നേഹവും അറിയിക്കാറുണ്ട്. കോവിഡ് കാലഘട്ടത്തിൽ ആളുകളെ സഹായിക്കുന്ന സോനു സൂദിന് ആദരവ് അർപ്പിച്ച് ആന്ധ്രപ്രദേശിലെ ചീറ്റൂരിൽ അദ്ദേഹത്തിൻ്റെ വലിയ പോസ്റ്ററിൽ പാലഭിഷേകം നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

  രാജ്യത്ത് ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കാനും താരത്തിൻ്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ തയ്യാറെടുക്കുന്നുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്ലാൻ്റുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ആന്ധപ്രദേശിലെ കുർനൂൽ, നെല്ലൂർ പ്രദേശങ്ങളിലാണ് ആദ്യ ഓക്സിജൻ പ്ലാൻ് സ്ഥാപിക്കുക. ജൂൺ അവസാനത്തോടെ പണി തുടങ്ങി സെപ്തംബറോടെ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്, കർണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ കൂടി പ്ലാൻ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കോവിഡ് ആശങ്ക നിലനിൽക്കുമ്പോൾ ഇനിയൊരു ഓക്സിജൻ ക്ഷാമം ഉണ്ടാകരുതെന്ന് കരുതിയാണ് ഇത്തരം പ്രവർത്തനം എന്ന് സോനു സൂദ് പറയുന്നു.
  Published by:Aneesh Anirudhan
  First published: