നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | വഴിയരികില്‍ ചോലെ റൈസ് വില്‍ക്കുന്ന ഭിന്നശേഷിക്കാരന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

  Viral Video | വഴിയരികില്‍ ചോലെ റൈസ് വില്‍ക്കുന്ന ഭിന്നശേഷിക്കാരന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

  വ്യത്യസ്തമായ ഒരു കച്ചനടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

  • Share this:
   വഴിയോര കച്ചവടത്തേയും കച്ചവടക്കാരേയും സംബന്ധിച്ച് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ (social media) വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു കച്ചനടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

   വഴിയരികില്‍ സിന്ധി സ്റ്റൈല്‍ ചോലെ റൈസ് (Chole Rice) വില്‍ക്കുന്ന ഒരു ഭിന്നശേഷിക്കാരനായ (Specially Abled Man) കച്ചവടക്കാരനാണ് വീഡിയോയില്‍ ഉള്ളത്. (video) ഇടതുകൈപ്പത്തി ഇല്ലാത്ത കച്ചവടക്കാരന്‍ വളരെ വേഗത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുന്നതാണ് വീഡിയോയിലെ ദൃശ്യം.

   പൂര്‍ണ്ണ ആരോഗ്യവാനായിരുന്നിട്ടും പലതിനും മടിക്കുന്ന ആളുകളുള്ള ഈ സമൂഹത്തില്‍ തന്റെ പരിമിതികളെ അതിജീവിച്ച് മുന്നേറുന്ന ഇദ്ദേഹമാണ് ഇപ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്യുന്ന ഇദ്ദേഹത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.   അമല്‍ സിരോഹി എന്ന ഫുഡ് ബ്ളോഗറുടെ ഫൂഡി ഇന്‍കാര്‍നേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സിന്ധി സ്‌റ്റൈലില്‍ തയ്യാര്‍ ചെയ്ത ചോറും മസാലെദാര്‍ ചോലെക്കറിയുമാണ് ഇദ്ദേഹത്തിന്റെ കടയിലെ സ്പെഷ്യല്‍ വിഭവം. 15 വര്‍ഷത്തോളമായി നാഗ്പുരിലെ ജാരിപത്ക മേഖലയില്‍ ആണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ഇതുവരെ 70 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
   Published by:Karthika M
   First published: