HOME » NEWS » Buzz » SOUTH AFRICAN LEADERS NAKED WIFE POPS IN DURING OFFICIAL ZOOM MEETING

ഓൺലൈന്‍ പാർലമെന്‍റ് മീറ്റിനിടെ നഗ്നയായി കയറി വന്ന് ഭാര്യ; ഖേദം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാവ്

ഇരുപത്തിമൂന്നോളം രാഷ്ട്രീയ അംഗങ്ങൾ പങ്കെടുത്ത മീറ്റിനിടെ ഭാര്യയുടെ ഈ അപ്രതീക്ഷിത കടന്നുവരവ് എന്‍ദേവുവിനെ നാണക്കേടിലാക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: April 4, 2021, 10:11 AM IST
ഓൺലൈന്‍ പാർലമെന്‍റ് മീറ്റിനിടെ നഗ്നയായി കയറി വന്ന് ഭാര്യ; ഖേദം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാവ്
African leader Xolile Ndevu | Image credit: Screenshot
  • Share this:
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആളുകളുടെ വീടുകളുടെ ലോകം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ നിലയിലാണ്. വിദ്യാഭ്യാസ-ഔദ്യോഗിക കാര്യങ്ങളെല്ലാം തന്നെ ഓൺലൈൻ വഴിയാണ് ഇപ്പോൾ നടത്തപ്പെടുന്നത്. ഗൗരവമായ പല കാര്യങ്ങളും ചർച്ചയ്ക്കെടുക്കുന്നത് ഓൺലൈൻ മീറ്റ് വഴിയാണ്. ചർച്ചകൾ സൂം കോളുകൾ വഴി ആയതോടെ അബദ്ധങ്ങളും പതിവ് സംഭവമായി. ഒപ്പമുള്ളയാൾ വീഡിയോ കോളിലാണെന്നറിയാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പങ്കാളികളോ കുട്ടികളോ അല്ലെങ്കിൽ ക്യാമറ ഓണാണെന്ന് തിരിച്ചറിയാതെയുള്ള സ്വകാര്യ നിമിഷങ്ങളോ പലപ്പോഴും വാർത്തയിലും നിറഞ്ഞിട്ടുണ്ട്.

സൂം കോളിനിടെ ഇത്തവണ നാണക്കേടിലായത് സൗത്ത് ആഫ്രിക്കൻ രാഷ്ട്രീയ നേതാവായ സൊലൈൽ എന്‍ദേവു ആണ്. സൗത്ത് ആഫ്രിക്ക നാഷണൽ ഹൗസ് ഓഫ് ട്രെഡീഷണൽ ലീഡർ ആണ് സൊലൈൽ. ഇക്കഴിഞ്ഞ മാർച്ച് മുപ്പതിന് സൂം സെഷൻ വഴി ഒരു പാർലമെന്‍ററി മീറ്റിൽ ഇയാൾ പങ്കെടുത്തിരുന്നു. ഇതിനിടെ ആക്സമികമായ ക്യാമറയിൽ വന്നുപെട്ട ഭാര്യയാണ് രാഷ്ട്രീയ നേതാവിനെ നാണക്കേടിലാക്കിയത്. നഗ്നയായി ആയിരുന്നു വീഡിയോ കോളിനിടെ ഭാര്യ കടന്നു വന്നത്. ഇരുപത്തിമൂന്നോളം രാഷ്ട്രീയ അംഗങ്ങൾ പങ്കെടുത്ത മീറ്റിനിടെ ഭാര്യയുടെ ഈ അപ്രതീക്ഷിത കടന്നുവരവ് എന്‍ദേവുവിനെ നാണക്കേടിലാക്കുകയും ചെയ്തു.

Also Read-ഓൺലൈൻ ക്ലാസിൽ വിദ്യാർഥിനികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ; ക്ലാസുകൾ നിർത്തണമെന്ന് ആവശ്യം

കൊറോണ വൈറസിനെതിരെ പോരാടുന്നതിൽ ഈസ്റ്റേൺ കേപ്പ് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ആദ്യം അമ്പരന്ന് പോയ സൊലൈൽ, പിന്നീട് ദൗർഭാഗ്യകരമായ ആ സംഭവത്തിന് ഖേദം അറിയിക്കുകയും ചെയ്തു. ആ അബദ്ധത്തോടെ മീറ്റിംഗ് പകുതിവച്ച് അവസാനിപ്പിക്കുകയായിരുന്നു നേതാക്കൾ. സ്ത്രീയുടെ കടന്നുവരവ് മീറ്റിംഗിൽ പങ്കെടുത്ത മറ്റു അംഗങ്ങളിൽ ചിരി പടർത്തിയെങ്കിലും കമ്മിറ്റി ചെയർപേഴ്സൺ ഫെയ്ത്ത് മുത്തമ്പി ഇടപെട്ട് മീറ്റിംഗ് ഉടൻ തന്നെ അവസാനിപ്പിക്കുകയായിരുന്നു.



ഇതാദ്യമായല്ല നഗ്നത പ്രദർശനത്തെ തുടർന്ന് ഔദ്യോഗിക സൂം കോള്‍ തടസ്സപ്പെടുന്നത്. 2020 ഡിസംബറിൽ, എൽ‌ജിബിടി വിരുദ്ധ നിലപാടിന് പേരുകേട്ട ലിത്വാനിയൻ വലതുപക്ഷ രാഷ്ട്രീയക്കാരനായ പെട്രാസ് ഗ്രാസുലിസ് പങ്കെടുത്ത മീറ്റിംഗിൽ നഗ്നനായി ഒരു യുവാവ് പ്രത്യക്ഷപ്പെട്ടിരുന്നു. മീറ്റിംഗിൽ പങ്കെടുക്കുന്നതിനിടെ എംപി അബദ്ധവശാൽ ക്യാമറ ഓണാക്കയതോടെ ഇക്കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുന്നത്.
Published by: Asha Sulfiker
First published: April 4, 2021, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories