• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sowbhagya | ഉറങ്ങണമെങ്കിൽ നിന്ജ 1000 മുഖ്യം ബിഗിലെ; സൗഭാഗ്യയുടെ മകളുടെ ബൈക്ക് ഉറക്കം വീഡിയോ

Sowbhagya | ഉറങ്ങണമെങ്കിൽ നിന്ജ 1000 മുഖ്യം ബിഗിലെ; സൗഭാഗ്യയുടെ മകളുടെ ബൈക്ക് ഉറക്കം വീഡിയോ

Sowbhagya Venkitesh's daughter takes a cool nap on dad's Ninja 1000 | അച്ഛന്റെ ബൈക്ക് തൊട്ടിലാക്കി സൗഭാഗ്യ വെങ്കിടേഷിന്റെ മകൾ സുദർശനയുടെ ഉറക്കം. വീഡിയോ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ആർക്കു വേണമെങ്കിലും താലോലിക്കാം, പക്ഷെ ഉറങ്ങണമെങ്കിൽ, അങ്ങനെ എളുപ്പം ഒന്നും കാര്യം നടക്കില്ല. പറ്റുമെങ്കിൽ ഒരു നിന്ജ 1000 കൊണ്ടുവന്നാൽ ഒരു കൈ നോക്കാവുന്നതാണ്. പറഞ്ഞു വരുന്നത് സൗഭാഗ്യ വെങ്കിടേഷിന്റെ (Sowbhagya Venkitesh) മകൾ സുദർശനയുടെ കാര്യമാണ്. പിറന്ന് ഒരു മാസം പോലും തികഞ്ഞിട്ടില്ലെങ്കിലും സുദർശനക്ക് ഉറങ്ങാൻ തൊട്ടിൽ ഒന്നും പറ്റില്ല, അച്ഛന്റെ സൂപ്പർ ബൈക്ക് തന്നെ വേണം.

    മകളെ ബൈക്കിന്റെ പിന്നിൽ ചായ്ച്ചു ഒരു കാലുകൊണ്ട് ബൈക്ക് അനക്കുന്ന അർജുൻ സോമശേഖരന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. വളരെ മൃദുവായി തൊട്ടിലിന്റെ താളത്തിലാണ് അർജുൻ ബൈക്ക് ചലിപ്പിക്കുന്നത്. കാലം മാറുമ്പോൾ കുരുന്നുകളുടെ വരെ ടേസ്റ്റ് മാറുന്നതിന്റെ ഉദാഹരണമാണ് സുദർശനയുടെ ബൈക്ക് ഉറക്കം.




    അമ്മയും അച്ഛനും അമ്മമ്മയും ഒക്കെ മാറി മാറി കൊഞ്ചിക്കുന്നതിന്റെ തിരക്കിലാവാം, അൽപ്പം മയങ്ങണമെങ്കിൽ സുദർശന ബൈക്കിനെ കൂട്ടുപിടിക്കുന്നത്.










    ഇന്റർനെറ്റിൽ ഒന്ന് പരതിയാൽ, താരാട്ടു കേട്ട് ഉറങുന്നതിനു പകരം തട്ടുപൊളിപ്പൻ പാട്ടുകളിൽ സുഖനിദ്ര തേടുന്ന കുഞ്ഞുവാവകളുടെ ഒരു പട തന്നെ ഉണ്ടെന്നു മനസ്സിലാവും.

    മകളുടെ വീഡിയോ പോസ്റ്റുകൾ സൗഭാഗ്യ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സുദർശനയെ ഒരു കയ്യിൽ പിടിച്ചു നൃത്തം ചെയ്യുന്ന അർജുനിന്റെ വീഡിയോ പുറത്തുവന്നിരുന്നു.




    എന്തായാലും സുദർശന കരച്ചിലോ കൂസലോ ഇല്ലാതെ അച്ഛന്റെ കയ്യിൽ സുഖമായി ഇരിപ്പായിരുന്നു. മകൾ വയറ്റിൽ വളരുമ്പോൾ തന്നെ നൃത്തം ചെയ്ത അമ്മയുടെ പാരമ്പര്യവുമായാണ് സുദർശന ജനിച്ചത് തന്നെ. പോരെങ്കിൽ അമ്മയും അച്ഛനും അമ്മമ്മയും അപ്പൂപ്പനും അമ്മമ്മയുടെ അമ്മയും ഒക്കെ നൃത്തത്തിന്റെ കാര്യത്തിൽ ഒട്ടു പിന്നിലല്ലല്ലോ എന്ന ക്രെഡിറ്റും സുദർശനയ്ക്കുണ്ട്.

    Summary: Sowbhagya Venkitesh posts her daughter's cute video to caption it, "If Sudarshana has to fall asleep, she insists that her daddy rocks her like this... Who wants a cradle? She wants Ninja 1000."
    Published by:user_57
    First published: