• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ബാലഭാസ്കറിനു സൂര്യയുടെ പ്രണാമം

news18india
Updated: October 18, 2018, 1:19 PM IST
ബാലഭാസ്കറിനു സൂര്യയുടെ പ്രണാമം
news18india
Updated: October 18, 2018, 1:19 PM IST
ഹൃദയത്തിൽ നിന്നും നേരിട്ടു ഒഴുകുന്നതാണാ സംഗീതം. അല്ലെന്നു ആർക്കാണു പറയാൻ കഴിയുക. അറിയാതെയെങ്കിലും ആ ഈണം വീണ്ടും വീണ്ടും കേൾക്കാനുള്ള കൊതി തോന്നും. ബാലഭാസ്കർ സൂര്യക്കു സമ്മാനിച്ച തീം സോങ് വെറുമൊരു പശ്ചാത്തല സംഗീതത്തോടു ഉപമിക്കാൻ പോലുമാവില്ല. സൂര്യ ദേവനെ പ്രണമിച്ചു 17 വർഷങ്ങൾക്കപ്പുറം ബാലഭാസ്കർ ഈണമിട്ടതാണാ സംഗീതം. ഒക്ടോബർ 20, ശനിയാഴ്ച അകാലത്തിൽ പൊലിഞ്ഞ മഹാപ്രതിഭക്കു പ്രണാമം അർപ്പിക്കാൻ സൂര്യ ഒരുങ്ങുകയാണ്.


തിരുവനന്തപുരം തൈകാട് സൂര്യ ഗണേശം ഓഡിറ്റോറിയത്തിൽ സ്റ്റീഫൻ ദേവസ്സിയുടെയും, ആറ്റുകാൽ ബാലസുബ്രമണ്യത്തിന്റെയും നേതൃത്വത്തിൽ 51 വയലിനിസ്റ്റുകൾ അണിനിരന്നാവും സംഗീതാർച്ചന. ബാലഭാസ്കറിന്റെ ബിഗ് ബാൻഡും സൂര്യ കൃഷ്ണമൂർത്തി നയിക്കുന്ന സൂര്യയുടെ തൃശക്തിയും ഒപ്പം ചേരും. 30 മിനിട്ടു പരിപാടിയിൽ സംഗീതം മാത്രമേയുള്ളൂ. പ്രസംഗം തീർത്തും ഒഴിവാക്കിയിട്ടുണ്ട്. നാലു മണിക്കു തുടങ്ങുന്ന പരിപാടിക്കായുള്ള പ്രവേശനം ആരംഭിക്കാൻ അഞ്ചു മിനിട്ടു ബാക്കിയുള്ളപ്പോൾ തന്നെ അവസാനിച്ചിരിക്കും. ലൈവ് പ്രക്ഷേപണത്തിനുള്ള സൗകര്യങ്ങൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുണ്ടാവും.
Loading...

തൃശ്ശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞു വരവേ, സെപ്റ്റംബർ 25നു പള്ളിപ്പുറത്തു ബാലഭാസ്കറും കുടുംബവും കാറപകടത്തിൽ പെടുകയായിരുന്നു. രണ്ടു വയസ്സുകാരി മകൾ തേജസ്വിനിയെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒരാഴ്ചത്തെ ചികിത്സക്കൊടുവിൽ ഒക്ടോബർ 2 നു മരണപ്പെടുകയായിരുന്നു. ചികിത്സയിലുള്ള ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതിയുണ്ട്.
First published: October 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