HOME » NEWS » Buzz » SPANISH TEENAGER DIGS UNDERGROUND MAN CAVE IN 6 YEARS AFTER FIGHT WITH MOTHER AA

അമ്മയുമായി വഴക്കുണ്ടാക്കി പറമ്പിൽ കുഴിയെടുക്കാൻ ആരംഭിച്ചു; ആറ് വർഷമെടുത്ത് നിർമിച്ചത് ഉഗ്രൻ ഗുഹ

14 കാരനായ ആന്ദ്രെ കാന്റോ എന്ന ബാലനാണ് വീട്ടുകാരുമായി വഴക്കിട്ടുണ്ടാകുന്ന ദേഷ്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്.

News18 Malayalam | Trending Desk
Updated: June 1, 2021, 12:41 PM IST
അമ്മയുമായി വഴക്കുണ്ടാക്കി പറമ്പിൽ കുഴിയെടുക്കാൻ ആരംഭിച്ചു; ആറ് വർഷമെടുത്ത് നിർമിച്ചത് ഉഗ്രൻ ഗുഹ
News18
  • Share this:
കുട്ടികൾ വീട്ടുകാരുമായി പിണങ്ങുന്നതും അവരുടെ ദേഷ്യം പലരീതിയിൽ പ്രകടിക്കുന്നതുമൊന്നും പുതിയ കാര്യമല്ല. ഇത്തരത്തിൽ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി പോകുന്നവരും, ദേഷ്യം കരഞ്ഞ് തീർക്കുന്നവരും എല്ലാമുണ്ട്. എന്നാൽ വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടർന്നുള്ള ദേഷ്യം വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ശ്രദ്ധേയനായിരിക്കുകയാണ് ഒരു സ്പാനിഷ് ബാലൻ.

14 കാരനായ ആന്ദ്രെ കാന്റോ എന്ന ബാലനാണ് വീട്ടുകാരുമായി വഴക്കിട്ടുണ്ടാകുന്ന ദേഷ്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. പതിനാലാം വയസ്സിൽ അമ്മയുമായുണ്ടായ വഴക്കിനെ തുടർന്നുള്ള ദേഷ്യത്തിൽ കുഴി മാന്താൻ ആരംഭിച്ച ആന്ദ്രെ ആറു വർഷം കൊണ്ട് വീടിനടുത്ത് ഒരു മനുഷ്യ ഗുഹ തന്നെ നിർമ്മിച്ചു. സ്പെയിനിലെ ആലികാന്റെയിലുള്ള വീട്ടിലെ പറമ്പിലാണ് ദുഹ നിർമിച്ചത്.

Also Read പുഴുക്കളെ ആരോഗ്യകരമായ ഭക്ഷണമാക്കി മാറ്റാം; തീൻമേശയിലേക്ക് പുഴു വിഭവങ്ങളെത്തിക്കാൻ കുവൈറ്റ് വ്യവസായി

കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുന്നതിന് വസ്ത്രം മാറാൻ ആന്ദ്രെയുടെ അമ്മ അവനോട് ആവശ്യപ്പെട്ടു. വസ്ത്രം മാറാൻ പറ്റില്ലെന്ന് വാശിപിടിച്ച അവൻ കൂട്ടുകാർക്കൊപ്പം പോകാതെ വീട്ടിൽ തന്നെയിരുന്നു. തുടർന്ന് ഈ ദേഷ്യം തീർക്കുന്നതിനായി പിക്കാസ് എടുത്ത് പറമ്പിലേക്ക് ഇറങ്ങിയ ആന്ദ്രെ കുഴിക്കാൻ ആരംഭിക്കുകയായിരുന്നു. ആറു വർഷങ്ങൾക്ക് ശേഷം ആ ബാലന് 20 വയസ്സായപ്പോൾ അതൊരു ഉഗ്രൻ മനുഷ്യ ഗുഹയായി മാറുകയായിരുന്നു. ആന്ദ്രെ നിർമ്മിച്ച ഭൂഗർഭ ബങ്കറിലേക്ക് ഇറങ്ങാൻ പടികളും ഉള്ളിൽ സ്റ്റീരിയോ സിസ്റ്റം, ഓവൻ, സിംഗിൾ ബെഡ്, വൈഫൈ കണക്ടിവിറ്റി എന്നിവയെല്ലാമുണ്ട്.


