ടിക്ടോക് ആപ്പിലെ വീഡിയോ പ്രകടനങ്ങൾ വഴി ശ്രദ്ധേയരായ താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. താരപുത്രിയും നർത്തകിയുമൊക്കെയാണെങ്കിലും സൗഭാഗ്യയെ സ്വന്തം കഴിവിന്റെ പേരിൽ തിരിച്ചറിയാൻ തുടങ്ങിയത് ഇത്തരം വീഡിയോകളിലൂടെയാണ്. ഭാവിയിൽ താരങ്ങളെ പുറംലോകമറിയാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്ക് കഴിയുമെന്ന കണ്ടെത്തൽ സൗഭാഗ്യക്കും മുൻപേ കണ്ടെത്തിയത് നടനും നർത്തകനുമായ പിതാവ് രാജയാണ്.
ടിക്ടോക് നിരോധനം അറിഞ്ഞപ്പോഴേ സ്വമേധയാ തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് സൗഭാഗ്യ പ്രതികരിച്ചത്. ടിക്ടോക് എന്ന ആപ്പിനെയാണ് നിരോധിച്ചത്, സൗഭാഗ്യ എന്ന കലാകാരിയെയല്ല എന്ന ശക്തമായ സ്റ്റേറ്റുമെന്റും സൗഭാഗ്യ നിരത്തുന്നു. ഇതല്ലെങ്കിൽ മറ്റൊരു പ്ലാറ്റ്‌ഫോമിൽ കലാകാരന്മാരും കലാകാരികളും ഉപയോഗപ്പെടുത്തും എന്ന ഉറച്ച വിശ്വാസവും താരാ കല്യാണിന്റെ മകളായ ഈ കലാകാരിക്കുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.