News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 24, 2020, 9:17 PM IST
sourav ganguly
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ സ്ത്രീരൂപങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവരാജ് ആരാധകരുടെ അഭിപ്രായം തേടിയിരുന്നു. ഇതിൽ ആരെയാണ് നിങ്ങൾ കാമുകിയാക്കാൻ ഉദ്ദേശിക്കുന്നത്? എന്നായിരുന്നു യുവിയുടെ ചോദ്യം. ഇതിന് പിന്നാലെ ഹർഭജൻ സിങ്ങും ഇതേ പോസ്റ്റുമായി എത്തിരിയിക്കുകയാണ്.
എന്നാൽ ഹർഭജന്റെ പോസ്റ്റിൽ ചെറിയൊരു ട്വിസ്റ്റുണ്ട്. മുൻ താരങ്ങളുടെ സ്ത്രീരൂപങ്ങളാണ് ഹർഭജൻ പങ്കുവെച്ചത്. 2000ന്റെ തുടക്കത്തിലെ താരങ്ങളുടെ ചിത്രങ്ങളാണ് ഹർഭജൻ പങ്കുവെച്ചിരിക്കുന്നത്.
You may also like:GOOD NEWS|കല്യാണ ദിവസം കോവിഡ് രോഗികൾക്ക് 50 കിടക്കകൾ നൽകി ദമ്പതികൾ; സ്നേഹം പങ്കുവെച്ച് ട്വിറ്റർ
[PHOTO]Viral video|'ഇന്നത്തെ പണി കഴിഞ്ഞു'; ലോക്ക്ഡൗണിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ പണി ഇതാണ്
[NEWS] പാക് തലസ്ഥാനത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയുന്നു; ശ്മശാനത്തിനും സ്ഥലം നൽകി
[NEWS]
'ഇതിൽ ആരെ നിങ്ങൾ ഡേറ്റിങ്ങിന് തിരഞ്ഞെടുക്കും?' എന്ന ചോദ്യവും ഹർഭജൻ ചോദിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ ക്യാപ്റ്റനും നിലവിൽ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇതിന് മറുപടിയുമായി എത്തിയതോടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു.
'ഫ്ളാഷി ഗ്ലാസ് വച്ച നടുവിലെ ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു' എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. അത് ഗാംഗുലിയുടെ തന്നെ സ്ത്രീരൂപമായിരുന്നു അത്.
ഗാംഗുലിയെക്കൂടാതെ വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്ങ്, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, യുവരാജ് സിങ്ങ്, സഹീർ ഖാൻ, ഗൗതം ഗംഭീർ, ആശിഷ് നെഹ്റ എന്നിവരുടെ സ്ത്രീരൂപങ്ങളാണ് ഹർഭജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം യുവി പങ്കുവെച്ച ചിത്രങ്ങളിൽ ഭുവനേശ്വർ കുമാറിന്റെ സ്ത്രീ രൂപത്തെയാണ് കൂടുതൽ പേരും തിരഞ്ഞെടുത്തിരുന്നത്.
Published by:
Gowthamy GG
First published:
June 24, 2020, 9:14 PM IST