അമ്മയുമായുണ്ടായ വഴക്കാണ് ഗുഹ നിർമിക്കുന്നതിന് പ്രചോദനമായത് എങ്കിലും വീട്ടിൽ തനിച്ചായിരുന്ന തനിക്ക് കായികമായ പ്രവൃത്തികൾ ചെയ്യാൻ ഇഷ്ടമായിരുന്നുവെന്ന് ആന്ദ്രെ ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യത്തെ മൂന്ന് വർഷം പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ലാതെ വെറുതെ കുഴിക്കുകയായിരുന്നു. എത്രത്തോളം ആഴത്തിൽ കുഴിക്കാനാവും എന്നാണ് അന്ന് നോക്കിയിരുന്നത്. എന്നാൽ, 2017 ആയതോടെയാണ് ഈ കുഴിയെ താമസിക്കാൻ കൊള്ളാവുന്ന ഒരു ഗുഹയായി മാറ്റിയെടുക്കാമെന്ന് ആന്ദ്രെക്ക് തോന്നിയത്.

Also Read മുന്നറിയിപ്പുകൾ അവഗണിച്ച് ഫോട്ടോ എടുക്കൽ; യുവതിക്ക് നേരെ പാഞ്ഞടുത്ത് കരടി

ഇതിനായി സുഹൃത്തായ ആൻഡ്രിയോയുടെ സഹായവും തേടിയതോടെ നിർമാണത്തിന്റെ വേഗം വർദ്ധിച്ചു. ഇരുവരും ഒരുമിച്ചതോടെ അഞ്ച് അടി ആഴമുള്ള കുഴി 11 അടിയായി വലുതാക്കി. ഈ കുഴിയെ താമസ യോഗ്യമാക്കുന്നതിന് ദിവസവും മൂന്ന് മണിക്കൂർ വീതമാണ് ആന്ദ്രെ ചെലവിട്ടത്.


ആന്ദ്രെ തന്റെ ഗുഹയുടെ ചിത്രങ്ങളും വീഡിയോ ടൂറും ട്വിറ്ററിലൂടെ പങ്കുവച്ചതോടെ സംഭവം സോഷ്യൽ മീഡിയയിലും വൈറലായി. അത്യാവശ്യം ചെറിയ ഒരു വീട്ടിലേക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയതാണ് ആന്ദ്രെ നിർമിച്ച ഗുഹ. അടുത്ത ഘട്ടത്തിൽ ജാകുസ്സി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ഗുഹയെ കുറച്ചു കൂടി ആധുനികവത്കരിക്കാനുള്ള ശ്രമത്തിലാണ് ആന്ദ്രെ.

Also Read 138 കിലോയിൽ നിന്ന് 43 കിലോ ശരീരഭാരം കുറച്ച് ഐപിഎസുകാരൻ; വൈറൽ കുറിപ്പ് വായിക്കാം

നിരവധി പേരാണ് ട്വിറ്ററിലെ ആന്ദ്രെയുടെ പോസ്റ്റിനു താഴെ അഭിനന്ദനവുമായി എത്തുന്നത്. കൂടാതെ ഇതേക്കുറിച്ചുള്ള ട്രോളുകൾക്കും സോഷ്യൽ മീഡിയയിൽ ഒരു കുറവുമില്ല. എന്തായാലും നേരത്തെ മകനോട് ദേഷ്യപ്പെട്ടെങ്കിലും ഇപ്പോൾ ആന്ദ്രെയുടെ നേട്ടത്തിൽ സന്തുഷ്ടരാണ് മാതാപിതാക്കൾ.
സ്വന്തമായി ഇങ്ങനെയൊന്ന് ചെയ്തതോടെ കുട്ടിക്കാലത്തെ വിഷമിപ്പിക്കുന്ന ഓർമകൾ മാറിയതായി ആന്ദ്രെയും പറയുന്നു.
Published by: Aneesh Anirudhan
First published: June 1, 2021, 12:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories