• HOME
 • »
 • NEWS
 • »
 • buzz
 • »
 • ജിമ്മിൽ അടിപൊളി പാട്ടുകൾ പാടില്ല; പുതിയ കോവിഡ് നിയമവുമായി ദക്ഷിണ കൊറിയ

ജിമ്മിൽ അടിപൊളി പാട്ടുകൾ പാടില്ല; പുതിയ കോവിഡ് നിയമവുമായി ദക്ഷിണ കൊറിയ

120 ബി പി എം നിയമം നടപ്പിലാക്കുന്നതാണ് ദക്ഷിണ കൊറിയൻ ഹിറ്റ് ഗാനമായ ഗന്നം സ്റ്റൈൽ പോലും ജിമ്മുകളിൽ പ്ലേ ചെയ്യാൻ സാധിക്കില്ല. ലോകമെമ്പാടും വൈറലായ ദക്ഷിണ കൊറിയൻ ഗാനമാണിത്.

Gym members use the treadmill amid the coronavirus disease (COVID-19) pandemic at a fitness club in Seoul, South Korea. REUTERS/Heo Ran

Gym members use the treadmill amid the coronavirus disease (COVID-19) pandemic at a fitness club in Seoul, South Korea. REUTERS/Heo Ran

 • Last Updated :
 • Share this:
  ജിമ്മിൽ പോകുന്ന പലരും അനുയോജ്യമായ സംഗീതം കേട്ടായിരിക്കും വർക്കൗട്ടുകൾ ചെയ്യുക. മികച്ച രീതിയിൽ വ്യായാമം ചെയ്യാൻ സംഗീതം ഒരു പരിധി വരെ സഹായിക്കും. എന്നാൽ, ദക്ഷിണ കൊറിയയിലെ പുതിയ കോവിഡ് നിയമം അനുസരിച്ച് ജിമ്മിൽ ഉയർന്ന ശബ്ദത്തിൽ അടിപൊളി ​ഗാനങ്ങൾ വയ്ക്കാൻ പാടില്ല.
  എയറോബിക്സ്, സ്പിന്നിംഗ് പോലുള്ള ഗ്രൂപ്പ് വ്യായാമങ്ങൾ ചെയ്യുമ്പോൾ ജിമ്മുകളിൽ മിനിറ്റിൽ 120 ബീറ്റിൽ കൂടുതലുള്ള സംഗീതം വയ്ക്കാൻ പാടില്ലെന്നാണ് നിയമം. സാമൂഹിക അകലം, യാത്രാ നിയന്ത്രണങ്ങൾ എന്നിവ പോലുള്ള നിയന്ത്രണങ്ങൾക്ക് ഒപ്പമാണ് ജിമ്മുകളിലെ പുതിയ നിയന്ത്രണം കൂടി ദക്ഷിണ കൊറിയ ഏ‍ർപ്പെടുത്തിയിരിക്കുന്നത്.

  ആളുകൾ വ്യായാമം ചെയ്യുന്നതിനിടെ അമിതമായി ശ്വസിക്കുന്നത് തടയാനും വിയർപ്പ് തെറിക്കാതിരിക്കാനുമാണ് ജിമ്മുകളിലെ ഈ പുതിയ നിയന്ത്രണമെന്ന് ആരോഗ്യ അധികൃതർ പറയുന്നു. രാജ്യം നടപ്പിലാക്കിയ ഈ പുതിയ നിയമത്തെ പ്രതിപക്ഷം പരിഹസിച്ചിരിക്കുകയാണ്. ഈ നിയമത്തെ 'അസംബന്ധം' എന്നാണ് പ്രതിപക്ഷ നേതാക്കൾ വിളിച്ചത്.

  പ്ലേ ലിസ്റ്റിലെ തകർപ്പൻ പോപ്പ് ഗാനങ്ങൾ കേൾക്കുന്നത് തന്റെ പ്രഭാത ദിനചര്യയായിരുന്നുവെന്ന് വടക്കൻ സിയോളിലെ ജിം ഉടമയായ കാങ് ഹ്യൂൺ-കുയെ വ്യക്തമാക്കി. ഇത്തരത്തിലുള്ള അടിപൊളി ഗാനങ്ങൾ കേൾക്കുന്നത് ആളുകളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥയെ കൂടുതൽ ഉന്മേഷപ്രദമാക്കും. എന്നാൽ, ക്ലാസിക്കൽ സംഗീതമോ ബി ടി എസ് പാട്ടുകളോ പ്ലേ ചെയ്യുന്നത് വൈറസ് പടരുന്നതിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നും കാങ് ചോദിക്കുന്നു.

  തെരുവുനായകളെ സംരക്ഷിക്കാൻ ജോലി ഉപേക്ഷിച്ച് യുവാവ്; ഇതുവരെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചത് നൂറുകണക്കിന് നായകളെ

  'പലരും ഇക്കാലത്ത് സ്വന്തം ഇയർഫോണുകളിൽ പാട്ട് കേട്ടാണ് വ്യായാമം ചെയ്യുന്നത്. അവരുടെ പ്ലേ ലിസ്റ്റുകളെ നിങ്ങൾ എങ്ങനെ നിയന്ത്രിക്കും?' - എന്നും ചിലർ ചോദിക്കുന്നു.

  തിങ്കളാഴ്ച മുതൽ സിയോളിലും അയൽപ്രദേശങ്ങളിലും സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാരണം, രാജ്യം ഇതു വരെയുള്ള ഏറ്റവും മോശമായ കോവിഡ് വ്യാപനമാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ട്രെഡ്‌മിൽ വേഗത മണിക്കൂറിൽ പരമാവധി ആറു കിലോമീറ്റർ ആയി പരിമിതപ്പെടുത്തണമെന്നും ജിമ്മുകളിൽ ഷവർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ടേബിൾ ടെന്നീസ് മത്സരങ്ങളിൽ ഒരു ടേബിളിന് ഇരുവശവുമായി ആകെ രണ്ട് ആളുകൾ മാത്രമായി പരിമിതപ്പെടുത്തണമെന്നും പുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

  ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; വംശീയവാദികളെ തള്ളിപ്പറഞ്ഞ് കളിക്കാർക്ക് പിന്തുണ നൽകി സെലിബ്രിറ്റികൾ

  'മണിക്കൂറിൽ ആറു കിലോമീറ്ററിൽ താഴെ നടന്നാൽ കോവിഡ് വരില്ലേ' - എന്ന് പ്രധാന പ്രതിപക്ഷമായ പീപ്പിൾ പവർ പാർട്ടി അംഗം കിം യോങ് - ടൈ ചോദിക്കുന്നു. വർക്ക് ഔട്ട് മ്യൂസിക് സ്പീഡ് മാർഗ്ഗനിർദ്ദേശങ്ങളുടെ യഥാർത്ഥ ഫലപ്രാപ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ, നിരവധി പേരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് അധികൃതർ ഈ തീരുമാനത്തിലെത്തിയതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

  120 ബി പി എം നിയമം നടപ്പിലാക്കുന്നതാണ് ദക്ഷിണ കൊറിയൻ ഹിറ്റ് ഗാനമായ ഗന്നം സ്റ്റൈൽ പോലും ജിമ്മുകളിൽ പ്ലേ ചെയ്യാൻ സാധിക്കില്ല. ലോകമെമ്പാടും വൈറലായ ദക്ഷിണ കൊറിയൻ ഗാനമാണിത്.
  Published by:Joys Joy
  First published: