• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉമ്പായിക്ക് സൂര്യയുടെ പ്രണാമം

news18india
Updated: October 23, 2018, 12:08 PM IST
ഉമ്പായിക്ക് സൂര്യയുടെ പ്രണാമം
news18india
Updated: October 23, 2018, 12:08 PM IST
ആശുപത്രിയിൽ മരണത്തോട് പൊരുതി കഴിയുമ്പോളും ഉമ്പായിക്ക് ഡോക്ടറന്മാരോട് ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒക്ടോബർ 23 വരെ ജീവിച്ചിരിക്കണം. സൂര്യയിൽ പാടണം. അതു വരെ ജീവൻ നിലനിർത്തി തരണം. ആഗ്രഹം ബാക്കി വച്ച് അദ്ദേഹം പോയി. ആ ദിവസം ഇന്നാണ്. ഒക്ടോബർ 23 സൂര്യ അദ്ദേഹത്തിനായി മാറ്റിവയ്ക്കുന്നു.

അദ്ദേഹത്തിന്റെ വലിയ ചിത്രത്തിനു മുൻപിൽ കൊളുത്തി വച്ച ദീപത്തിന്റെ വെളിച്ചത്തിന്റെയും പവിത്രതയുടെയും അന്തരീക്ഷത്തിൽ സൂര്യ ഫെസ്റ്റിവലിൽ 15 ഗായകർ സംഗീതത്തിലൂടെ പ്രണാമമർപ്പിക്കുന്നു.

പ്രഭാസിന്റെ സാഹോ മേക്കിങ് വീഡിയോ ഇതാ

പി.എ. ഇബ്രാഹിം എന്ന ഉമ്പായി ഗസൽ ഗാനരംഗത്തു മലയാളത്തിനു ഒരു പുത്തൻ ആസ്വാദന തലം ഒരുക്കുന്നതിൽ അഗ്രഗണ്യനാണ്. ഇരുപതിൽ പരം ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റെതായി ഉണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് കരൾ രോഗ ബാധയെ തുടർന്നു കൊച്ചിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സൂര്യയിലെ അദ്ദേഹത്തിന്റെ പരിപാടി അതിനും മുൻപേ നിശ്ചയിച്ചതായിരുന്നു.

കാവാലം ശ്രീകുമാർ, പന്തളം ബാലൻ, അൻവർ സാദത്ത്, അരുന്ധതി, ഭാവനാ രാധാകൃഷണൻ, കല്ലറ ഗോപൻ, ശ്രീറാം, രാജലക്ഷ്മി, അനിതാ ഷെയ്ക്, അപർണ്ണാ രാജീവ്, സരിത, മണക്കാട് ഗോപൻ, സജ്നാ വിനീഷ്, കാഞ്ചനാശീറാം എന്നിവർ പങ്കെടുക്കും. സൂര്യയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, തൈക്കാട്, ഗണേശം തിയേറ്ററിൽ വൈകിട്ട് 6.45നാണ് പരിപാടി.
First published: October 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...