നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘കൊറിയക്കാരുടെ ഒരു ബുദ്ധി’: പഴം പെട്ടെന്ന് പഴുത്ത് കേടാകാതിരിക്കാൻ ഈ തന്ത്രം പരീക്ഷിക്കാം

  ‘കൊറിയക്കാരുടെ ഒരു ബുദ്ധി’: പഴം പെട്ടെന്ന് പഴുത്ത് കേടാകാതിരിക്കാൻ ഈ തന്ത്രം പരീക്ഷിക്കാം

  ആശങ്കകള്‍ക്ക് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഒരു കച്ചവട സ്ഥാപനം. ഇവര്‍ വില്‍പ്പന നടത്തുന്ന വാഴ പഴത്തിന്റെ പാക്കറ്റിന്റെ ചിത്രം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

  banana

  banana

  • Share this:
   കടകളില്‍ നിന്നും പഴുത്ത പഴം വാങ്ങുമ്പോള്‍ എത്രത്തോളം പഴുത്തിട്ടുണ്ട് എന്ന് നോക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അധികം പഴുത്തു പോയാല്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനാകില്ല എന്നതും ആവശ്യമായ രീതിയില്‍ പഴുത്തിട്ടില്ല എങ്കില്‍ ഉടന്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതുമാണ് പഴം വാങ്ങാനെത്തുന്നവരെ കുഴപ്പിക്കാറ്. ഇത്തരം ആശങ്കകള്‍ക്ക് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഒരു കച്ചവട സ്ഥാപനം. ഇവര്‍ വില്‍പ്പന നടത്തുന്ന വാഴ പഴത്തിന്റെ പാക്കറ്റിന്റെ ചിത്രം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

   പഴുപ്പിന്റെ തോത് അനുസരിച്ചാണ് പായ്ക്കറ്റില്‍ പഴങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. നന്നായി പഴുത്ത പഴം മുതല്‍ അധികം പഴുക്കാത്ത പഴം എന്ന ക്രമത്തിലാണ് ക്രമീകരണം. 'All Things Interesting' എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ''ദക്ഷിണ കൊറിയയിലെ ചില കടകള്‍ പഴങ്ങള്‍ അമിതമായി പഴുത്ത് കേടായി പോകാതിരിക്കാന്‍ പഴുപ്പിന്റെ തോത് അനുസരിച്ച് പായ്ക്കറ്റില്‍ പഴം ക്രമീകരിച്ചിരിക്കുന്നു. ''വണ്‍ എ ഡെ ബനാന'' എന്ന പേരിലാണ് ഇവ വില്‍പ്പന നടത്തുന്നത്'' പായ്ക്കറ്റിന്റെ ചിത്രം പങ്കുവെച്ചുള്ള ട്വിറ്റര്‍ പോസ്റ്റ് വിവരിക്കുന്നു.   ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നു. ജൂലൈ 19 ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം ലഭിച്ചത് 82,000 ത്തില്‍ അധികം ലൈക്കുകളാണ്. 24,000 ത്തില്‍ അധികം റീ ട്വീറ്റുകളും 800 ല്‍ അധികം കമന്റുകളും ചിത്രം നേടിയിട്ടുണ്ട്. മാര്‍ക്കറ്റിംഗ് രീതിയെ പുകഴ്ത്തിക്കൊണ്ടാണ് മിക്ക ആളുകളും ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ''നല്ല ബുദ്ധിയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. നമ്മളില്‍ പലരും 5 പഴം വാങ്ങി 2 എണ്ണം എങ്കിലും കേടുവരുത്തി കളയുന്നത് പതിവാണ്,. ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചു. കൊറിയക്കാരുടേത് മികച്ച ആശയമാണ് എന്നും മറ്റിടങ്ങളിലും ഇത്തരം രീതികള്‍ കൊണ്ടു വരണം എന്നും ചിലര്‍ കുറിച്ചു.

   അതേ സമയം പഴം പ്ലാസ്റ്റിക്കില്‍ പൊതിയുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞും പോസ്റ്റിന് താഴെ കമന്റുകളുണ്ടായിരുന്നു. പഴത്തിന് പ്രകൃതിദത്തമായ കവറിംഗ് ഉണ്ടെന്നും പ്ലാസ്റ്റിക്ക് കവറിലാക്കേണ്ട ആവശ്യം ഇല്ലെന്നും ഒരാള്‍ കുറിച്ചു. വളരെ മികച്ച ചിന്തയായിരുന്നു ഇതെന്നും എന്നാല്‍ പ്ലാസ്റ്റിക്ക് കവറില്‍ ആക്കിയതോടെ അതിന്റെ മൂല്യം പോയെന്നമായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

   ലോകത്തെ ഏറ്റവും ജനപ്രിയ പഴങ്ങളില്‍ ഒന്നായ വാഴപ്പഴത്തിന് ഏറെ പോഷക ഗുണങ്ങളും ഉണ്ട്. അനാരോഗ്യകരമായ ഭക്ഷണത്തിനുപകരം വിശപ്പകറ്റാന്‍ ആളുകള്‍ വാഴപ്പഴം കഴിക്കുന്നത് ഇഷ്ടപ്പെടുന്നു. പെട്ടെന്ന് പഴുക്കും എന്നതിനാല്‍ പലപ്പോഴും വലിയ അളവില്‍ ഇവ നശിച്ചു പോകാറുണ്ട്. പഴുത്ത പഴം ഉപയോഗിച്ച് തയ്യാറാക്കാന്‍ കഴിയുന്ന സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. വിവിധ ഇനം വാഴപ്പഴങ്ങളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്.
   Published by:Sarath Mohanan
   First published: