ജെയിംസ് ബോണ്ട് സിനിമകളെ വെല്ലുന്ന സീനാണ് നടന്നതെന്നാണ് ദൃക്സാക്ഷിയുടെ അഭിപ്രായം. സ്പീഡിൽ പാഞ്ഞെത്തിയ കാർ റൗണ്ട് എബൗട്ട് ഡിവൈഡറിൽ തട്ടി അപകത്തിലേക്ക് പോകുന്നതാണ് ദൃശ്യം. എന്നാൽ അപകടത്തിൽപ്പെട്ട കാർ ഇടിച്ച് നിൽക്കുന്നതിന് മുമ്പായി 15 അടിയോളം ഉയരത്തിൽ പറക്കുന്ന ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ 15 അടി ഉയരത്തിൽ പറന്ന് മതിലിൽ ഇടിച്ചാണ് നിന്നത്. ഒരു ആക്ഷൻ മൂവിക്ക് സമാനമായ കാഴ്ച സൗത്ത് ആഫ്രിക്കയിലെ സോമർസെറ്റ് സ്ട്രീറ്റിലെ സിസിടിവി ക്യാമറയിൽ കൃത്യമായി പതിഞ്ഞു. ഒരു സൈനികനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സൈനികന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ബോധമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഈസ്റ്റേൺ കേപ്പിലെ ദക്ഷിണാഫ്രിക്കൻ പ്രവിശ്യയിലെ ഗ്രഹാംസ്റ്റൗണിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Car accident, Cctv visual, Social media, Viral video